കൊല്ലം: പരിസ്ഥിതി അവബോധ വാര്‍ത്തയ്‌ക്ക് കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്. കൊല്ലം വിശ്വസംവാദ കേന്ദ്രത്തിന്റെ രണ്ടാമത് ഉണിച്ചക്കം വീട്ടില്‍ കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരത്തിനു ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ വൈഷ്ണവി സിന്ധു അര്‍ഹയായി. 10,001 രൂപയും ശില്‍പവുമടങ്ങുന്നതാണു പുരസ്‌കാരം. പരിസ്ഥിതി അവബോധത്തിന്റെ വാര്‍ത്തയാണ് വൈഷ്ണവിയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 11നു കൊല്ലത്ത് നാരദ ജയന്തിയാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.











