Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 09:59 pm IST
in Literature

എന്തുകൊണ്ട് മുസ്ലിംകളും ക്രിസ്ത്യാനികളും ഇടതുപക്ഷവും ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വർഷങ്ങൾക്കു മുൻപ് ഋഷികേശിലെ പരമാർത്ഥനികേതൻ ആശ്രമത്തിൽവച്ച് ജർമ്മൻ കാരിയായ മരിയാ വീർത്തുമായി ആദ്യ അഭിമുഖം നടത്തിയപ്പോൾ സനാതന ധർമ്മത്തെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള അറിവും വ്യക്തതയും ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ആ മഹതിയുടെ ആത്മീയ ജ്ഞാനവും വ്യക്തമായ ചിന്തയും പ്രതിഫലിക്കുന്ന നിരവധി ലേഖനങ്ങളിലൂടെയും ഇ മെയിൽ സന്ദേശങ്ങളിലൂടെയും ആ എഴുത്തുകാരി എന്റെ ഒരു പ്രിയ സുഹൃത്തായിമാറി.
അവരുടെ ഏറ്റവും പുതിയ കൃതി, Why Hindu Dharma Is Under Attack by Muslims, Christians and the Left (എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ഇടതുപക്ഷവും ആക്രമിക്കുന്നു), ഞങ്ങൾ പലപ്പോഴും മനസ്സ് തുറന്നു നടത്തിയ ചർച്ചകളെപ്പോലെ, ആത്മീയത, ഹിന്ദുസംസ്‌കാരം, മതങ്ങളുടെ രാഷ്‌ട്രീയം എന്നീ വിഷയങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി വിവരിക്കുന്നു.
ജർമ്മനിയിൽ ജനിച്ച എഴുത്തുകാരിയും ചിന്തകയുമായ മരിയാ വീർത്ത് 1970-കളുടെ അവസാനം ഒരു ഉദ്ദേശ്യരഹിതമായ ഭാരത യാത്രയിൽ സനാതന ധർമ്മത്തിന്റെ ആത്മീയ-സാംസ്‌കാരിക മൂല്യങ്ങളിലേക്കു യാദൃച്ഛികമായി ആഴത്തിൽ ആകൃഷ്ടയായി. കഴിഞ്ഞ പതിറ്റാണ്ടുകളായി അവർ ഭാരതത്തിലുടനീളം വ്യാപകമായി സഞ്ചരിച്ച് സംന്യാസിമാരുമായും പണ്ഡിതരുമായും ആത്മീയാന്വേഷകരുമായും സംവദിച്ച് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ നേരിട്ടു മനസ്സിലാക്കി.
അവരുടെ ആ ആത്മീയയാത്രയുടെ പര്യവസാനമാണ് ഈ പുസ്തകം. ഹിന്ദു ദർശനങ്ങളെത്തെക്കുറിച്ചുള്ള അവരുടെ അഗാധ ബോധo വ്യക്തമാക്കുന്നതോടൊപ്പം അതിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളെ നിർഭയം വിചാരണചെയ്തു തുറന്നു കാട്ടുന്ന അതുല്യമായ ഒരു കൃതി.
ഒരു ഭക്തയും ആത്മാന്വേഷിയുമായ മരിയ ഈ പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്തും ഇന്ത്യയിലെ ക്രിസ്ത്യൻ മുസ്ലിം കമ്മ്യൂണിസ്റ്റ്കളും ഹിന്ദു ധർമ്മത്തിനെതിരെ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളെ ശക്തമായി വെല്ലുവിളിക്കുന്നു, അവരുടെ ആശയാധിഷ്ഠിത അജണ്ടകളെ തുറന്നുകാണിക്കുന്നു, ഹിന്ദുക്കൾ തങ്ങളുടെ സാംസ്‌കാരിക നഗരീകതയെ സ്വാഭിമാനം തിരിച്ചുപിടിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
മരിയയുടെ മുഖ്യവാദം ലളിതവും ധീരവുമാണ്: ഹിന്ദു ധർമ്മത്തിന്റെ ശ്രേഷ്ഠതയാണ്, എല്ലാത്തിനെയും ഉൾകൊള്ളുന്ന സ്വഭാവം തന്നെ അതിനെ ആക്രമണത്തിനിരയാക്കുന്നു. അവർ എഴുതുന്നു, ”ഹിന്ദൂമതം എന്തിനാണ് ഇത്രയുമധികം വിദ്വേഷവും പരിഹാസവും അവഗണനയും നേരിടുന്നത്, പ്രത്യേകിച്ചും അതിനെ കുറിച്ച് ഒന്നും അറിയാത്തവരിൽ നിന്നു തന്നെ?”
