Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 12:49 pm IST
inKerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കിയതില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി കൊമ്പ് കോര്‍ത്ത് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്കെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് അനുകൂല ജീവനക്കാര്‍. പിന്നാലെ നിയമനം തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച് ദേവസ്വം മന്ത്രി. ദേവസ്വം പ്രസിഡന്റ് കെ. ജയകുമാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍.

യുഡി ക്ലാര്‍ക്കായിരിക്കെ സന്നിധാനത്തെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു വഴിവിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയ ഉദ്യോഗസ്ഥന്‍ ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണം ചെമ്പാണെന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മാത്രമല്ല വൈക്കം ക്ഷേത്ര ഉത്സവത്തിനു മുന്‍കൂര്‍ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയ ആളെ ദേവസ്വം ആസ്ഥാനത്തെ വിജിലന്‍സ് ഓഫീസറാക്കി. സീനിയര്‍ ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കരുതെന്ന മാനദണ്ഡം ലംഘിച്ച് സിപിഎം അനുകൂല യൂണിയന്‍ വനിതാ നേതാവിനെ തിരുവല്ലത്തു നിയമിച്ചപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥനെന്ന കാരണം പറഞ്ഞ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് യൂണിയന്‍ നേതാവിനെ മാറ്റി ജൂനിയറായ ഇടതുപക്ഷ നേതാവിനെ നിയമിച്ചു. വിജിലന്‍സ് കേസില്‍പെട്ടയാളെ പന്തളം ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാക്കിയെന്നതടക്കം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.

പിന്നാലെയാണ് കെ. മുരളീധരന്‍ ദേവസ്വംബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയത്. സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളില്‍ നിയോഗിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി സര്‍ക്കാര്‍ കണക്കാക്കും എന്നാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കൂടാതെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തും നല്‍കി. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇടത് യൂണിയന്‍ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് സ്ഥലംമാറ്റം തയ്യാറാക്കിയത്. നിയമനം റദ്ദാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതോടെ ഇന്ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. നിയമനം റദ്ദാക്കിയാല്‍ ഇടത് യൂണിയനെ പിണക്കേണ്ടിവരും. അല്ലെങ്കില്‍ സര്‍ക്കാരുമായി പോരിനിറങ്ങണം.

Tags: travancore devaswom boardK Muraleedharanleft employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.