Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നളന്ദ: അറിവിന്റെ ജ്വാല

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര-6

എം.കെ. അജിത് by എം.കെ. അജിത്
May 24, 2026, 08:35 am IST
in Samskriti

അറിവിന്റെ പുതിയൊരു ലോകം തേടിയാണ് കുട്ടികളുടെ ബസ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി കടന്ന് ബസ് ഇപ്പോള്‍ ബീഹാറിലെ ഫലഭൂയിഷ്ഠമായ മണ്ണിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബീഹാറിലെ പച്ചപ്പണിഞ്ഞ പാടശേഖരങ്ങള്‍ക്കിടയിലൂടെ ബസ് നീങ്ങുമ്പോള്‍ മാധവന്‍ മാഷ് പറഞ്ഞു: ‘കുട്ടികളേ, നമ്മുടെ അടുത്ത ലക്ഷ്യസ്ഥാനം ലോകത്തിലെ തന്നെ ആദ്യത്തെ അന്താരാഷ്‌ട്ര സര്‍വ്വകലാശാലയായ നളന്ദയാണ്.അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്ത ചക്രവര്‍ത്തിയായ കുമാരഗുപ്തന്‍ ഒന്നാമന്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല ‘ .

ഇത് കേട്ടപ്പോള്‍ മീര ടീച്ചര്‍ കുട്ടികളോട് പറഞ്ഞു: ‘നമ്മള്‍ കാശിയില്‍ കണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ വെളിച്ചമാണ്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിദ്യ തേടി ആളുകള്‍ ഇന്ത്യയിലേക്ക് വന്നിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?’

അപ്പു അത്ഭുതത്തോടെ ചോദിച്ചു: ‘സത്യമാണോ ടീച്ചറേ? അന്നൊക്കെ ഇന്നത്തെ പോലെ വിമാനമൊന്നും ഇല്ലായിരുന്നല്ലോ! അവര്‍ എങ്ങനെ ഇവിടെ എത്തും?’

‘അതാണ് അപ്പൂ ഇതിന്റെ വിസ്മയം!’ മാഷ് വിശദീകരിച്ചു. ‘ചൈന, കൊറിയ, ജപ്പാന്‍, തിബറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കിലോമീറ്ററുകളോളം മലകളും മരുഭൂമികളും താണ്ടിയാണ് അവര്‍ ഭാരതത്തിലെത്തിയത്. ഇവിടുത്തെ ‘നളന്ദ’ എന്ന അറിവിന്റെ കടലില്‍ നിന്ന് ഒരു തുള്ളി അറിവ് നുകരാനായിരുന്നു ആ വരവ്. ‘നളന്ദ’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘വറ്റാത്ത അറിവ് നല്‍കുന്നവള്‍’ എന്നാണ്.’ചുവന്ന ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ മതിലുകളും മുറികളും കണ്ടപ്പോള്‍ ചിന്തുവിന് സംശയം: ‘മാഷേ, ഇതൊരു പഴയ കോട്ട പോലെ ഉണ്ടല്ലോ! ഇവിടെയാണോ കുട്ടികള്‍ പഠിച്ചിരുന്നത്?’

ടീച്ചര്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി: ‘അതേ ചിന്തൂ. ഏകദേശം പതിനായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തോളം അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു. ഇന്നത്തെ ഹോസ്റ്റലുകള്‍ പോലെ അവര്‍ക്ക് താമസിക്കാന്‍ മുന്നൂറിലധികം മുറികള്‍ ഇവിടെ ഉണ്ടായിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, തര്‍ക്കശാസ്ത്രം അങ്ങനെ സകല വിഷയങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ് ഇവിടെ താമസിച്ച് പഠിച്ചിട്ടുണ്ട്.’

അപ്പോഴാണ് മീനാക്ഷിക്ക് ലൈബ്രറിയെക്കുറിച്ച് ഓര്‍മ്മ വന്നത്. ‘ടീച്ചറേ, ഇവിടെ വലിയൊരു ലൈബ്രറി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടല്ലോ?’

