Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2026, 10:30 am IST
inEditorial

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന മമതാ ബാനര്‍ജിയെ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും കൈവിട്ടിരിക്കുന്നു. നിയമസഭാ പ്രതിപക്ഷ നേതാവായി മമത നിര്‍ദ്ദേശിച്ചയാളെ തള്ളി വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ ഋതബ്രത ബാനര്‍ജിക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമത പുറത്താക്കിയ നേതാവാണ് ഋതബ്രത. നേരത്തെ സിപിഎം നേതാവായിരുന്നു. സിപിഎം വിട്ട് തൃണമൂലില്‍ എത്തുകയായിരുന്നു. എംഎല്‍എമാരുടെ അഭിപ്രായം ആരായാതെ ബന്ധുവായ ശോഭന്‍ ദേവ് ചതോപാദ്ധ്യയെ പ്രതിപക്ഷ നേതാവാക്കി പാര്‍ട്ടിയില്‍ കുടുംബാധിപത്യം നിലനിര്‍ത്താന്‍ മമതയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും നടത്തിയ അവസാന ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന 15 വര്‍ഷം കൊണ്ട് ബംഗാളിനെ നശിപ്പിക്കുകയാണ് മമതാ ബാനര്‍ജി ചെയ്തത്. രാജ്യം കണ്ട ഏറ്റവും വലിയ ഹിന്ദു വിരോധിയാണ് താനെന്ന് തെളിയിക്കുന്ന രീതിയിലാണ് അവര്‍ ഭരണം നടത്തിയത്. പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ യാതൊരു മടിയും കാണിച്ചില്ല. മറുവശത്ത് മുസ്ലിം വര്‍ഗീയവാദികളെ കയറൂരി വിടുകയും ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും, ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുപോരുകയും ചെയ്തു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യുന്നത് തടയാന്‍ മമത പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനങ്ങള്‍ നിര്‍ഭയമായി വോട്ട് ചെയ്തതോടെ മമതയുടെ ഭരണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കിലും രാജ്യം ഭരിക്കുന്നത് താനാണെന്ന മട്ടിലായിരുന്നു മമത പെരുമാറിയിരുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നിരന്തരം അവഹേളിച്ചു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിര്‍ത്തു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ അനുവദിച്ചില്ല. അഴിമതിക്കു വേണ്ടി ചലിക്കുന്ന സംവിധാനമായി ഭരണകൂടം മാറി. അനധികൃതമായി എങ്ങനെയൊക്കെ പണമുണ്ടാക്കാമോ അതൊക്കെ ചെയ്തു. മരുമകന്‍ അഭിഷേക് ബാനര്‍ജി അധോലോക നായകനെപ്പൊലെ ഇതിനെല്ലാം നേതൃത്വം നല്‍കി. ഭരണം പോയതോടെ ഈ നേതാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തെരുവില്‍ നേരിടുന്നതും രാജ്യം കണ്ടു. ഇയാള്‍ക്ക് കിട്ടിയ ചീമുട്ടയേറും അധിക്ഷേപവും മമതയ്‌ക്കും അവകാശപ്പെട്ടതായിരുന്നു.

മമതയുടെ പാര്‍ട്ടി പിളരുകയല്ല, ഇല്ലാതാവുകയാണ് ചെയ്തിരിക്കുന്നത്. നേതാവായ മമതയെ പാര്‍ട്ടി നിഷ്‌ക്കരുണം പുറന്തള്ളിയിരിക്കുന്നു. തൃണമൂലിന്റെ എംഎല്‍എമാര്‍ക്കു പുറമെ എംപിമാരും മമതയെ കൈവിട്ടിരിക്കുകയാണ്. വിമതര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍ പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്. എംപിമാര്‍ കൂടി കൈവിടുന്നതോടെ മമതാ ബാനര്‍ജി പൂര്‍ണമായും ഒറ്റപ്പെടും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും, ബിജെപിയെ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടിരുന്ന മമതയുടെ പതനം സ്വാഭാവികമാണ്. അധികാരത്തിലിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുകയും, ഏകാധിപതിയായി വാഴുകയും ചെയ്ത ഒരു ഭരണാധികാരിക്ക് അര്‍ഹിക്കുന്ന തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളിനെ വിഴുങ്ങിയ ഇടതു ഫാസിസത്തിനു സംഭവിച്ചതു തന്നെയാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോള്‍ നേരിടുന്നത്.

 

Tags: Mamta BanerjeeTrinamool Congress (TMC)Ritabrata BanerjeeMamata's party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.