Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 05:34 am IST
inFootball
മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

അറ്റ്ലാന്റ: രണ്ട് തവണ പിന്നില്‍ പോയിട്ടും ശക്തമായി തിരിച്ചടിച്ച് ഉജ്ജ്വല വിജയവുമായി മൊറോക്കോ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്താണ് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ തുടര്‍ച്ചയായ രണ്ടാം തവണയും നോക്കൗട്ട് റൗണ്ടിലെത്തിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീമിന്റെ മുന്നേറ്റം. ബ്രസീലിനും മൊറോക്കോയ്‌ക്കും മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ബ്രസീല്‍ ഒന്നാമതായത്. 70-ാം മിനിറ്റില്‍ പകരക്കാരായി ഇറങ്ങിയ സൗഫിയാന്‍ റഹിമി, ഗെസ്സിമെ യാസിനെ എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും മൊറോക്കോയെ അടിമുടി വിറപ്പിച്ചശേഷമാണ് ഹെയ്തി കീഴടങ്ങിയത്.

കളിയില്‍ മേധാവിത്വം മൊറോക്കോയ്‌ക്കായിരുന്നു. ഏകദേശം 70 ശതമാനവും പന്ത് കൈവശംവച്ച അവര്‍ 11 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ കളിയില്‍ തൊടുത്തത് 22 ഷോട്ടുകള്‍. അതേസമയം ഹെയ്തി ആകെ ഉതിര്‍ത്തത് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ഒന്‍പതെണ്ണം മാത്രം. ഹെയ്തി താരം ലെനി ജോസഫ് നല്ലൊരു മുന്നേറ്റം നടത്തി ബോക്സിലേക്ക് നല്‍കിയ ക്രോസ് തടയാന്‍ ശ്രമിക്കുന്നതിനിടെ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനുവിന്റെ കയ്യില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി ഈ ഗോള്‍ അനുവദിച്ചത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ മൊറോക്കോ സമനില ഗോള്‍ നേടി. ക്യാപ്റ്റന്‍ അഷ്റഫ് ഹക്കിമി മികച്ചൊരു ഫിനിഷിങ്ങിലൂടെയാണ് സമനില ഗോള്‍ സമ്മാനിച്ചത്. നാല് മിനിറ്റിനുശേഷം ഹെയ്തി വീണ്ടും മൊറോക്കോയെ ഞെട്ടിച്ച് മുന്നിലെത്തി.

ജീന്‍-കെവിന്‍ ഡുവെര്‍നെ ഒരുക്കിയ അവസരത്തില്‍നിന്ന് വില്‍സണ്‍ ഇസിഡോറാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി തീരുംമുമ്പേ സായ്ബാരിയിലൂടെ മൊറോക്കോ ഒപ്പമെത്തി( 2-2). രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ മൊറോക്കോ കോച്ച് വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായത്. ബ്രാഹിം ഡയസിനെയും ഇസ്മായില്‍ സായ്ബാരിയെയും പിന്‍വലിച്ച് സൗഫിയാന്‍ റഹിമി, ഗെസ്സിമെ യാസിനെ എന്നിവരെ കോച്ച് കളത്തിലിറക്കി.

അവസാന 15 മിനിറ്റില്‍ ഇരുവരും ഓരോ ഗോളുകള്‍ വീതം നേടിയാണ് മൊറോക്കോയുടെ വിജയം ഉറപ്പിച്ചു. 78-ാം മിനിറ്റില്‍ മൊറോക്കോയ്‌ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നാണ് സൗഫിയാന്‍ റഹിമി ഗോള്‍ നേടിയത്. ബോക്സിലേക്ക് വന്ന പന്ത് സ്വീകരിച്ച സൗഫിയാന്‍ റഹിമി നല്ലൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മൊറോക്കോ നാലാം ഗോളും നേടി. റഹീമി നല്‍കിയ പാസില്‍ ഗെസ്സിമെ യാസിനെ പന്ത് ഹെയ്തി വലയിലെത്തിച്ചു. ഇതോടെ മൊറോക്കോ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു.

Tags: FIFA Worldcup 2026Morocco vs Haiti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.