
തിരുവനന്തപുരം:തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. കമലേശ്വരത്ത് നടന്ന സംഭവത്തില്‍ മണക്കാട് ആറ്റുകാല്‍ കട്ടക്കല്‍ വീട്ടില്‍ സൂരജ്(21), ആറ്റുകാല്‍ വയല്‍വീട്ടില്‍ ധ്രുവന്‍(25) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പ്രതികള്‍ കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി തുണികള്‍ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തി.
കവര്‍ച്ച നടത്തുകയായിരുന്ന പ്രതികളെ കണ്ട ഉടമ ബഹളം വച്ചു. ഇതുകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൂന്തുറ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.