‘അതെ മീനാക്ഷീ! ‘ധര്‍മ്മഗഞ്ച്’ എന്നായിരുന്നു ആ അറിവിന്‍ കോട്ടയുടെ പേര്. രത്‌നസാഗര, രത്‌നോദധി, രത്‌നരഞ്ജക എന്നിങ്ങനെ പേരുള്ള ഒന്‍പത് നിലകളുള്ള മൂന്ന് വലിയ കെട്ടിടങ്ങളിലായി ലക്ഷക്കണക്കിന് കൈയെഴുത്ത് പ്രതികള്‍ അവിടെ ഉണ്ടായിരുന്നു.’ ടീച്ചറുടെ സ്വരത്തില്‍ ഒരു അഭിമാനം നിറഞ്ഞുനിന്നു.

കുട്ടികള്‍ ഒരു വലിയ കവാടത്തിന് മുന്നിലെത്തിയപ്പോള്‍ അപ്പു തന്റെ പതിവ് കുസൃതി ചോദ്യവുമായി വന്നു: ‘ഇവിടെ ചേരാന്‍ ഇന്നത്തെ പോലെ എന്‍ട്രന്‍സ് പരീക്ഷയൊക്കെ ഉണ്ടായിരുന്നോ മാഷേ?’

മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘തീര്‍ച്ചയായും! പക്ഷെ ആ പരീക്ഷ നടത്തുന്നത് അധ്യാപകരല്ല, മറിച്ച് ഈ സര്‍വ്വകലാശാലയുടെ കവാടം കാക്കുന്ന ‘ദ്വാരപാലകര്‍’ ആയിരുന്നു! അത്രയ്‌ക്കും അറിവുള്ളവരായിരുന്നു നളന്ദയിലെ കാവല്‍ക്കാര്‍ പോലും. അവരുടെ കഠിനമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളൂ.’പെട്ടെന്ന് ചിന്തുവിന്റെ മുഖത്ത് ഒരു സങ്കടം നിഴലിച്ചു. ‘ഇത്രയും വലിയ ഈ സര്‍വ്വകലാശാലയ്‌ക്ക് പിന്നെ എന്ത് പറ്റി മാഷേ? ഇതിപ്പോള്‍ തകര്‍ന്നു കിടക്കുകയാണല്ലോ?’

മാഷ് ഒരു നെടുവീര്‍പ്പോടെ ആ തകര്‍ന്ന മതിലുകളിലേക്ക് നോക്കി പറഞ്ഞു: ‘അതൊരു വലിയ ചരിത്രമാണ് കുട്ടികളേ. എ.ഡി. 1193-ല്‍ ബക്തിയാര്‍ ഖില്‍ജി എന്ന ആക്രമണകാരി നളന്ദയെ ആക്രമിച്ചു. അദ്ദേഹം അവിടുത്തെ ലൈബ്രറിക്ക് തീയിട്ടു. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് അന്ന് കത്തിയമര്‍ന്നത്. മാസങ്ങളോളം ആ തീ അണയാതെ നിന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ലോകത്തിന് വെളിച്ചം നല്‍കിയ വലിയൊരു അറിവിന്റെ കേന്ദ്രം ഒരുപിടി ചാരമായി മാറി.’

നളന്ദയുടെ ഓരോ ഇഷ്ടികയിലും നിറച്ച് വെച്ചിരിക്കുന്നത് അമൂല്യമായ അറിവാണെന്ന് അപ്പുവിന് തോന്നി. ആ മണ്ണ് അനേകം പണ്ഡിതന്മാരുടെ പാദസ്പര്‍ശമേറ്റതാണെന്ന ചിന്തയോടെ അവന്‍ ആദരവോടെ ആ മണ്ണിനെ തൊട്ട് നമസ്‌കരിച്ചു. വിജ്ഞാനം എന്നത് ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒന്നാണെന്നും, വരുംതലമുറയ്‌ക്കായി അത് കാത്തുസൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും അപ്പു ഉറച്ചു
വിശ്വസിച്ചു.

Tags: BiharNalanda UniversityKnowledge series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.