News

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

Published by
പ്രദീപ് കൃഷ്ണൻ

 

ശ്രീ പങ്കജ് സക്‌സേനയുടെ ‘സ്വയംബോധ ആൻഡ് ശത്രുബോധ : ഹിന്ദു വ്യൂ ഓഫ് സെൽഫ് ആൻഡ് ദി വേൾഡ്’ എന്ന വ്യാപകമായി വിറ്റഴിഞ്ഞ പുസ്തകം, നൂറ്റാണ്ടുകളായി ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്‌കാരിക പോരാട്ടങ്ങളെ വ്യക്തമായി അവതരിപ്പിക്കുന്നു.
നമ്മിലേവർക്കും പലപ്പോഴും ഉണ്ടാകുന്ന ഒരു സംശയത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. ഗ്രന്ഥകാരന്റെ ഡ്രൈവർ കാളിചരണും അതേ സംശയം ചോദിച്ചു: ”ലോകമെബാടുമുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവർക്കിടയിലുള്ള ഭിന്നതകൾക്കും വൈരുധ്യങ്ങൾക്കും ഇടയിലും എങ്ങനെ ഐക്യത്തോടെ നിൽക്കുന്നു? എന്നാൽ എന്തുകൊണ്ട് ഹിന്ദുക്കൾക്ക് അങ്ങനെ ഒരു ഐക്യം സാധിക്കുന്നില്ല?”
അവരുടെ ഐക്യത്തിന് പിന്നിൽ, അവർക്ക് ശക്തമായി ഉള്ള പൊതു ശത്രുവിനെ ക്കുറിച്ചുള്ള ബോധമാണെന്നാണ് ഗ്രന്ഥകാരന്റെ കണ്ടെത്തൽ. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും അവർക്കിടയിൽ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടെങ്കിലും അമുസ്ലിങ്ങളും ക്രിസ്ത്യാനികളല്ലാത്തവരും – അതായത് ”മറ്റുള്ളവർ” – എപ്പോഴും ശത്രുക്കളാണ്. ഇന്ന് അല്ലെങ്കിൽ നാളെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കേണ്ടവർ. അതാണ് അവരുടെ മതബോധം അവരെ പഠിപ്പിച്ചിരിക്കുന്നത്. അതിനാലാണ് അലി സഹോദരന്മാരിലെ ഒരുവൻ, ഒരു മോശപ്പെട്ട മുസ്ലിം പോലും ഗാന്ധിജിയെക്കാൾ എത്രയോ ഉയരത്തിലാണെന്ന് തുറന്നു പറഞ്ഞത്.
പങ്കജിന്റെ അഭിപ്രായത്തിൽ ഹിന്ദുക്കളുടെയും വിഗ്രഹാരാധകരായ മറ്റു പേഗൻ സമൂഹങ്ങളുടെയും ഏറ്റവും വലിയ ദൗർബല്യം, ശത്രുബോധമില്ലായ്‌മ ആണ്. ഹിന്ദു ഐക്യം ഉണ്ടാകണമെങ്കിൽ, ഹിന്ദുക്കൾ തങ്ങളുടെ ശത്രുവിനെ കുറിച്ചുള്ള ബോധവുമുണ്ടാകണം. ശത്രുക്കൾ ആരൊക്കെയാണ്, അവരുടെ ചിന്തകൾ എന്ത്, പ്രവർത്തനരീതികൾ എങ്ങനെ – ഇത് ആശയതലത്തിലാണ് നാം നേരിടെണ്ടത്. ഇതൊരിക്കലും വ്യക്തികളുടെ തലത്തിലല്ല നടക്കേണ്ടത്. ആശയതലത്തിൽ ഈ പ്രശ്‌നത്തെ നാം സധൈര്യം അഭിമുഖീകരിച്ചില്ലെങ്കിൽ തീർച്ചയായും പിന്നീട് നമുക്ക് തെരുവുകളിൽ പോരാടേണ്ട സാഹചര്യം ഉണ്ടാകും. കശ്മീർ ഉൾപ്പടെയുള്ള പലപലയിടങ്ങളിലേയും, ഹിന്ദുക്കളുടെ ചരിത്രം ഇതു തെളിയിക്കുന്നു.
