കാരക്കസ്: ലാറ്റിനമേരിക്കയിലെ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589 ആയി. 2980 പേര്‍ക്കാണ് പരിക്കേറ്റത്. 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനമായ കാരക്കാസിലടക്കം വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുളള ശ്രമം പുരോഗമിക്കുകയാണ്.
പ്രാദേശികസമയം ബുധനാഴ്ച വൈകുന്നേരമാണ് ഭൂകമ്പം ഉണ്ടായത്.ഭൂകമ്പമാപിനിയില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. 38 സെക്കന്‍ഡിനകം 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പമുണ്ടായി. ഇതിന് ശേഷം 30 തുടര്‍ചലനങ്ങളുണ്ടായി.
കരീബിയന്‍ തീരനഗരമായ മെറോണിന് പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.മെറോണ്‍ നഗരത്തിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മരണസംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക അറിയിച്ചിരുന്നു.
















