
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമായി അടുപ്പമുള്ള ശോഭന്ദേബ് ചതോപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന് അനുകൂലമായ നിലപാടെടുക്കാന്‍ ന്യായം കാണുന്നക്കില്ലെന്ന് കോടതി പറഞ്ഞു. കേസ് ജൂലായ് 28 ന് വാദം കേള്‍ക്കാന്‍ മാറ്റി.