Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

നമ്പ്യാര്‍ജിയുടെ എണ്‍പതാം പിറന്നാള്‍ ദിവസമായ ജൂണ്‍ 10 ന് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ അദ്ദേഹത്തിന്റെ വത്സല ശിഷ്യരും ആത്മസുഹൃത്തുക്കളും ഒത്തുചേരുകയാണ്. എല്ലാവരും അതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്പ്യാര്‍ജിയുടെ എണ്‍പതാം പിറന്നാള്‍ ദിവസമായ ജൂണ്‍ 10 ന് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ അദ്ദേഹത്തിന്റെ വത്സല ശിഷ്യരും ആത്മസുഹൃത്തുക്കളും ഒത്തുചേരുകയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 12:34 pm IST
inVaradyam
രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

ആദ്ധ്യാത്മിക മണ്ഡലത്തിലെ വ്യത്യസ്ത വിഷയങ്ങള്‍ പാണ്ഡിത്യ ഗരിമയോടെ സാധാരണക്കാര്‍ക്കും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ പകര്‍ന്നുതന്നുകൊണ്ട് നിഷ്‌ക്കളങ്കവും നിഷ്‌കാമവുമായ ജീവിതം നയിക്കുന്നയാളായ നമ്പ്യാര്‍ജിക്ക് ഈ മാസം 10 ന് (ഇടവ മാസം ഉതൃട്ടാതി) എണ്‍പത് തികയുകയാണ്.

എറണാകുളത്ത് വ്യാപാരം നടത്തിയിരുന്ന ഒന്നാംകിട വ്യാപാരിയായിരുന്ന പയ്യന്നൂര്‍ സ്വദേശിയാണ് അദ്ദേഹം. തന്റെ വ്യാപാരത്തില്‍ നിന്നുള്ള അര്‍ഹതപ്പെട്ട ലാഭം, ഗംഗാ മാതാവില്‍ നിന്ന് എടുത്ത ജലം പ്രാര്‍ത്ഥനയോടെയും സമര്‍പ്പണ ഭാവത്തോടെയും ഗംഗയില്‍ തന്നെ അര്‍ഘ്യം ചെയ്യുന്നപോലെ സമൂഹത്തിന് സമര്‍പ്പിക്കുന്നയാളായിരുന്നു നമ്പ്യാര്‍ജി. വ്യാപാരമെല്ലാം അവസാനിപ്പിച്ച് ഇരുപത് വര്‍ഷത്തിന് ശേഷവും നമ്പ്യാര്‍ജി മാനവസേവനം തുടരുകയാണ്.

ഏറെ യാത്ര ചെയ്ത് പ്രഭാഷണങ്ങള്‍ നടത്തുന്ന ശീലം നമ്പ്യാര്‍ജിക്കുണ്ട്. ദക്ഷിണ സമര്‍പ്പിച്ചാല്‍ അതില്‍ സ്പര്‍ശിച്ച് സ്വീകരിച്ചെന്നു വരുത്തി അതവിടെത്തന്നെ കൊടുത്തു മടങ്ങുകയാണ് പതിവ്. കാര്‍ ഓടിക്കാന്‍ ശരീരം അനുവദിച്ചിരുന്ന കാലം വരെ കിലോമീറ്ററുകളോളം നിരന്തരം സഞ്ചരിച്ച് ജിജ്ഞാസുക്കളായ പഠിതാക്കളെ സന്തുഷ്ടരാക്കിക്കൊണ്ടേയിരിക്കുന്ന നമ്പ്യാര്‍ജിയുടെ അനുകരണീയ ജീവിതം ഭഗവാന്റെ നേരിട്ടുളള ശ്രദ്ധയുടെ ഊര്‍ജ്ജമാണ്.

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നിത്യനിദാനങ്ങള്‍ക്കു ബുദ്ധിമുട്ടുന്ന ആശ്രമങ്ങളേയും സംന്യാസികളേയും കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭഗവാന്‍ തന്നെ ഏല്‍പ്പിച്ച ചുമതല പൂര്‍ത്തിയാക്കുന്ന ഭാവത്തോടെ നീങ്ങുന്ന നമ്പ്യാര്‍ജിയെക്കുറിച്ച് ആദരവോടെ പറയുന്ന സംന്യാസിമാരെയും കാണാന്‍ കഴിയും.

എറണാകുളം നഗരത്തിലെ നമ്പ്യാര്‍ജിയുടെ വീടിന്റെ ഒരു ഭാഗം സംന്യാസിമാരുടേയും ധര്‍മ്മാചാര്യന്മാരുടേയും വിശ്രമകേന്ദ്രമായിരുന്നു. പൂജനീയ ചിന്മയാനന്ദജിയുമായുള്ള സമര്‍പ്പണ ബന്ധം ആദരവോടെ, അഭിമാനത്തോടെ ഇന്നും നമ്പ്യാര്‍ജി കാത്തുസൂക്ഷിക്കുന്നു. ചിന്മയാമിഷന്റെ ആദ്യകാല സെക്രട്ടറിയായും പ്രസിഡന്റായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിറവത്ത് വെളിയനാട് ശ്രീശങ്കര ജന്മഗൃഹം ഇന്നു കാണുന്ന ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആക്കിത്തീര്‍ത്ത തുടക്കക്കാരില്‍ പ്രധാനിയും നമ്പ്യാര്‍ജി ആയിരുന്നു.
ആദ്ധ്യാത്മിക മേഖലയില്‍ അനുസ്യൂതം കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നടത്തുന്ന ഈ തപസ്സ് ശാരീരിക പ്രശ്‌നങ്ങളെ തെല്ലുപോലും വകവയ്‌ക്കാതെ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

മാനവസേവാസമിതിയുടെ രാമായണശ്രീ പുരസ്‌കാരം സ്വീകരിച്ചപ്പോള്‍

നന്മയുടെ ഉറവകള്‍ വറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മോടൊപ്പം എപ്പോഴും നിഷ്‌കളങ്കമായ പുഞ്ചിരിയോടെ നമ്പ്യാര്‍ജിയെ കാണാന്‍ കഴിയുന്നതുതന്നെ ഒരു അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും സന്തോഷ ജീവിതത്തിനും വേണ്ടി ഭഗവത്കൃപ ഇനിയുമിനിയുമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.

നമ്പ്യാര്‍ജി ഒരു അക്ഷരശ്ലോക വിദഗ്‌ദ്ധനും അതിനെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിക്കുന്നയാളുമാണ്. പുരസ്‌കാരങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തയാളാണെങ്കിലും ഇടപ്പള്ളി കുറൂര്‍ ആര്യ അന്തര്‍ജനം സ്മാരക ‘ശ്ലോകാചാര്യ’ പുരസ്‌കാര സ്വീകരിക്കുകയുണ്ടായി. അക്ഷരശ്ലോക പ്രസ്ഥാനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ആളെന്ന നിലയ്‌ക്കായിരുന്നു ഈ പുരസ്‌കാരം നല്‍കിയത്. മാനവസേവസമിതിയുടെ രാമായണശ്രീ പുരസ്‌കാരം, രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരവും നമ്പ്യാര്‍ജിക്ക് നല്‍കുകയുണ്ടായി.

Tags: NambiarjiChinmaya International FoundationKaloor Sri Ramakrishna Seva Ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.