Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
May 30, 2026, 06:56 am IST
inSamskriti

നിങ്ങള്‍ക്ക് കിടക്ക വാങ്ങാം;
പക്ഷെ ഉറക്കം വാങ്ങാനാവില്ല.
നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാം;
പക്ഷെ വിശപ്പ് വാങ്ങാനാവില്ല.
നിങ്ങള്‍ക്ക് പുസ്തകം വാങ്ങാം;
പക്ഷെ ബുദ്ധി വാങ്ങാനാവില്ല.
നിങ്ങള്‍ക്ക് മരുന്നു വാങ്ങാം;
പക്ഷെ ആരോഗ്യം വാങ്ങാനാവില്ല.
നിങ്ങള്‍ക്ക് ആഡംബരങ്ങള്‍ വാങ്ങാം;
പക്ഷെ ആനന്ദം വാങ്ങാനാവില്ല.

വാങ്ങലും കൊടുക്കലുമാണ് ജീവിതം. വാങ്ങാവുന്നതും കൊടുക്കാവുന്നതുമായ സമൃദ്ധവിഭവങ്ങളാല്‍ സമ്പന്നവുമാണ് ലോകപ്രകൃതി. വാങ്ങാനാവാത്തതും കൊടുക്കാനാവാത്തതുമായ കുറെ കാര്യങ്ങളെങ്കിലും ജീവിതത്തിലുണ്ട്. ഭക്ഷണവും പുസ്തകവും മരുന്നും ആഡംബരപദാര്‍ത്ഥങ്ങളുമൊക്കെ നമുക്കുപുറത്താണ്. വിശപ്പും ബുദ്ധിയും ആരോഗ്യവും ആനന്ദവും നമ്മില്‍ത്തന്നെ. ഒന്നുപുറത്ത്, ഒന്നകത്തും. ഇവിടെ ബാഹ്യപ്രകൃതിയൊത്ത് ആന്തരപ്രകൃതിയെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. തിരിച്ചും. മനുഷ്യനില്‍ അന്തര്‍ലീനമായ ദിവ്യത്വത്തെ പ്രകടമാക്കാനാവണം ചിന്തയും വാക്കും വൃത്തിയും.

ഈ സന്ദര്‍ഭത്തിലാണ് ശ്രേയസ്സും പ്രേയസ്സും കടന്നുവരുന്നത്. ശ്രേയസ്സെന്നാല്‍ ശാശ്വതമായ നന്മ. നിത്യസുഖം, നിത്യാനന്ദം ഇവ അനുഭവിക്കലാണ് ശ്രേയസ്സ്. നന്മ നിറയുന്ന ജീവിതമാണ് ശ്രേയസ്‌ക്കരം. പ്രേയസ്സ് ലൗകികജീവിതമേന്മയാണ്. ധനസമൃദ്ധി, അധികാരം ഇവ അനുഭവിക്കലാണ് പ്രേയസ്സ്. മേന്മ പുണരുന്ന ജീവിതമാണ് ശ്രേയസ്‌ക്കരം. പ്രേയസ്സില്‍നിന്നും പതുക്കനെ ശ്രേയസ്സിലേക്കുള്ള ഉയര്‍ച്ചയാവണം ഇന്നലെയില്‍നിന്ന് നാളെയെത്തുമ്പോള്‍ ഉണ്ടാവേണ്ടത്. അത്യുന്നതങ്ങളില്‍ എന്നും വാഴ്‌ത്തപ്പെടുന്ന മഹത്വം ശ്രേയസ്സിന്റേതാണ്.

കൊടുക്കലിലാണ് ശാശ്വതമായ നന്മയെന്ന തിരിച്ചറിവുണ്ടാകണം. കൊടുക്കാന്‍ നാം മടിക്കുമ്പോള്‍ പ്രകൃതി ബലാല്‍ കൊടുപ്പിക്കുകതന്നെ ചെയ്യും. അറിഞ്ഞുകൊടുക്കുന്നുവെന്നതാണ് ജീവിച്ചിരിക്കുന്നതിന്റെ തെളിവ്. കൊടുക്കാതെ എല്ലാം കൂട്ടിവയ്‌ക്കാനാണുഭാവമെങ്കില്‍ പ്രേയസ്സില്‍നിന്നും ശ്രേയസ്സിലേക്ക് മേല്‍ഗതി ഉണ്ടാവുകയില്ല. അനിവാര്യമായ പതനവും അപ്രതിരോധ്യമായ പലായനവും തന്നെ ഫലം. കഴിയുമെങ്കില്‍ വീഴാതിരിക്കുക, ഓടിയൊളിക്കാതിരിക്കുക.