പുസ്തകത്തിന്റെ ആദ്യ ഭാഗം, ഗ്രന്ഥകാരൻ, ഹിന്ദുക്കൾ എന്തുകൊണ്ട് സ്വയംബോധമുള്ളവരാകണമെന്നു വിശദമായി ചർച്ചചെയുന്നു. സനാതനധർമ്മം ആത്മീയതയുടെ ആഴമുള്ള ഒരു പാരമ്പര്യമാണ്; അനവധി വൈവിധ്യങ്ങൾക്കിടയിലും ചില അടിസ്ഥാന മൂല്യങ്ങൾ നമ്മെ ഒരുമിപ്പിക്കുന്നു. ഈ അതുല്യ ഭാഗം ഇതിനകം നമ്മുടെ സാംസ്‌കാരിക ഔന്നത്യതെക്കുറിച്ച് പൂർണമായി മനസ്സില്ലാക്കിയവർക്കും ഹിന്ദു പാരമ്പര്യത്തെ കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
രണ്ടാം ഭാഗമായ : ‘ശത്രുബോധം’ ആണ് പുസ്തകത്തിന്റെ ഹൃദയഭാഗം. ഇവിടെ പങ്കജ്, ഹിന്ദു സമൂഹത്തെ ബാധിക്കുന്ന ”മതപരമായ ആക്രമണങ്ങളെ തെളിവുകളോടെ അവതരിപ്പിച്ചിരിക്കുന്നു.
ക്രിസ്തുമതത്തിന്റെ പദ്ധതി
രാഷ്‌ട്രീയവും ബൗദ്ധികവുമായ അധികാരം പിടിക്കാനും ലോകത്തെ ഒരേ ഒരു സത്യദൈവത്തിന്റെ കീഴിൽ കൊണ്ടുവരാനുമുള്ള ഒരു ദീർഘകാല പദ്ധതിയോടെയാണ് ക്രിസ്തുമതം പ്രവർത്തിക്കുന്നത്. റോമൻ സാമ്രാജ്യത്തെ അവർ എങ്ങനെ ചതിച്ചു കീഴടക്കി പൂർണമായും ക്രൈസ്തവ രാജ്യമാക്കി എന്നത് പുസ്തകം വിശദമായി വിവരിക്കുന്നു.
ന്യൂനപക്ഷമായിരുന്നപ്പോൾ ‘കുഞ്ഞാടിന്റെ വിനയം’ കാട്ടിയ ക്രിസ്തുമതം പിന്നീട് അധികാരം കിട്ടിയപ്പോൾ അവിടുത്തെ ‘യുക്തിവാദി’ കളെയും റോമിലെ പേഗൻമാരെയുംരുടെ പൂർണ്ണമായി വംശനാശം വരുത്തുകയും അവിടുത്തെ ക്ഷേത്രങ്ങൾ തല്ലിതകർക്കുകയും വിശുദ്ധ ഗ്രന്ഥങ്ങളെ ചുട്ടെരിക്കുകയും ചെയ്തു.
ഇന്നത്തെ ഇന്ത്യയിലെ പ്രത്യക അവകാശങ്ങൾക്കായി കേഴുന്ന ”ന്യൂനപക്ഷത്തിന്റെ രാഷ്‌ട്രീയ തന്ത്രവുമായി ഇതിന് ശ്രദ്ധേയമായ സാമ്യമുണ്ടെന്ന് എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു ഉദാഹരണം കൊറിയയുടെ ക്രിസ്തീയവൽക്കരണമാണ്. 1945ൽ വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമുണ്ടായിരുന്ന ആ രാജ്യം ഇന്ന് വലിയ ക്രിസ്തീയ രാജ്യമായി മാറി. യുദ്ധവും അധിനിവേശവും ഉണ്ടാക്കിയ സംഘർഷസാഹചര്യത്തെ സംഘടിത പള്ളിമതം പരമാവധി പ്രയോജനപ്പെടുത്തി.
ഇന്ത്യയിലെ പഞ്ചാബ്, ആന്ധ്ര, തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ മതപരിവർത്തന പ്രവണതകളേയും രേഖകൾ ഉദ്ദരിച്ച് പുസ്തകം ചർച്ച ചെയ്യുന്നു.
ഇസ്ലാമിക ചരിത്രo
ഭാരതത്തിൽ ഇസ്ലാo നടത്തിയ യുദ്ധപരമ്പരകളെയും ഗ്രന്ഥകാരൻ വിശദമായി ചർച്ച ചെയ്യുന്നു.
