ന്യൂദല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിപ്രദേശമായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ യുദ്ധസ്മാരകവും നേരിട്ടു കണ്ട മലയാളി മുസ്ലിം യുവാവ് ഇന്ത്യന്‍ പട്ടാളത്തെയും മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ ദേശീയതയെയും വാഴ്‌ത്തിപ്പറയുന്ന വീഡിയോ വൈറലാവുന്നു. താന്‍ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെവിളിക്കുമെന്നും വന്ദേമാതരം പാടുമെന്നുമാണ് ഈ യുവാവ് വീഡിയോയില്‍ വിളിച്ചുപറയുന്നത്. ഇങ്ങിനെ പറയുമ്പോള്‍ നിങ്ങള്‍ എന്ന സംഘിയാക്കിയാലും താന്‍ എപ്പോഴും ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് ഇയാള്‍ പറയുന്നു.
Kerala Muslim says he will say "Bharat Mata Ki Jai" and "Vande Mataram" because he knows he is able to eat 4 times in peace because Indian soldiers protect the borders in the most inhospitable conditions on the border. Says his eyes well up with tears when he thinks about it.… pic.twitter.com/wGSVYdzt8i
— Rakesh Krishnan Simha (@ByRakeshSimha) June 28, 2026
ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നൊക്കെ താന്‍ പറയുന്ന വീഡിയോകളുടെ താഴെ വല്ല രാജ്യ ദ്രോഹ കമന്‍റും ഇട്ടാല്‍ വെച്ചേക്കില്ലെന്നും ഇയാള്‍ മോദി സര്‍ക്കാരിനും ഇന്ത്യയ്‌ക്കും എതിരെ പറയുന്ന മുസ്ലിങ്ങളെ താക്കീത് ചെയ്യുന്നു.
രാജ്യത്തെ എതിര്‍ക്കുന്ന മുസ്ലിം യുവാക്കളെ ഇയാള്‍ വീഡിയോയില്‍ ചീത്തവിളിക്കുകയും ചെയ്യുന്നത് കാണാം. മെസ്സിയെ ചീത്തവിളിക്കുന്ന മുസ്ലിങ്ങളെ എതിര്‍ത്തുകൊണ്ടായിരിക്കാം, ഇയാള്‍ അര്‍ജന്‍റീനയുടെ ജഴ്സി അണിഞ്ഞാണ് കേരളത്തിലെ ഇന്ത്യയെ വെറുക്കുന്ന മുസ്ലിങ്ങളെ ചീത്ത വിളിക്കുന്നത്.
നമ്മള്‍ നാല് നേരെ ഇവിടെ സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ ഉള്ളതുകൊണ്ടാണെന്നും ഈ യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യയ്‌ക്കും എതിരെ തെറികമന്‍റിടുന്നവരെ അദ്ദേഹം ശക്തമായി ചീത്ത വിളിക്കുന്നുണ്ട്.
ഇയാള്‍ പിന്നീട് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മാരകവും ഇയാള്‍ സന്ദര്‍ശിക്കുന്നു. നമ്മുടെ നാടിനും നമുക്കും വേണ്ടി 527 പേര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞു എന്നും ഇയാള്‍ പറയുന്നുണ്ട്. ഇതില്‍ അതീവ സങ്കടമുണ്ടെന്നും പറയുന്നു. പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത നിരവധി ആയുധങ്ങളും ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കാര്‍ഗില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരും ഇതെല്ലാം വന്ന് കാണണമെന്നും അദ്ദേഹം പറയുന്നു.
















