Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗല്‍ ടീമും റൊണാള്‍ഡോയും തയ്യാറെടുപ്പുകള്‍ നടത്തുന്ന ടെക്‌സസിലെ പരിശീലന ക്യാമ്പില്‍ വെച്ച് റൊണാള്‍ഡോയെ കണ്ട ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍ പൊട്ടിക്കരഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 12:00 am IST
in India, World

വാഷിംഗ്ടണ്‍: ജൂണ്‍ 17നാണ് ലോകം കാത്തിരിക്കുന്ന പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗല്‍ ടീമും റൊണാള്‍ഡോയും  അമേരിക്കയിലെ ടെക്സസില്‍ പരിശീലനം നടത്തിവരികയാണ്. ആ പരിശീലന ക്യാമ്പിലേക്ക് യാദൃച്ഛികമായി ഒരു സ്ത്രീ കടന്നുവന്നു. ഏറെ ആരാധിക്കുന്ന റൊണാള്‍ഡോ നേരിട്ട് കാണാന്‍ ഒട്ടേറെ സാഹസികതകള്‍ താണ്ടി എത്തിയിരിക്കുകയാണ് ബെല്‍ജിയംകാരിയായ സെലിന്‍ എന്ന യൂട്യൂബര്‍.  റൊണാള്‍ഡോയെ കണ്ട മാത്രയില്‍ ഈ ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍ പൊട്ടിക്കരഞ്ഞു.  റൊണാള്‍ഡോയെ കണ്ടതോടെ വികാരാധീനയായി പൊട്ടിക്കരഞ്ഞ സെലിനെയും സെലിനെ ആലിംഗനം ചെയ്യുന്ന റൊണാള്‍ഡോയും ഇന്ന് ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്.

റൊണാള്‍ഡോ തന്റെ അടുത്തേക്ക് നടന്നു വരുന്നതു കാണുമ്പോള്‍ തന്നെ യൂട്യൂബര്‍ സെലിന്‍ ഡെപ്റ്റ് കണ്ണ് തുടയ്‌ക്കുന്നതും വിതുമ്പുന്നതും കാണാം. ആരാധികയുടെ അടുത്തെത്തിയ സൂപ്പര്‍താരം, ‘കരയരുത്’ എന്ന് സ്‌നേഹത്തോടെ പറഞ്ഞുകൊണ്ട് സെലിനെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നത് കാണാം. തുടര്‍ന്ന് ‘സ്പാനിഷാണോ അതോ ഇംഗ്ലീഷാണോ സംസാരിക്കേണ്ടത്’ എന്ന് റൊണാള്‍ഡോ ചോദിച്ചപ്പോള്‍ ഇംഗ്ലീഷ് എന്ന് സെലിന്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇംഗ്ലീഷിലായിരുന്നു ഇരുവര്‍ക്കുമിടയിലെ സംഭാഷണം.

തനിക്ക് നല്‍കിയ എല്ലാ നല്ല നിമിഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും റൊണാള്‍ഡോയോട് സെലിന്‍ നന്ദി പറഞ്ഞു. കൂടെനിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് സെലിന്‍ ചോദിച്ചപ്പോള്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ച റൊണാള്‍ഡോ, അവരെ ചേര്‍ത്തുപിടിച്ച്‌ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത ശേഷമാണ് മടക്കി അയച്ചത്.

യുട്യൂബിലും ടിക്ടോക്കിലും കോടിക്കണക്കിന് ആരാധകരുള്ള പ്രശസ്ത ബെല്‍ജിയന്‍ ഇന്‍ഫ്‌ലുവന്‍സറാണ് 26 വയസ്സുകാരിയായ സെലിന്‍ ഡെപ്റ്റ്. ടിക്ടോക്കില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിന് യുട്യൂബില്‍ 60 ദശലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. മുന്‍പ് കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്‍ഡ്, നെയ്‌മാര്‍ എന്നിവരുള്‍പ്പെടെയുള്ള ലോകോത്തര ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പവും സെലിന്‍ ഡെപ്റ്റ് വിഡിയോകള്‍ ചെയ്തിട്ടുണ്ട്.

ഫിഫ ലോകകപ്പില്‍ ജൂണ്‍ 17-നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുന്നത്. കോംഗോയാണ് ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 41 വയസ്സായ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോയുടെ അവസാന ലോകകപ്പാണിത്. ഇതില്‍ കപ്പ് നേടുക എന്നതില്‍ കുറഞ്ഞൊന്നും റൊണാള്‍ഡോ ആഗ്രഹിക്കുന്നില്ല.

Tags: Lastest info#CelineDeptfootballPortugalCristiano RonaldoLatest newsWorld Cup footballBelgian YouTuberFIFA WC 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.