
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മാനുഫാക്ചറര്‍ ആന്റ് ഹോള്‍സെയിലറായ റീഗല്‍ ജ്വല്ലേഴ്സ് അവതരിപ്പിക്കുന്ന ഹാന്റ്പിക്ക്ഡ് ഡിസൈനര്‍ ആഭരണങ്ങളുടെ എക്സ്‌ക്ലൂസീവ് ഷോ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ തിരുവനന്തപുരം എംജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നു.
നാഷണൽ, ഇന്റര്‍നാഷണല്‍ എസ്‌ക്ലൂസീവ് ഡിസൈനര്‍ ആഭരണങ്ങളുടെ അപൂര്‍വ്വ കളക്ഷനുകളുടെ പ്രദര്‍ശനമാണ് അറ്റലിയര്‍ സിഗ്‌നേച്ചര്‍ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. പാരമ്പര്യവും പുത്തന്‍ ട്രെന്‍ഡുകളും സമന്വയിക്കുന്ന ഡിസൈനര്‍ കളക്ഷനുകളാണ് ഈ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.
പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് വിലയിലോ തൂക്കത്തിലോ ഒട്ടും കുറവ് വരാതെ പുതിയ ഡിസൈനുകളിലേക്ക് മാറ്റിയെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.