Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം ; വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റിനെതിരെ വിമർശനം ശക്തമാകുകയാണ്. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് സുഗതനെ അറസ്റ്റ് ചെയ്തതെന്ന കാര്യവും നാട്ടുകാർക്ക് വ്യക്തമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ സുഗതനെതിരെ മത്സരിച്ച മുന്നാമൂട് ഷാജിയുടെ ചരിത്രം മറച്ച് വച്ചാണ് സുഗതനെതിരെ മുറവിളി കൂട്ടുന്നതെന്നും ആരോപണമുണ്ട്. സംഭവത്തിൽ ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലാണ്.

‘ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റുമായ് ബന്ധപ്പെട്ട് ഇന്നലെ മുതല്‍ ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍…. സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗു.ണ്ടാ ലിസ്റ്റിലുള്ള ‘നേതാവാണ്’….‘ എന്നാണ് യുവരാജ് ഗോകുലിന്റെ പോസ്റ്റ്.

മറ്റൊരു പോസ്റ്റിൽ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ കയറി സ്ത്രീകളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുക…. കുട്ടിയുടെ നേരെ ഉള്‍പ്പെടെ തോക്ക് ചൂണ്ടുക….ഇതെന്താ മമതയുടെ ബംഗാളോ ? ഇ.ഡി യുടെ നേരെ കല്ലും കട്ടയുമായ് സഖാക്കള് നിന്നപ്പോള്‍ ആകാശത്തോട്ട് വെടി ഒന്നും കണ്ടില്ലല്ലോ പോലീസേ…. വെറുതേ തൂക്കിയിട്ടോണ്ട് നടപ്പായിരുന്നല്ലോ.മര്യാദയുടെ അതിര്‍വരമ്പുകള്‍ പോലീസും ലംഘിക്കരുത്…‘ എന്നും യുവരാജ് പറയുന്നു.

 

Recent Posts