കൊൽക്കത്ത : ‘ജയ് ശ്രീറാം’ വിളിച്ചതിന് സ്കൂൾ പരിസരത്ത് വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയെ മുസ്ലീം സഹപാഠികൾ ക്രൂരമായി ആക്രമിച്ചു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ നഗരത്തിലാണ് സംഭവം. മർദ്ദനത്തിൽ ദേബജിത് ഹൽദാർ എന്ന 15 കാരന്റെ കേൾവിശക്തിക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
‘മദാരത് പോപ്പുലർ അക്കാദമി’യിലാണ് സംഭവം . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഹിന്ദുസംഘടനകൾ സ്കൂൾ പരിസരത്ത് പ്രതിഷേധമാർച്ച് നടത്തി. ദേബജിത് ഹൽദാറിനെ 12 ഓളം മുസ്ലീം വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം സ്കൂൾ ടോയ്‌ലറ്റിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ചിലർ മർദ്ദിച്ചപ്പോൾ മറ്റ് ചിലർ അതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ദേബജിത് പറഞ്ഞു.













