Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

പീയൂഷ് ഗോയല്‍byപീയൂഷ് ഗോയല്‍
Jun 24, 2026, 08:55 am IST
inArticle

പതിറ്റാണ്ടുകളായി ഭാരതത്തിലെ ഭരണ-നിയന്ത്രണ സംവിധാനങ്ങള്‍ പൗരന്മാരെ തികഞ്ഞ അവിശ്വാസത്തോടെയാണ് വീക്ഷിച്ചിരുന്നത്. ചെറിയ നിയമലംഘനങ്ങളുടെയോ അധികാരികളുടെ കേവല സംശയങ്ങളുടെയോ പേരില്‍ സാധാരണക്കാര്‍ പോലും ഇവിടെ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടു. എന്നാല്‍, ഈ പരമ്പരാഗത ശൈലിക്ക് അറുതിവരുത്തി, പൗരന്മാരോട് വിശ്വാസവും കാരുണ്യവും പുലര്‍ത്തുന്ന വിപ്ലവകരമായ നയങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

പൗരന്മാര്‍ക്കും വ്യവസായങ്ങള്‍ക്കും പിന്തുണയേകുക, നിയമപാലനം ലളിതമാക്കുക, സംരംഭകരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന ചുവടുവെപ്പുകളാണ് നടത്തുന്നത്. നിയമങ്ങളുടെ ഭാരം കുറച്ചും, നടപടികള്‍ പൂര്‍ണ്ണമായി ഡിജിറ്റലാക്കിയും, ഏകജാലക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും ഭരണനിര്‍വഹണം കൂടുതല്‍ യുക്തിസഹവും കാര്യക്ഷമവുമാക്കുകയാണ് ഈ പരിവര്‍ത്തനത്തിന്റെ ലക്ഷ്യം. വിശ്വാസത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാട് 2023-ലെയും 2026-ലെയും ജനവിശ്വാസ നിയമങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

പൗരസൗഹൃദ സമീപനം

നിയന്ത്രണങ്ങള്‍ പൗരസൗഹൃദമാക്കാനും നിയമങ്ങള്‍ സ്വമേധയാ പാലിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള വ്യക്തമായ തത്വങ്ങളാണ് പുതിയ നിയമത്തിനുള്ളത്. നിസ്സാര തെറ്റുകള്‍ക്ക് നേരിട്ട് ശിക്ഷ നല്‍കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കുക, കുറ്റത്തിന്റെ ഗൗരവത്തിന് ആനുപാതികമായി മാത്രം പിഴ നിശ്ചയിക്കുക, വേഗമേറിയതും സുതാര്യവുമായ പരിഹാരം കാണുക എന്നിവ പുതിയ നയത്തിന്റെ ഭാഗമാണ്. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങള്‍ ഫലപ്രദമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പിഴ സംവിധാനം പുതുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സ്വപ്‌നങ്ങള്‍ കൊളോണിയല്‍ കാലത്തെ പഴയ ഭരണോപാധികളിലൂടെ സാക്ഷാത്കരിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ് ഈ മാറ്റത്തിന് പിന്നില്‍. സ്വതന്ത്ര ഭാരതത്തിന്റെ നിയമനിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവിമുക്തമാക്കല്‍ നടപടിയാണിത്. 23 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളിലാണ് ‘ജനവിശ്വാസ നിയമം’ ഭേദഗതി വരുത്തുന്നത്. ഇതില്‍ ജനജീവിതം സുഗമമാക്കാന്‍ 717 വ്യവസ്ഥകളെ കുറ്റവിമുക്തമാക്കുകയും, 67 വ്യവസ്ഥകളെ കൂടുതല്‍ യുക്തിസഹമാക്കുകയും ചെയ്തു. ആയിരത്തിലേറെ അനാവശ്യ വ്യവസ്ഥകള്‍ നീക്കം ചെയ്തതിലൂടെ കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ ഇല്ലാതാവുകയും, ക്രിമിനല്‍ കോടതികള്‍ക്ക് പുറത്തുള്ള അപ്പീല്‍-തീര്‍പ്പാക്കല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തു.

സ്വാഗതാര്‍ഹമായ പ്രായോഗിക മാറ്റങ്ങള്‍

മുന്‍പത്തെ നിയമമനുസരിച്ച്, സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയില്‍ ‘തൃപ്തികരമായ വിശദീകരണം’ നല്‍കാനായില്ലെങ്കില്‍ സ്വന്തം വാഹനത്തിലോ കെട്ടിടത്തിലോ ഇരിക്കുന്ന ഒരാള്‍ക്ക് പോലും മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാമായിരുന്നു. പൗരന്മാരുടെ സാധാരണ നീക്കങ്ങളെപ്പോലും സംശയത്തോടെ കണ്ടിരുന്ന കൊളോണിയല്‍ ചിന്താഗതിയുടെ ഉദാഹരണമായിരുന്നു ഇത്. പുതിയ പരിഷ്‌കാരം ഈ വ്യവസ്ഥയെ പൂര്‍ണ്ണമായും ഇല്ലാതാക്കി.

