Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 10:39 am IST
in Kerala

കൊച്ചി: കോതമംഗലം സിഐക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സ്വർണ കള്ളക്കടത്ത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി. അര്‍ജുന്‍ ആയങ്കിയെ കോതമംഗലം റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ഭീഷണി. പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ തന്നെയും സുഹൃത്തുക്കളെയും കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ജീവിതം താറുമാറാക്കിയ നിന്നോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്‌ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് അർജുൻ ആയങ്കി ഭീഷണിപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോതമംഗലം സർക്കിൾ ഏമാന്

ഒരു മനസ്സ് തുറന്ന കത്ത്

ആമുഖമായി തന്നെ പറയട്ടെ നിനക്ക് പറ്റിയ പണി പൊലീസല്ല, മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലും പരിപാലിക്കലും പട്ടി വിശ്രമിക്കുന്ന വേളയിൽ പട്ടിയുടെ ഡ്യൂട്ടി ഏറ്റെടുത്ത് ചെയ്യുകയെന്നതുമാണ്… പ്രമോഷനും പ്രശസ്തിക്കും വേണ്ടി മേലുദ്യോഗസ്ഥൻ തൊലിച്ചുതരുന്നതെന്തും വിഴുങ്ങുകയും കുനിഞ്ഞ് നിൽക്കുകയും വേണ്ടി വന്നാൽ സ്വന്തം ഭാര്യയേയും പെങ്ങളേയും വരെ കാഴ്ചവെയ്‌ക്കാനും മടിക്കാത്ത നിന്നെപോലുള്ള നാറികളാണ് ആ സേനയുടെ അപമാനം., നിന്റെ മേലുദ്യോഗസ്ഥന് പെണ്ണുകൂട്ടിക്കൊടുക്കുന്ന റോയൽ പിമ്പിന് നിന്നെക്കാൾ അന്തസ്സുണ്ട്.

ഒരു കല്യാണം കൂടാൻ വന്ന നമ്മളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ കല്യാണപ്പയ്യൻ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാൻ എടുത്ത റിസോർട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഒരു കള്ളക്കേസ് തലയിൽ വെച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോൾ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ…

ഞാനാരാണെന്ന് പോലുമറിയാത്ത രണ്ടുപേർ,

കല്യാണം കൂടാൻ വന്ന അഞ്ചുപേരിലെ രണ്ട് സാധുക്കൾ. തൊലികറുത്തതിനാൽ കണ്ടാൽ ഭീകരനെന്ന് തോന്നിപ്പിക്കുന്നതിനാൽ പണ്ടെങ്ങോ ഒരു തല്ലുപിടിച്ചതിന്റെ പെറ്റിക്കേസ് ഹിസ്റ്ററിയെടുത്ത് എന്നോടൊപ്പം പ്രതിചേർക്കപ്പെട്ട ആ രണ്ടുപേരിൽ ഒരുവൻ ടാൻസൺ. അവന്റെ കല്യാണമായിരുന്നെടാ പത്താം നാൾ., അവന്റെ പെണ്ണിന്റെ കണ്ണീരിന്, ആ കല്യാണം മുടക്കിയതിന്, PSC ക്ലാസിന് പോയി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന അവന്റെ ഭാവി നശിപ്പിച്ചതിന് നീ അനുഭവിക്കും.

തൊട്ടാൽ ചോരപൊടിയുന്ന മുറിവും തലയിൽപേറി വന്ന, ആറാം നാൾ ഡോക്ടർ സർജറി നിശ്ചയിച്ചിരുന്ന എന്റെ പ്രണവിനെ അവന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ വേദന തിന്ന് നരകിക്കാൻ ജയിലിലേക്കയച്ചതിന് ജയിലറയ്‌ക്കുള്ളിൽ അവന്റെ ചോരവീണതിന് നീ അനുഭവിക്കും.

ഉണ്ടാക്കിയ കേസുകളെല്ലാം തീർപ്പാക്കി നല്ലനടപ്പിന് നടക്കുന്ന, പുതിയ സംരംഭം ആരംഭിച്ച് ജീവിതം മെച്ചപ്പെടുത്തി പ്രതിബന്ധങ്ങളെല്ലാം പ്രതിരോധിച്ച് തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ തയ്യാറെടുത്തിരുന്ന എന്റെ ആദർശിനെ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ കേസുകൾ കാണിച്ച് ഭീകരനാക്കി ജയിലിലടച്ചതിന് അവന്റെ അച്ഛന്റെയും അമ്മയുടെയും പെണ്ണിന്റെയും കണ്ണീരിനും മനപ്രയാസത്തിനും നീ അനുഭവിക്കും.