സൂര്യന്‍ സമുദ്രത്തില്‍നിന്ന് ജലമെടുത്ത് മഴയാക്കികൊടുക്കുകയാണ്. ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി ഉദാത്തീകരിക്കുകകൂടി ചെയ്യുന്നുണ്ട് സൗരോര്‍ജ്ജം. കൊടിയ ചൂട് ശിരസ്സിലേറ്റി മരങ്ങള്‍ പകരമായി തണലുതരുന്നു. ഇത് ശ്രേയസ്സിന്റെ പ്രകൃതിപാഠം. പ്രകൃതിയുടെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ ജീവിതത്തിന്റെ നിദര്‍ശനങ്ങള്‍കൂടിയാവണം.

ആവശ്യമായതിന്റെ സമ്പാദനമാണ് ലൗകികാര്‍ത്ഥത്തില്‍ യോഗം. സമ്പാദിക്കുന്നവയുടെ സംരക്ഷണമാണ് ക്ഷേമം. യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മം ത്യാഗമാണ്. പണംകൊണ്ടുവാങ്ങാന്‍ കഴിയാത്തത് ത്യാഗംകൊണ്ടുനേടാന്‍ കഴിയും. ത്യാഗമാണുവേണ്ടത്, ഭോഗമല്ല. ത്യാഗഭൂമി ഭോഗഭൂമിയാകുന്നുവെങ്കില്‍ അതത്രെ സംസ്‌ക്കാരവിപര്യയം.
ധനം ഷൂസുപോലെയാണ്. പാദുകം വലുതായാലും കാലിനുക്ലേശമുണ്ടാകും. അതെപ്പോഴും കൃത്യമായ അളവിലായിരിക്കണം. അതുപോലെ സമ്പത്തും ആവശ്യമുള്ള അളവിലേ ആകാവു. അധികം ധനമുണ്ടെങ്കില്‍ അത് സമൂഹനന്മയ്‌ക്കായി ഉപയോഗപ്പെടുത്തണം.

ഭോഗങ്ങള്‍ ഭുജിച്ചോളൂ എന്നിട്ട് ജീവിതനിലവാരം ഉയര്‍ത്തിക്കോളൂ എന്ന് ആധുനികലോകം പരസ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഭോഗങ്ങള്‍ ത്യജിക്കൂ, മൂല്യങ്ങള്‍ മുറുകെപ്പിടിക്കൂ എന്ന് പറയാന്‍ കഴിയുന്നതാണ് ആത്മജ്ഞാനം. ആത്മസംസ്‌ക്കാരത്തിനുപകരിക്കാത്ത അറിവുകളൊന്നുംതന്നെ യഥാര്‍ത്ഥത്തിലുള്ള അറിവുകളല്ല.നിയന്ത്രണമില്ലെങ്കില്‍ ഒരു വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവുകയില്ല. അച്ചടക്കമില്ലാതെ ഒരു പുരോഗതിയും നേടുവാന്‍ സാധിക്കുകയില്ല. വാങ്ങാന്‍ കഴിയുന്നവയേയും വാങ്ങാന്‍ കഴിയാത്തവയേയുംകുറിച്ച് ഒരു ധാരണയുണ്ടാവണം.

മനുഷ്യന്‍ ജനിക്കുന്നതും ജീവിക്കുന്നതും സമൂഹത്തിലാണ്. നന്നാവുന്നതും ചീത്തയാവുന്നതും സമൂഹത്തിന്റേ പ്രേരണയാലാണ്. സമൂഹത്തിലെ ഒരു വ്യക്തി എന്ന നിലയില്‍ ഒരുവന്‍ അടുത്തിടപെടുന്നവരേയും സ്വാധീനിക്കും. ചിരന്തനശ്രുതിയുള്ള സൗഹൃദങ്ങള്‍ ഉണ്ടാവണം. സമൂഹത്തിന്റെ രസവാസനകളും പ്രീതിവിശ്വാസങ്ങളും വിധിനിഷേധങ്ങളും ഒരു വ്യക്തിയുടെ കര്‍മ്മത്തെ ബാധിക്കും. ദേഹവും ദേശവുംകൊണ്ട് ദൃഢബദ്ധമാണ് ഒരാളുടെ വ്യക്തിത്വം. ദേഹം ഒരാവരണം, ദേശം മറ്റൊരാവരണം. ദേഹത്തിനും ദേശത്തിനുമിണങ്ങുമ്പോള്‍ സൗഹൃദത്തിന്റെ ഭാഷയ്‌ക്ക് അക്ഷരമാല ഉണ്ടാവും, തീര്‍ച്ച.

Tags: Sanatana DharmaHindhu Darma Swaroopamhindu sanatan dharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

India

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.