Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

രാജീവ് ചന്ദ്രശേഖര്‍byരാജീവ് ചന്ദ്രശേഖര്‍
May 27, 2026, 09:44 am IST
inMain Article

വിവാദമായ കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയൊന്നുമില്ല. എങ്കിലും, ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ കാണാനുണ്ട്. കെട്ടിച്ചമച്ചതും കൃത്രിമവുമായ ആഖ്യാനം ഉണ്ടാക്കിയെടുത്ത്, അതിലൂടെ ആളുകളെ സ്വാഭാവികമായി ഒരു പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത സംഘടിത നീക്കമായാണ് ഇതിനെ വിലയിരുത്തേണ്ടത്. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളെന്ന നിലയില്‍ ഇത്തരം നീക്കങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ പൊതുജനത്തിന്റെ ചിന്തകളെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് ഇതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്.

ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇതിന് പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷത്തിനും പങ്കുണ്ടെന്നും മനസ്സിലാക്കാന്‍ കൂടുതല്‍ വൈദഗ്ധ്യമൊന്നും ആവശ്യമില്ല. സാധാരണ യുക്തി ഉപയോഗിച്ച് തന്നെ നമുക്കിത് മനസ്സിലാക്കാം. ലോകം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരി മുതല്‍ ഇന്ത്യയും ലോകത്തിലെ മറ്റ് രാജ്യങ്ങളും ഒന്നിനുപുറകെ ഒന്നായി വലിയ ആഘാതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍, യു.എസ്-ഇറാന്‍ യുദ്ധം എന്നിവയെല്ലാം നാം കണ്ടു. ഭാരതം ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഒട്ടനവധി കടുത്ത വെല്ലുവിളികളാണ് ഇത്തരം ആഗോള സാഹചര്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

140 കോടി ജനങ്ങളുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ആഗോളതലത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നമ്മുടെ രാജ്യത്തിനു തളരാതെ മുന്നോട്ട് കുതിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ മികച്ച അഞ്ച് സമ്പദ് ഘടനകളില്‍ ഒന്നായി മാറാന്‍ നമുക്ക് ഇക്കാലയളവില്‍ സാധിച്ചു. ആഗോള വെല്ലുവിളികളില്‍ നിന്ന് നമ്മുടെ പ്രധാനമന്ത്രിയും സര്‍ക്കാരും രാജ്യത്തെ ജനങ്ങളെ കാത്തുരക്ഷിച്ചു.

ഗള്‍ഫ് പ്രതിസന്ധിയും ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്‌നങ്ങളും കാരണം ലോകമാകെ ബുദ്ധിമുട്ടുന്ന ഈ സമയത്ത്, ഇവിടെ വലിയ ജനരോഷമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പൊടുന്നനെ ശ്രമിക്കുന്നത് മനഃപൂര്‍വ്വമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഇത് വ്യക്തമായ ആസൂത്രണത്തോടെ ചെയ്യുന്നതാണ്. പശ്ചിമ ബംഗാളിലെയും അസമിലെയും വലിയ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത് എന്നതും ചിന്തിക്കേണ്ടകാര്യമാണ്. ബി.ജെ.പി അസമിലും ബംഗാളിലും പുതുച്ചേരിയിലും വിജയിച്ചു. കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തിയും പിന്തുണയും വര്‍ദ്ധിക്കുന്നതിലും അസന്തുഷ്ടിയുള്ള ആരൊക്കെയോ രാജ്യത്തിന് പുറത്തിരുന്ന് രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇതൊരു സാധാരണ വിഷയമല്ലെന്നും, ഇതിനപ്പുറം മറ്റെന്തോ ആണെന്നും വിശേഷിപ്പിച്ചത്.

ഏതൊരു നാട്ടിലെയും ഒരു യുവാവിനോട് ചോദിച്ചാല്‍, തീര്‍ച്ചയായും അവരില്‍ അതൃപ്തികളുണ്ടാകും. കാരണം അവരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്ക് നല്ല ജോലികള്‍ വേണം. അത് ലോകത്തെവിടെയും ഉള്ള യാഥാര്‍ത്ഥ്യമാണ്. തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിച്ചതാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടും ഈ പ്രചാരണം തുടരുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. നമ്മുടെ സാധാരണ യുക്തി ഉപയോഗിച്ചാല്‍ത്തന്നെ, ഇത് സ്വാഭാവികമായി ഉണ്ടായതല്ല എന്ന് മനസ്സിലാക്കാം. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കള്‍, യുവാക്കള്‍ക്ക് വേണ്ടി എന്ന പേരില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രതികരിക്കുന്നതും വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തോന്നുന്നത്. ഭാരതത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി താല്പര്യപ്പെടുന്ന ചില പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നത് വ്യക്തമാണ്. അവരിപ്പോഴും ഇത്തരം അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എന്‍ഡിഎ സര്‍ക്കാരിനേയും പുതുതലമുറയ്‌ക്ക് വിശ്വാസമാണ്. ലോകവും ഏഷ്യന്‍ മേഖലയുമെല്ലാം പ്രതിസന്ധികളില്‍ പെട്ട് വിഷമിക്കുമ്പോള്‍ സുശക്തമായ സമ്പദ് ഘടനയാണ് നമുക്കുള്ളത്. ആഗോള അസ്ഥിരതകള്‍ ഭാരതത്തെ താരതമ്യേന ചെറുതായി മാത്രമാണ് ബാധിക്കുന്നത്. അതിന് കാരണം രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിരതയുള്ള സര്‍ക്കാരാണ്. ഒരുവ്യാഴവട്ടമായി തുടരുന്ന മോദി സര്‍ക്കാര്‍ അതുകൊണ്ടുതന്നെ പലരുടേയും ലക്ഷ്യമാണ്. എന്നാല്‍ കോടിക്കണക്കിന് രാജ്യസ്‌നേഹികളുടെ പിന്തുണയാല്‍ മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും എന്‍ഡിഎ സര്‍ക്കാരിന്റെയും ശക്തി ഇത്തരം പ്രതിലോമശക്തികള്‍ക്ക് വരുംനാളുകളില്‍ മനസ്സിലാകും. ഭാരതത്തിന്റെ സ്ഥിരത യുവാക്കളുടെ ആവശ്യവും കടമയുമാണ്. അതവര്‍ നിര്‍വഹിക്കുമെന്നുറപ്പാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാംതന്നെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രവും.

Tags: Rajeev Chandrasekhar@Rajeev_GoIIndian democracyCockroach party
രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.