
മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശിനി സരോജിനി (59) ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച ഇവരുടെ സ്രവങ്ങള്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് ഷിഗല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മാത്രം 18 പേര്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 34 പേര്‍ക്ക് ഈ മാസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. തിരുവനന്തപുരം-6, കൊല്ലം -1, ആലപ്പുഴ -3, ഇടുക്കി-1, മലപ്പുറം -2, കോഴിക്കോട്-11, വയനാട്-8, കണ്ണൂര്‍-2 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. 2026 ജനുവരി മുതല്‍ സംസ്ഥാനത്ത് 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട്ടില്‍ നിലവില്‍ 45 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനുവരി മാസം തിരുവനന്തപുരത്തും, മാര്‍ച്ച് മാസം കോഴിക്കോട് രണ്ടിടങ്ങളിലും മെയ്‌മാസം കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലും വയനാട് നില്‍വിലെതുമുള്‍പ്പെടെ 2026ല്‍ ആറു ഷിഗെല്ല പകര്‍ച്ചവ്യാധി ഔട്ട്ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.