Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 06:30 am IST
inKerala

കോട്ടയം: ജൂണ്‍ നാലിനു കാലവര്‍ഷം എത്തിയെങ്കിലും ഇടവപ്പാതിയെന്നു പറയാവുന്ന തരത്തില്‍ തുടര്‍ച്ചയായ കനത്ത മഴ കിട്ടിയത് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ്. ജെറ്റ് സ്ട്രീം എന്ന കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായതാണ് കനത്ത മഴയ്‌ക്കു കാരണം. ഞായറാഴ്ച ഉച്ചക്കുശേഷം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിനു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗം കൂടുകയും ആഫ്രിക്ക മുതല്‍ കേരളതീരംവരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിരുന്നു. ഈ കാറ്റിന്റെ വേഗം കുറഞ്ഞാല്‍ മഴ കുറയും. എല്ലാ കാലവര്‍ഷ സീസണിലും ഏതാനും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ചവരെ നീളുന്ന ജെറ്റ് സ്ട്രീം ഉണ്ടാകാറുണ്ട്. 2018ലെ മഹാപ്രളയകാലത്തും ജെറ്റ് സ്ട്രീം ഒരാഴ്ചയിലേറെ ശക്തമായിരുന്നു, അതിനൊപ്പം ന്യൂനമര്‍ദവും മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍(എംജെഒ) ഉള്‍പ്പെടെ പല കാരണങ്ങളും ഒന്നിച്ചുവന്നിരുന്നെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

ജെറ്റ് സ്ട്രീം എന്ന മണ്‍സൂണ്‍ സപ്ലൈ ലൈന്‍

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത്, സൊമാലിയക്കു സമീപത്തുനിന്നാരംഭിച്ച് അറബിക്കടല്‍ കടന്ന് ഭാരതത്തിന്റെ പടിഞ്ഞാറേ തീരത്തേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്കു വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത്. ഇതിനെ മണ്‍സൂണ്‍ സപ്ലൈ ലൈന്‍ എന്നും വിളിക്കാറുണ്ട്. അറബിക്കടലിലെ ഈര്‍പ്പമുള്ള വലിയ മേഘക്കൂട്ടങ്ങളെയും കാറ്റിനെയും കേരളതീരത്തേക്കു തള്ളിവിടുന്നത് സൊമാലിയന്‍ ജെറ്റിന്റെ ശക്തമായ പ്രവാഹമാണ്.

ജൂണ്‍ മൂന്നാം വാരത്തോടെ (ജൂണ്‍ 23) യാണ് സൊമാലിയന്‍ ജെറ്റ് പതുക്കെ ശക്തിപ്പെടാന്‍ തുടങ്ങിയത്. ഈ കാറ്റ് കരുത്താര്‍ജിച്ചതോടെ അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ തുടര്‍ച്ചയായി കേരളത്തിലേക്കു വരുന്ന സാഹചര്യമുണ്ടായി. താഴ്ന്ന അന്തരീക്ഷത്തിലെ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഫ്രിക്കന്‍ തീരത്തുനിന്ന് വലിയതോതില്‍ ഈര്‍പ്പമുള്ള മേഘങ്ങളെ മണ്‍സൂണ്‍ പ്രവാഹത്തിലേക്കു തള്ളിവിടുന്നു. ഇതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെയും ചിലയിടങ്ങളില്‍ അതിശക്തവുമായ മഴ പെയ്തത്.

മഴ വീണ്ടും കരുത്തോടെ എത്തുന്നു

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ദുര്‍ബലമായ എംജെഒയും കാരണം ജൂണ്‍ പകുതിയോടെ താത്കാലികമായി മന്ദഗതിയിലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ വീണ്ടും പൂര്‍ണശക്തിയോടെ സജീവമാകുമെന്നും മെറ്റ്ബീറ്റ് വെതര്‍ പ്രവചിക്കുന്നു. അറബിക്കടലില്‍ കാറ്റിന്റെ വേഗം 20 മുതല്‍ 25 നോട്‌സ് വരെ ഉയര്‍ന്നതും നിലവില്‍ സജീവമായ എംജെഒ സാഹചര്യവും മേഘരൂപീകരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നു.

ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന അന്തരീക്ഷ മേഘവിന്യാസവും സൊമാലിയന്‍ ജെറ്റിനൊപ്പം എത്തിയിട്ടുണ്ട്. ഇതാണ് വരുന്ന ഏതാനും ദിവസംകൂടി മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനം.

Tags: heavy rainKerala ClimateJet Stream and MJOMonsoon path smooth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.