ഹിന്ദുമതo ബഹുസ്വരതയെ ഉൾക്കൊള്ളുബോൾ അബ്രാഹമിക മതങ്ങൾ ഏകദൈവ വിശ്വാസങ്ങളെ അടിച്ചേൽപ്പിക്കുന്നു. ഈ വ്യത്യാസത്തെ പുസ്തകo സധൈര്യം ചർച്ച ചെയ്യുന്നത്. ”ക്രിസ്തുമതവും ഇസ്ലാമും അവിശ്വാസികളെ ഭീഷണിപ്പെടുത്താൻ അവർക്ക് നിത്യനരകo ശപിക്കുബോൾ, ഹിന്ദുമതം എല്ലാ പാതകളും സത്യത്തിലേക്കു നയിക്കാമെന്നും, അന്ധവിശ്വാസത്തേക്കാളും ആത്മാനുഭവമാണ് പ്രധാനമെന്നും പഠിപ്പിക്കുന്നു.” അവർ ചൂണ്ടിക്കാട്ടുന്നു.


സംഘർഷത്തിന്റെ മൂന്ന് മുഖങ്ങൾ
മരിയയുടെ അഭിപ്രായത്തിൽ മതംമാറ്റാൻ ത്വരയുള്ള ക്രിസ്ത്യൻ മിഷനറിമാർ, ലോകമാകെ പടരുന്ന ഇസ്ലാമിക തീവ്രവാദികൾ, ആഗോള ഇടതുപക്ഷക്കാർ – ഈ മൂന്ന് പാശ്ചാത്യ ശക്തികളും ഇന്ത്യയുടെ ഹിന്ദു തത്ത്വചിന്താപാരമ്പര്യത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
അവർ വാദിക്കുന്നത് ഈ ക്ഷുദ്ര ശക്തികൾ ഹിന്ദു ധർമ്മത്തിന്റെ ആഴം മനസ്സിലാക്കുന്നതിനൊ അതിനെ ബഹുമാനിക്കുന്നതിനൊ മനപൂർവ്വം ശ്രമിക്കുന്നില്ല.
ഒരു നിരൂപകൻ പുസ്തകത്തെക്കുറിച്ചു ഇങ്ങനെ രേഖപ്പെടുത്തുന്നു:
”വിഗ്രഹാരാധന, പശുവിനോടുള്ള ബഹുമാനം, സസ്യാഹാര രീതി, തുടങ്ങി അന്ധവിശ്വാസമെന്നും അനാചാരമെന്നും പ്രചരിപ്പിക്കുന്ന ഹിന്ദു ആചാരങ്ങൾ പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ആഴത്തിലുള്ള ഐക്യബോധത്തെയും പരിസ്ഥിതിയോടുള്ള കരുതലിലും അധിഷ്ടിത മായവയാണ് എന്നു മരിയ സ്ഥാപിക്കുന്നു.”
സനാതന ധർമ്മം: ഒരു മതസങ്കല്പമല്ല.
ഒരു അഭിമുഖത്തിൽ മരിയ ഇങ്ങനെ വിശദമായി പറഞ്ഞിരുന്നു: ”വേദ ജ്ഞാനം, അഥവാ സനാതന ധർമ്മം, പ്രപഞ്ചത്തിലെ ഏറ്റവും പ്രാചീനവും പൂർണ്ണവുമായ അറിവാണ്. അത് വ്യക്തിക്ക് സ്വന്തം ആന്തരാത്മാവുമായി സംയോജിക്കാൻ സ്വാതന്ത്ര്യം നൽകുന്നു. ഇതിനു വിപരീതമായി, ക്രിസ്തു ഇസ്ലാം മതങ്ങൾ വ്യക്തിയുടെ ആത്മബോധത്തേക്കാൾ തങ്ങളുടെ മതസിദ്ധാന്തങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.”
അവരുടെ ലേഖനങ്ങൾ, ഹിന്ദു മതം ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും അന്ധമായ വിശ്വാസം ആവശ്യപ്പെടുന്നില്ല എന്നും അത് വ്യക്തിയെ സ്വയം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു എന്നും ഉദാഹരണങ്ങൾ സഹിതം തെളിയിക്കുന്നു. ആത്യന്തികമായി നിന്റെ ചോദ്യങ്ങളും, നിന്റെ അനുഭങ്ങളും, നിന്നെ സത്യത്തിലേക്കു നയിക്കും എന്നതാണ് ഹിന്ദു ദർശനങ്ങളുടെ കാതൽ എന്നു മരിയ സമർഥിക്കുന്നു.
