ന്യൂയോര്‍ക്ക്: തുടങ്ങാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026 ആഗോളതലത്തില്‍ വലിയ സാമ്പത്തിക ഉത്തേജനത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഓപ്പണ്‍ ഇക്കണോമിക്‌സ്, ഫിഫ, ഗോള്‍ ഇക്കണോമി എന്നിവ സംയുക്തമായി തയ്യാറാക്കിയ അവലോകനത്തിലാണ് സാമ്പത്തിക ഉത്തേജനമാകുമെന്ന തരത്തില്‍ കണക്കുകള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ജിഡിപിയില്‍ 41 ബില്യണ്‍ ഡോളറിന്റെ ഉണര്‍വുണ്ടാക്കുമെന്ന് പഠനം പറയുന്നു. ഇതു കൂടാതെ തൊഴിലാളി വരുമാനത്തിലും വില്‍പ്പന ഇനത്തിലും എല്ലാറ്റിലുമായി വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി ഇത്രയും അധികം ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് നടക്കുന്നത്. 48 ടീമുകള്‍ ഉള്‍പ്പെടുന്ന ലോകകപ്പില്‍ ആകെ 104 മത്സരങ്ങളാണുള്ളത്.
