മുസ്ലിം മതത്തിന്റെ പ്രഘ്യാപിത ലക്ഷ്യം തന്നെ ഭാരതത്തിൽ രാഷ്‌ട്രീയാധിപത്യം നേടുക, സാമ്പത്തിക ലാഭമുണ്ടാക്കുക അതിനായി ജനങ്ങളെ ആകെ മതപരിവർത്തനം ചെയ്യുക എന്നതാണ്.
മതം മാറിയവരാണ് പലപ്പോഴും തീവ്ര ജിഹാദികളായി മാറുന്നത്
എവിടെയൊക്കെ ഇസ്ലാമിന് ഭൂരിപക്ഷം, അല്ലെങ്കിൽ 30% ൽ കുറയാത്ത ജനസംഘ്യഉണ്ടോ അവിടെയോക്കെ അമുസ്ലിങ്ങളെ വംശഹത്യയും നിർബന്ധിത മതപരിവർത്തനവും നടത്തി നശിപ്പിക്കും. (പാകിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നിവിടങ്ങളിലെ ഹിന്ദുക്കളുടെ അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ടല്ലോ).
ബാഗ്ദാദ് കീഴടക്കിയ മംഗോളിയർക്കും അവസാനം ഇസ്ലാമിലേക്ക് മതം മാറേണ്ടിവന്നതിന്റെ ചരിത്രവും, ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതും ഗ്രന്ഥകാരൻ വ്യക്തമായി വിശദീകരിക്കുന്നു.
വെറും 30 വർഷത്തിനുള്ളിൽ ഒരു ക്രിസ്ത്യൻ-മുസ്ലിം മിശ്രസംസ്‌കാരത്തിൽ നിന്ന് ലെബനൻ എങ്ങനെ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറി എന്നതും ഹൃദയഭേദകമായ ഒരു ഉദാഹരണമാണ്. തുർക്കിയിലെ അർമേനിയൻ ക്രിസ്ത്യാനികളുടെ വംശഹത്യയും പുസ്തകം ഓർമ്മിപ്പിക്കുന്നു.
എഴുത്തുകാരൻ വളച്ചുകെട്ടില്ലാത്തതും വ്യക്തവുമായ മുന്നറിയിപ്പാണ് ഹിന്ദുക്കൾക്ക് നൽകുന്നത്:
അദ്ദേഹo പറയുന്നത് ”മുസ്ലിങ്ങളെ ന്യൂനപക്ഷമെന്നു കണക്കാക്കുന്നത് അത്യന്തം അപകടകരമാണ്; കാരണം ആഗോളാടിസ്ഥാനത്തിൽ ഭൂരിപക്ഷമാണ്.”
ഇസ്ലാമും ക്രിസ്തുമതവും തങ്ങളുടെ മാതാധിപത്യം സ്ഥാപിക്കുന്നത്
സർക്കാർ സേവന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യരംഗത്തെ സംവിധാനങ്ങൾ എന്നീ മാർഗങ്ങളിലൂടെ യാണ്. എന്തിനേറെ മരണം പോലും അവർ ”വിഗ്രഹാരാധനക്കെതിരായ യുദ്ധത്തിന്റെ” ഭാഗമാക്കുo. ഈ മതങ്ങളെ നയിക്കുന്ന ചിന്താഗതിയെ ഗ്രന്ഥകാരൻ ”ഏക പ്രവാചക ദൈവവാദം” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവരുടെ മുഖമുദ്ര:
ഞങ്ങളുടെ ദൈവം മാത്രം സത്യം ഞങ്ങളുടെ ഒരേ ഒരു പ്രവാചകൻ മാത്രം സത്യം
നമുക്ക് ഈ ഒരു ജീവിതം മാത്രംമേയുള്ളൂ എല്ലാവർക്കും ഒരു വിധിദിവസം വരും അന്ന് എന്റെ ദൈവത്തിൽ വിശ്വസിക്കാത്തവർ എല്ലാം നരകത്തിൽ പോകും. എന്റെ ദൈവത്തിൽ വിശ്വസിക്കുന്നവരെല്ലാം സ്വർഗത്തിലും.
ഇത്തരം അസംബന്ധജടിലമായ വിശ്വാസങ്ങളെല്ലാം ഹിന്ദു പാരമ്പര്യത്തിനും സംസ്‌കാരത്തിനും പൂർണ്ണമായും കടകവിരുദ്ധങ്ങളാന്ന്.
