Kerala

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ജന്മഭൂമി കോഴിക്കോട് യൂണിറ്റില്‍ നിന്ന് വിരമിച്ച ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജന്മഭൂമി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി അധ്യക്ഷയായി. ബ്യൂറോ ചീഫ് യു.പി. സന്തോഷ് ആമുഖഭാഷണം നടത്തി.

ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, മാഗ്‌കോം ഡയറക്ടര്‍ എം.കെ. അനുരാജ്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത പ്രചാര്‍ പ്രമുഖ് ടി. സുധീഷ്, മാര്‍ക്കറ്റിങ് മാനേജര്‍ വിജയറാം, സിജു കറുത്തേടത്ത്, രലന്ത്കുമാര്‍, എ.വി. ബൈജു, സുമേഷ് എന്നിവര്‍ സംസാരിച്ചു. എം. ബാലകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. കെ.എം. അരുണ്‍ സ്വാഗതവും അനൂപ് കുന്നത്ത് നന്ദിയും പറഞ്ഞു.

 

Recent Posts