കൊച്ചി: ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കൊച്ചിയില്‍ രാസലഹരി പിടികൂടി. പുത്തന്‍വേലിക്കര തുരുത്തിപ്പുറം വെള്ളോട്ടുപുരം അറപ്പാട്ട് വീട്ടില്‍ ദീപു (37), കോട്ടയം തിരുവാര്‍പ്പ് സൗത്ത് ചങ്ങളം വാഴ്വേലി വീട്ടില്‍ സീതു (34) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സംയുക്തമായി പിടികൂടിയത്. പറവൂര്‍ ടി.ബി റോഡിന് സമീപം കാറില്‍ ഇരിക്കവെ ആണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ പേഴ്സില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ 4 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.
മറ്റൊരു സംഭവത്തില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും കൊയിലാണ്ടി റെയ്ഞ്ച് സംഘവും നടത്തിയ സംയുക്ത പരിശോധനയില്‍ സ്‌കൂട്ടറില്‍ വില്‍പ്പനയ്‌ക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്ന 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി. അത്തോളി കൊങ്ങന്നൂര്‍ സ്വദേശി ജിനേഷ് (43 ) പിടിയിലായി.
