ക്രിസ്ത്യൻ സഭകളും രാജ്യഭരണകൂടങ്ങളും തമ്മിൽ പാചാത്യ രാജ്യങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ നിന്ന് ജനിച്ച ആശയമാണ് മതേതരത്വം എന്ന് പങ്കജ് നിരീക്ഷിക്കുന്നു.
എന്നാൽ ഭാരതത്തിന്റെ നീണ്ട ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെ ഒരു സംഘർഷം ഉണ്ടായിട്ടേയില്ലെന്ന് പുസ്തകം വ്യക്തമാക്കുന്നു.
പ്രസിദ്ധ ദാർശനികൻ സീതാ റാം ഗോയലിനെ പങ്കജ് ഉദ്ധരിക്കുന്നു: ”സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ദുരന്തം മതേതരത്വത്തെ സ്വീകരിച്ചതാണ്. ഇത് പ്രശ്‌നങ്ങൾ പരിഹരിക്കുകയല്ല, മറിച്ച് പുതിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി, ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.
പുസ്തകം വളരെ വ്യക്തമായി പറയുന്നു:
”സനാതനധർമ്മം നിലനില്ക്കണമെങ്കിൽ, കപട മതേതരത്വത്തെ ഭാരതത്തിൽ നിന്ന് തൂത്തെറിയണം. എന്നാൽ ഗ്രന്ഥകാരൻ അർത്ഥശങ്കക്കിടനൽകാതെ വ്യക്തമായി ആവർത്തിച്ചു പറയുന്നത് പുസ്തകത്തിലെ ചർച്ചയുടെ കാതൽ മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന വ്യക്തികളെക്കുറിച്ചല്ല, മറിച്ച് അവയിലെ ആശയങ്ങളെക്കുറിച്ചാണ്എന്ന്..
പുസ്തകത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം ധൈര്യമായി പറയുന്നു: ”എല്ലാ പൂർവ ഹിന്ദുക്കളെയും നാം ഘർവാപസിയിലൂടെ തിരികെ കൊണ്ടുവരണം.”
ഹിന്ദു മതത്തെയും സംസ്‌കാരത്തെയും മറ്റു മതങ്ങളെയും കുറിച്ചുള്ള സ്വാമി വിവേകാനന്ദൻ, മഹർഷി ശ്രീ അരബിന്ദൻ ഗാന്ധിജി, അംബേദ്കർ, മുതലായ നേതാക്കളുടെ കാഴ്ചപ്പാടുകളും പുസ്തകം സമഗ്രമായി വിശകലനം ചെയ്യുന്നു.
പങ്കജ് സക്‌സേനയുടെ 537 പജുകളുള്ള ഈ ബ്രുഹത് ഗ്രന്ഥത്തിന്റെ സവിശേഷ രചന – ലളിതമായി, തെളിവുകളോടെ, കൃത്യതയൊടെ ജിജ്ഞാസുവായ വായനക്കാരനെ ആകർഷിക്കും.
അദ്ദേഹത്തിന്റെ ഏഴ് പേജുകളുള്ള നന്ദിപ്രകാശനം ഒരു ലഘു ”ബൗദ്ധിക ആത്മകഥ” യാണ്. പങ്കജിന്റെ ആത്മീയ വീക്ഷണങ്ങളും അന്വേഷണ ത്വരയും ഈ പുസ്തകത്തെ ഏറെ അതുല്യമാക്കുന്നു. എല്ലാ ഹിന്ദുക്കളും ഈ പുസ്തകം വായിക്കണം, പഠിക്കണം, ഗാഡമായി മനനം ചെയ്യണം. അങ്ങനെ നാം ആരാണെന്നും നമ്മുടെ അതുല്യ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കി ഈ മഹാ പൈതൃകത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ശതൃക്കളെ, അതു ഒരിക്കലും മറ്റു മതങ്ങളിലെ വ്യക്തികളല്ല, ആശയങ്ങളാണെന്നു തിരിച്ചറിഞ്ഞ് അവയെ ബൗദ്ധികമായി നേരിടാൻ തയാറാകണം.
————
സ്വയംബോധവും ശത്രുബോധവും: തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ഹിന്ദു വീക്ഷണം.
രചന: പങ്കജ് സാക്‌സേന, പ്രസിദ്ധീകരണം: ബ്ലൂഒൺ ഇങ്ക്. പേജുകൾ: 608, വില: Rs. ?899. ആമസോണിൽ ലഭ്യം.
—————
പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’ – 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530.

********

Recent Posts