കോളനിയൽ പ്രതിധ്വനികൾ
1980-കളുടെ ആരംഭം മുതൽ ഭാരതത്തിൽ സ്ഥിരമായി താമസിച്ചു വരുന്ന മരിയ, ചില ഇന്ത്യക്കാർ, അവരറിയാതെ കോളോണിയൽ പക്ഷപാതങ്ങൾ പുലർത്തുന്നതിൽ പരിതപിക്കുന്നു. ”നിർഭാഗ്യവശാൽ ആംഗലേയവൽക്കരിക്കപെട്ട പല ഭാരതീയരും സ്വന്തം സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും പുച്ഛിക്കുന്നു.”
ജയ്‌പൂർ സാഹിത്യോത്സവത്തിൽ, പാശ്ചാത്യലോകവും ചില ‘പുരോഗമന’ ഭാരതീയരും ആഴത്തിലുള്ള തത്ത്വചിന്താത്മക അടിത്തറയുണ്ടായിട്ടുo വേദങ്ങളെയും ബ്രാഹ്മണിക പാരമ്പര്യത്തെയും ‘പ്രാകൃതം’ എന്ന് മുദ്രകുത്തി അവഗണിക്കുന്നതായി അവർ നിരാശയോടെ ചൂണ്ടിക്കാട്ടി. ”സനാതന ധർമ്മം അന്വേഷകനെ സത്യം സ്വയം തേടാനും തിരിച്ചറിയാനും പ്രേരിപ്പിക്കുന്നു. ഇതാണ് എന്നെ ഹിന്ദു ധർമ്മത്തിലേക്ക് ആകൃഷ്ടയാക്കിയത്” അവിടെകൂടിയ ആയിരക്കണക്കിനു മുന്നിൽ അവർ പ്രഖ്യാപിച്ചു.
മരിയയുമായി നടത്തിയ അഭിമുഖത്തിനിടെ, അവരുടെ ആത്മീയയാത്ര എന്നെ ആഴത്തിൽ സ്പർശിച്ചു, ക്രിസ്തുമതത്തോടുണ്ടായ പ്രാരംഭ നിരാശയും, വേദാന്തത്തെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ ആന്തരിക ഉണ്ടാരിവിന്റെയും അനുഭവം അവർ തുറന്നു പങ്കുവെച്ചു: ”ഭാരതത്തിന്റെ വേദാന്തദർശനം പരിച്ചയിച്ചപ്പോൾ എനിക്ക് അത് പരിചിതമായ സത്യമായി തോന്നി, ഏറെ നാളായി അന്വേഷിച്ചിരുന്ന വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ.”
എന്നാൽ, അവരെ ഏറ്റവും മുഘ്യമായി ആകർഷിച്ചത് ഹിന്ദുമതത്തിന്റെ കാതൽ മതാചാരങ്ങളോ ആചാരനിഷ്ഠകളോ അല്ല, മറിച്ച്, വ്യക്തിയുടെ ബോധത്തിൽ അഥവാ പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിലാണ് എന്ന തിരിച്ചറിവാണ്. മറ്റു മതങ്ങൾ ചോദ്യം ചെയ്യലുകളെ തമസ്‌ക്കരിക്കുമ്പോൾ, സനാതനധർമ്മം ചോദ്യോത്തരങ്ങളിലൂടെ അന്വേഷകന് വഴികാണിക്കുന്നു.
മരിയ ഹിന്ദു സംസ്‌കാരo നേരിടുന്ന വെല്ലുവിളികളെ പുസ്തകം തുറന്നു കാട്ടുന്നു: പുരാതന വിദ്യാകേന്ദ്രങ്ങളുടെ തകർച്ച, പതിനായിരക്കണക്കായ സംസ്‌കൃതഗ്രന്ഥങ്ങളുടെ തീയിടൽ, തദ്ദേശീയ പാരമ്പര്യങ്ങളുടെ നശീകരണം എന്നിവ. ”നളന്ദയിലും വിക്രമശിലയിലും ദശലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ മുസ്ലിം അധിനിവേസക്കാർ കത്തിച്ചു ചാമ്പലാക്കി. നിർഭാഗ്യവശാൽ ആയിരത്തിലധികം വേദ ശാഖകളിൽ ഇന്ന് ചിലതു മാത്രമെ പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ളു.”