ഭൂതകാലത്തിന്റെ അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു ജീവിതം ആരംഭിച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ജീവിക്കുന്ന എന്റെ അരുണിന്റെ അനുവിനെ അവന്റെ ഭാര്യയുടെ കണ്ണീരിന് അവൾ നോമ്പുനോറ്റു പ്രാർത്ഥിക്കുന്ന വിശ്വസിക്കുന്ന ആവണങ്ങാട്ടെ വിഷ്ണുമായ സത്യമെങ്കിൽ നീ അനുഭവിക്കും.

പോരാത്തതിന് കേസിന് ഭംഗികൂട്ടാൻ നമ്മളോടൊപ്പം ഇല്ലാതിരുന്ന ആ പാവം മണികണ്ഠനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെന്ന് പറഞ്ഞ് പ്രതിചേർത്ത് അയാളെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കാതെ നെട്ടോട്ടം ഓടിച്ചതിന്.

നമ്മളെല്ലാം പൊന്നുപോലെ കൊണ്ടുനടക്കുന്ന

വണ്ടികൾ നമ്മെ ഉപദ്രവിച്ച് മതിവരാതെ കേസിൽ ചേർത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇടിച്ചുകയറ്റിയും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാൻ ശ്രമിച്ചതിന് നീയും നിന്റെ ടീമും അനുഭവിക്കും.

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്‌ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തിൽ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല, ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാൽവരിച്ച്

ക്ഷമിച്ച് ഞങ്ങളാരും വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേൽ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല.

ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാൾക്കും നേരിടേണ്ടി വരരുത്.

ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഒരു പോലീസുകാരൻ വിചാരിച്ചാൽ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം.

കാക്കിയെന്നാൽ ഏത് നിരപരാധികളെയും

കള്ളക്കേസിൽ കുടുക്കാൻ ഉള്ള ലൈസൻസ് ആണെന്നും, ബാധിക്കപ്പെട്ടവരിൽ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്‌ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയിൽ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാൽ കായികപരമായും നേരിടാൻ ഞങ്ങൾ തയ്യാർ.

പട്ടിണി കിടന്നാലും ഇനിയൊരുതരത്തിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും അന്തസ്സിനും ആത്മാഭിമാനത്തിനും ആയുസ്സിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ അല്ലാതെ ആയുധമെടുക്കില്ലെന്നും ശപഥം ചെയ്ത് സ്വയം നവീകരിച്ച് എന്റെ മകന് വേണ്ടി നല്ലനടപ്പിന് ജീവിക്കാൻ തീരുമാനിച്ച എന്നെയാണ് നീ വീണ്ടും ജയിലിൽ കയറ്റിയത്. ഇത്രയും കാലം പലതവണ ചെയ്തതിനും ചെയ്യാത്തതിനും ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും ഇത്തവണ കിടന്ന കിടത്തം എന്റെ ജീവിതത്തിന്റെ നാഴികക്കല്ലാണ്.

നീയും നിന്റെ ഡിപ്പാർട്ട്മെന്റും ഭരണപാർട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം,

കാപ്പയും കള്ളക്കേസുകളും ഇനിയും തേടിവരുമെന്നറിയാം, മൂവാറ്റുപുഴയിലും വിയ്യൂരിലും മാറിമാറി കിടക്കുമ്പോൾ പകുതിയുറക്കത്തിലും പാതിരാത്രിയിലും ഞെട്ടിയെഴുന്നേറ്റ് ഞാനെഴുതിയ എന്റെ നെഞ്ചിലെ വേദനയുടെ പകുതി മാത്രമാണിത്.

ഞാൻ കാരണം പിടിച്ചിടപ്പെട്ട എന്റെ ആത്മസുഹൃത്തുക്കളുടെ വാഹനം വിട്ടുകിട്ടുംവരെ നിശബ്ദനാവുകയെന്ന നിർദ്ദേശത്താൽ മാത്രമാണ് ഈ കത്തെഴുത്ത് ഇത്രയും വൈകിയത്, ബാക്കി കാര്യങ്ങൾ നീ വഴിയേ അറിയും, യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകൾക്കെതിരെയാണ്.

കള്ളക്കേസിന്റെ പേമാരി പെയ്താലും

ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും

എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല.

ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!

മരിക്കാത്ത സ്മരണയോടെ

A1 Crime Number 665/2026

Tags: KothamangalamFacebook PostcipolieArjun Ayanki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

പുതിയ വാര്‍ത്തകള്‍

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.