Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2026, 10:09 am IST
inEditorial

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വീണ വിജയന്‍ താമസിക്കുന്ന വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സിപിഎം ക്രിമിനലുകളെയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും ഒത്തുകളിക്കുന്നു എന്ന വാര്‍ത്ത ഈ നേതാക്കള്‍ തമ്മിലെ അന്തര്‍ധാര തിരിച്ചറിഞ്ഞിട്ടുള്ളവരെ അത്ഭുതപ്പെടുത്തില്ല. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പ്രത്യേകം കേസെടുക്കാനുള്ള തീരുമാനവും, ആക്രമണത്തിന് കൂട്ടുനില്‍ക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്യാത്തതും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് വ്യക്തം. നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്താനാണ് ധാരണയത്രേ. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതുവരെ പി
ടിയിലായത് 26 പേര്‍ മാത്രം. കേസ് ദുര്‍ബ്ബലപ്പെടുത്തുന്നതിന്റെ തെളിവാണിത്.

ഇ ഡിക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് പെട്ടെന്നൊന്നും ജാമ്യം ലഭിക്കില്ല. അഞ്ചു പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ആക്രമണത്തിന് എല്ലാ ഒത്താശയും ചെയ്യുന്ന നേതാക്കള്‍ക്ക് ഈ ഗതി വരാതിരിക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടി വന്നാല്‍ അത് പോലീസിനെ ആക്രമിച്ചതിനായിരിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചയാളായ എസ്എഫ്‌ഐ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത് പോലീസിനെ ആക്രമിച്ചതിനാണ്. ഇത് ആസൂത്രിതമായ ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിപിഎമ്മുകാര്‍ ആക്രമിച്ചത് പോലീസിനെയല്ല, ഇ ഡി ഉദ്യോഗസ്ഥരെയാണ്. സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമികളെ ഫലപ്രദമായി തടയാതിരിക്കുകയാണ് പോലീസ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. ഭരണം മാറിയിട്ടും പോലീസ് മാറിയിട്ടില്ല. പിണറായിക്കു വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചുവന്ന പോലീസുകാര്‍ പിന്നെയും സിപിഎമ്മിനോടുള്ള കൂറ് തെളിയിക്കുകയാണ്. പിണറായിയുടെ നവകേരള യാത്രയ്‌ക്കിടെ യുവാക്കളെ അനാവശ്യമായി മര്‍ദ്ദിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരനും സംഭവസ്ഥലത്ത് എത്തിയിരുന്നല്ലോ. പോലീസിനെ ആക്രമിച്ചു എന്ന കേസു പോലും സിപിഎമ്മിന്റെ ആവശ്യപ്രകാരം എടുത്തിട്ടുള്ളതായിരിക്കണം.

ഇ ഡി ക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നുവെന്ന കാര്യം വ്യക്തമാണ്. ഇ ഡി ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞതോടെ പുറത്ത് സിപിഎമ്മുകാര്‍ തടിച്ചുകൂടുകയായിരുന്നു. ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണ്. ഇ ഡി ഉദ്യോഗസ്ഥരെ പാര്‍ട്ടിക്കാര്‍ ആക്രമിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ നോക്കി നില്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചില്ല. ആക്രമണത്തിനുശേഷവും അക്രമികളെ ന്യായീകരിക്കുകയും രക്ഷിക്കുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്തത്. മാത്രമല്ല, താഴെത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചിട്ടുള്ളതും കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ കേസില്‍ ഇ ഡി കക്ഷിചേരുക തന്നെയാണു വേണ്ടത്. സതീശന്‍-പിണറായി അന്തര്‍ധാര നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നില്ലെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.

 

Tags: Pinarayi VijayanCM VD Satheesanleft-right undercurrentsVeena vijayan's Exalogic case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.