അവൾ കൂട്ടിച്ചേർക്കുന്നു:
”നവാഗതരായ ക്രിസ്തു ഇസ്ലാo മതങ്ങൾ ലോകത്തിലെ പലഭാഗങ്ങളിലെയും തനതു സംസ്‌കാരങ്ങളെ ക്രൂരമായി തകർത്തു നശിപ്പിച്ച് അവിടങ്ങളിൽ തങ്ങളുടെ വിശ്വാസസമ്പ്രദായം അടിച്ചേൽപ്പിക്കുകയായിരുന്നു.” മാനവരാശിക്കുണ്ടായ ഈ നഷ്ടങ്ങൾ വെറും ചരിത്രപരമായ നിസ്സാര സംഭവങ്ങളല്ല, അവ നമുക്കുള്ള മുന്നറിയിപ്പുകളായി, നമ്മുടെ പൊതു പൈതൃകങ്ങളുടെ മായ്ച്ചുകളയലുകളായി അവർ വിലയിരുത്തുന്നു.
വൈരാഗ്യം എന്തുകൊണ്ട്?
മരിയയുടെ വിശകലനങ്ങൾ നിർണായകങ്ങളാണ്: ഹിന്ദുമതത്തിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും, അതിന് ഒരു കേന്ദ്രീകൃത മതാധികാരമില്ലാത്തതും മറ്റു മതങ്ങൾ പലപ്പോഴും ചൂഷണം ചെയ്യുന്നു. ”നൂറ്റാണ്ടുകളായി ക്രിസ്തു ഇസ്ലാം മതങ്ങൾ ലോകമെബാടും നിരവധി രക്തച്ചൊരിച്ചിലുകൾക്ക് കാരണക്കാരായി. സത്യം ജയിക്കണമെങ്കിൽ, നാം സത്യസന്ധരാകണം. മനുഷ്യകുലത്തിന് ശാപമായിത്തീർന്ന ഈമതഗ്രന്ഥങ്ങളിലെ മാനവരാശിക്ക് അംഗീകരിക്കാനാകാത്ത ഭാഗങ്ങളെ ചർച്ച ചെയ്യുന്നതിൽ നിന്നും നാം ഒരിക്കലും പിന്നോട്ടുപോകരുത്.”’ അവർ തറപ്പിച്ചു പറയുന്നു. ആരെയും ആക്രമിച്ചു കീഴടക്കാനല്ല, മറിച്ച് ലോകത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കാനുള്ള വ്യഗ്രതയിൽ.
പുസ്തകത്തിന്റെ സവിശേഷതകൾ
• വ്യക്തതയും ആത്മവിശ്വാസവും: മരിയ തത്വചിന്ത, വ്യക്തിപരമായ അനുഭവങ്ങൾ, ചരിത്രം ഇവ മനോഹരമായി സമഗ്രമായി കൂട്ടിച്ചേർത്തിരിക്കുന്നു, വായനക്കാക്കാരെ തെല്ലും മുഷിപ്പിക്കാതെ.
• ആന്തരിക കാഴ്ചപ്പാട്: ഭാരതത്തിൽ ദീർഘകാലം ജീവിച്ച ഒരു ആത്മീയാന്വേഷകയായ ജർമ്മൻകാരി എന്ന നിലയിൽ അവരുടെ സംസ്‌കാരങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ അമൂല്യമാണ്.
• പാരമ്പര്യം തിരിച്ചുപിടിക്കാൻ ഒരു ആഹ്വാനം: അവർ ഭാതീയരോട് ഹിന്ദു ധർമ്മത്തെ വെറുതെ പ്രതിരോധിക്കാനല്ല, മറിച്ച് അതിൽ അഭിമാനത്തോടെ, അപകർഷ ബോധമില്ലാതെ തലയുയർത്തി തന്റേടത്തോടെ ജീവിക്കാൻ ആഹ്വാനം ചെയ്യുന്നു.
ബോധത്തിന്റെയും ധൈര്യത്തിന്റെയും ഒരു ആഹ്വാനം
ഈ പുസ്തകം ഒരു ആത്മീയയാത്രയെ പ്രതിനിധീകരിക്കുന്നു, ആഴത്തിലുള്ള തിരിച്ചറിവിൽനിന്ന് ധീരമായ ഉറപ്പിലേക്കുള്ള യാത്ര.
Why Hindu Dharma Is Under Attack എന്നത് ഒരു ബുദ്ധിപരമായ ഗവേഷണഗ്രന്ഥമല്ല; അതിൽ ജീവന്റെ ഉണർവുണ്ട്. അത് ആത്മനിരീക്ഷണത്തെയും വൈവിധ്യത്തെയും ആന്തരിക വിമോചനത്തെയും പ്രോത്സാഹിപ്പിക്കുന്ന മഹത്തായ ഒരു സജീവ പാരമ്പര്യത്തെ ആദരിക്കാനുഉള്ള ഉജ്ജ്വലമായ ക്ഷണമാണ്.