പ്രധാന മാറ്റങ്ങള്‍
ഡ്രൈവിങ് ലൈസന്‍സ്: മുന്‍പ് ലൈസന്‍സ് കാലാവധി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം റോഡിലിറങ്ങിയാല്‍ ക്രിമിനല്‍ കുറ്റം നേരിടണമായിരുന്നു. പുതിയ നിയമം ഇതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് (അധിക സമയം) അനുവദിക്കുന്നു.

ചെറുകിട നിര്‍മ്മാതാക്കള്‍: അപ്രന്റീസ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പുതുക്കാന്‍ വൈകുന്നത് മുന്‍പ് ക്രിമിനല്‍ വീഴ്ചയായിരുന്നു. എന്നാല്‍ ഇനിമുതല്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മാത്രമേ കര്‍ശന നടപടിയുണ്ടാകൂ.

ഖനന മേഖല: കമ്പനികളുടെ രേഖകളിലെ സാങ്കേതിക പിഴവുകള്‍ക്ക് മുന്‍പ് തടവ് ശിക്ഷയായിരുന്നു എങ്കില്‍, ഇന്നത് സിവില്‍ പിഴകള്‍ മാത്രമായി ചുരുക്കി. അതേസമയം, അനധികൃത ഖനനം, വഞ്ചന, പൊതുതാല്‍പ്പര്യ ലംഘനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ കര്‍ശനമായ ക്രിമിനല്‍ കുറ്റങ്ങളായി തന്നെ തുടരും. കടലാസിലെ ചെറിയ തെറ്റുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

12 വര്‍ഷത്തെ സേവനവും വിപുലമായ ദൗത്യവും

പൗരന്മാരുടെ ജീവിതം സുഗമമാക്കാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തര ശ്രമങ്ങളുടെ പ്രതീകമാണ് ജനവിശ്വാസ നിയമം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ട് കഴിഞ്ഞ 12 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദവി വരെയുള്ള ദൗത്യം ഇതുതന്നെയായിരുന്നു. 2023-ല്‍ നടപ്പിലാക്കിയ ആദ്യ ജനവിശ്വാസ നിയമത്തിലൂടെ 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തിരുന്നു. നിയമപാലനം ദുര്‍ബലപ്പെടുത്താതെ തന്നെ കുറ്റവിമുക്ത നടപടികളിലൂടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്താമെന്ന് ആ ശ്രമം തെളിയിച്ചു. അതിന്റെ തുടര്‍ച്ചയായി, നടപടികള്‍ നാല് മടങ്ങായി വിപുലീകരിച്ചുകൊണ്ടാണ് 2026-ലെ പുതിയ നിയമനിര്‍മ്മാണം വന്നിരിക്കുന്നത്. ഇതൊരു ഒറ്റത്തവണ പരിഷ്‌കാരമല്ല, മറിച്ച് തുടര്‍ച്ചയായ ഭരണനവീകരണ പാതയാണ്.
ക്ഷേമാനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന വിപുലമായ ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്. ലഘുവായ വീഴ്ചകള്‍ക്ക് ക്രിമിനല്‍ നടപടികള്‍ക്ക് പകരം സാമ്പത്തിക-ഭരണപരമായ ചട്ടക്കൂടുകള്‍ കൊണ്ടുവരുന്നത് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ സഹായിക്കും. സാങ്കേതിക പിഴവുകള്‍ക്ക് പിന്നാലെ പോകാതെ, ഗുരുതര നിയമലംഘനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് നിയമപാലകര്‍ക്കും കോടതികള്‍ക്കും അവസരമൊരുക്കുന്നു.

സമ്പദ്‌വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും

വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തമായതോടെ 2014-നും 2025-നും ഇടയില്‍ ഭാരതത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 143 ശതമാനം വര്‍ദ്ധനവുണ്ടായി. ഈ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ കരുത്തുപകരാന്‍ 2026-ലെ ജനവിശ്വാസ നിയമത്തിന് സാധിക്കും.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്കും ഈ പരിഷ്‌കാരം വലിയ ആശ്വാസമാണ്. ജില്ലാ-കീഴ്‌ക്കോടതികളിലെ 4.9 കോടി കേസുകള്‍ ഉള്‍പ്പെടെ ആകെ കെട്ടിക്കിടക്കുന്ന 5.5 കോടിയിലധികം കേസുകളില്‍ ഭൂരിഭാഗവും ഇത്തരം നിസ്സാര നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവ കോടതിക്ക് പുറത്ത് ഭരണപരമായി തീര്‍പ്പാക്കുന്നത് കോടതികളുടെ സമയവും വിഭവങ്ങളും ലാഭിക്കാന്‍ സഹായിക്കും. കൊലപാതകം, വഞ്ചന തുടങ്ങിയ ഗുരുതര തര്‍ക്കങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേഗത്തില്‍ നീതി നടപ്പാക്കാനും ഇത് വഴിയൊരുക്കും.

Tags: peeyush goyalNarendra ModiEconomyNDA Governmentjustice system
പീയൂഷ് ഗോയല്‍
പീയൂഷ് ഗോയല്‍
കേന്ദ്ര വ്യവസായ മന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.