മതത്തെ ആയുധമാക്കുന്ന ഈ കാലഘട്ടത്തിൽ, മരിയ വീർത്ത് നമ്മെ ഓർമ്മപ്പെടുത്തുന്നത് – ‘യഥാർത്ഥ സ്വാതന്ത്ര്യം, നമ്മെ സ്വയം കണ്ടെത്താൻ സഹായിക്കുന്ന സനാതന പാരമ്പര്യത്തിൽ മാത്രമാണ്.”
നിങ്ങൾ അവരോടു അവളോടു യോജിച്ചാലും വിയോജിച്ചാലും, അവരുടെ സന്ദേശം അത്യന്തം പ്രസക്തമാണ്: ”സനാതന ധർമ്മത്തിന്റെ വിപുലവും ചോദ്യാത്മകവുമായ ഹൃദയം തിരിച്ചുപിടിക്കുക – അല്ലെങ്കിൽ ആയിരങ്ങളാണ്ട് ലോകത്തെ പോഷിപ്പിച്ച ജ്ഞാനത്തെ എന്നെന്നെക്കുമായി നഷ്ടപ്പെടുമെന്നുള്ള അപകടത്തെ നേരിടുക.”
ഈ പുസ്തകം ഹിന്ദുക്കളെ ചിന്തിപ്പിക്കാനുള്ള ഒരു മുന്നറിയിപ്പാണ് – ലോകത്തിലെ ഏറ്റവും പ്രാചീനവുo ആഴമുള്ളതുമായ ഒരു അതുല്യ സംസ്‌കാരത്തിന്റെ അനന്തരാവകാശികളായിട്ടും, തങ്ങളുടെ മഹത്വപൂർണ്ണമായ ഭൂതകാലത്തെയും, കാലാതീതമായ ജ്ഞാനത്തെയും, ആഴമേറിയ സാംസ്‌കാരികതയെയും മനസ്സില്ലക്കാതെ ജീവിതം തള്ളിനീക്കുന്നവവരെ ഉണർത്താനുള്ള ആഹ്വാനം.
ഇതിനേക്കാളേറെ ഭയപ്പെടുത്തുന്നതാണ് ഹിന്ദുക്കളുടെ ഇസ്ലാം, ക്രിസ്തുമതം, കമ്മ്യൂണിസം തുടങ്ങിയ മതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ. ഈ മൂന്നു സെമിറ്റിക് മതധാരകളുടെയും ലക്ഷ്യങ്ങൾ മനുഷ്യകുലത്തിനാകെ പലതരത്തിലുള്ള ഭീഷണികൾ ഉയർത്തികൊണ്ടേയിരിക്കുന്നു എന്ന അവബോധം ഇല്ലായ്‌മ.
ഈ കൃതി വായനക്കാരെ ഈ അജ്ഞതകളിൽന്നും മുക്തരാക്കുന്നതോടൊപ്പം അപ്രിയ സത്യങ്ങളെ ധൈര്യമായി നേരിടാനും, സനാതന ധർമ്മത്തെ സംരക്ഷിക്കാൻ ആവശ്യമായ ജ്ഞാനവും ആത്മവിശ്വാസവും നൽകും എന്നതിൽ സംശയമേയില്ല.
ഞാൻ ഹൃദയപൂർവ്വം ഓരോ ഹിന്ദുവിനോടും അഭ്യർത്ഥിക്കുന്നു:
ഈ പുസ്തകം മനസ്സിരുത്തി വായിക്കുക, അതിലെ ജ്ഞാനം ഉൾക്കൊള്ളുക – കാരണം ഈ കാലഘട്ടം അത്യാവശ്യമായി തേടുന്ന ജ്ഞാനവും സന്ദേശവും അതു തീര്ച്ചയായും നൽകുന്നു.
Why Hindu Dharma is Under Attack by Muslims, Christians and the Left: A Collection of Essays of Maria Wirth, Published by Vitasta Publishing. Pages:240, Rs.293/-Available in Amazon.

പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റൈറ്റിങ്ങിലും പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’ – 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530.

Tags: #REadinGRoom#VayanaMuri#PradeepKrishnan#BookReading#WhyHinduDharmaisUnderAttackbyMuslimsChristiansandtheLeft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Literature

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

News

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.