Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 03:11 pm IST
in Kerala, Kollam

കൊല്ലം: കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത 744ന്റെ സമഗ്ര വികസനത്തിനായി 21,000 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതി തയ്യാറാകുന്നു. വിശദമായ പദ്ധതിരേഖ പരിശോധനകള്‍ക്ക് ശേഷം അംഗീകാരത്തിനായി റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയത്തിന്റെ പരിഗണനയില്‍.

ദേശീയപാത 744 ല്‍ കേരളത്തില്‍ ഉള്‍പ്പെട്ടുവരുന്നത് രണ്ട് റീച്ചുകളാണ്. ചെങ്കോട്ട-ഇടമണ്‍ രണ്ടാം റീച്ചും, ഇടമണ്‍-കടമ്പാട്ടുകോണം മൂന്നാം റീച്ചുമാണ്. ഒന്നാം റീച്ച് രാജപാളയം-ചെങ്കോട്ട തമിഴ്‌നാട്ടിലാണ്. മൂന്ന് റീച്ചുകള്‍ക്കും കൂടിയാണ് 21000 കോടി രൂപയുടെ ബൃഹത്ത് പദ്ധതി. രണ്ടാം റീച്ചില്‍ ഉള്‍പ്പെട്ട വരുന്ന ചെറിയൊരു ഭാഗം പരിസ്ഥിതി-വനം വകുപ്പിന്റെ നിരാപേക്ഷ പത്രത്തിനായി സമര്‍പ്പിച്ചിരുന്നു. ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം ലഭിച്ചു.

ചെങ്കോട്ട-ഇടമണ്‍ 23 കിലോമീറ്റര്‍ ദൂരം 10033 കോടി രൂപ അടങ്കല്‍ ചെലവ് പ്രതീക്ഷിക്കുന്നു. 10.5 കിലോമീറ്റര്‍ ദൂരം പാറ തുരന്നുള്ള ടണലുകളാണ്. നാലു ടണലുകളാണ് ഇതിലേക്കായി നിര്‍മിക്കുന്നത്. റോഡിന്റെ ചെങ്കുത്തായ കയറ്റിറക്കവും കൊടുംവളവുകളും പരമാവധി ഒഴിവാക്കാനാണ് ടണലുകള്‍ ഉള്‍പ്പെടുത്തുന്നത്. വനഭൂമിക്കും പരിസ്ഥിതിക്കും ആഘാതം ഉണ്ടാകാത്ത വിധം നിര്‍മ്മാണം നടത്താനാണ് രൂപരേഖ. ഇരുപത് പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇടമണ്‍-കടമ്പാട്ടുകോണം വികസനത്തിന് 7015 കോടി രൂപയാണ് അടങ്കല്‍ തുക പ്രതീക്ഷിക്കുന്നത്. 39 കിലോമീറ്റര്‍ ആണ് റോഡിന്റെ ദൂരം. ഇതില്‍ 26 വയാഡറ്റുകളാണ് (പില്ലറില്‍ തീര്‍ത്ത ഉയരപ്പാത) നിര്‍മ്മിക്കുന്നത്. മണ്ണിന്റെ സ്വഭാവവും ഭൂ പ്രകൃതിയുടെ സവിശേഷതയും കണക്കിലെടുത്താണ് വയാഡക്ട് നിര്‍മ്മിക്കുന്നത്. ഉയരത്തില്‍ മണ്ണ് നിറച്ച റോഡുകള്‍ എര്‍ത്തേണ്‍ റിടൈനിംഗ് വാള്‍ നിര്‍മ്മിച്ച സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലും റോഡിന്റെ സുരക്ഷാഭീഷണിയും കണക്കിലെടുത്താണ് പില്ലറില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മാണം. മണ്ണിന്റെ ഗുണനിലവാരം മോശമായ സ്ഥലങ്ങളില്‍ പില്ലറില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മ്മിക്കും. പദ്ധതിയുടെ രൂപരേഖ പ്രോജക്ട് അപ്രൈസല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിധേയമാക്കും.

കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമരൂപരേഖ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കും. എക്കോണിമിക് അഫയേഴ്‌സ് സെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ നിയമവകുപ്പ് സെക്രട്ടറി, നീതി ആയോഗ് സെക്രട്ടറി, റോഡ് ഗതാഗതവും ദേശീയപാതയും വകുപ്പ് സെക്രട്ടറി, എക്‌സപെന്‍ഡീച്ചര്‍ സെക്രട്ടറി എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റിയാണ് പിപിപിഎസി.

കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മുറയ്‌ക്ക് മന്ത്രിസഭയുടെ അംഗീകാരത്തിനായി നല്‍കും. മന്ത്രിസഭയാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത്. അന്തിമ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ വിജ്ഞാപനം ചെയ്ത് നടപടി പൂര്‍ത്തിയാക്കി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യും. ഭൂമി ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയാകാത്ത വില്ലേജുകളില്‍ തുടര്‍നടപടി വേഗത്തിലാക്കും. ഭൂഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനായി നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യം അധികൃതരുമായുള്ള ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ചു. ദില്ലിയില്‍ റോഡ് ഗതാഗതവും ദേശീയപാതയും സെക്രട്ടറി ഉമാ ശങ്കര്‍, ചീഫ് എന്‍ജിനീയര്‍ ആദിത്യാ പ്രകാശ്, ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ടരമണ എന്നിവരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്.

 

Tags: highwayShenkottaiKadambattukonam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കേന്ദ്രമന്ത്രി കിരൺ റിജിജു സൻസ്‌കാറിലേക്കുള്ള വഴിയിൽ റോഡിലെ പരുക്കൻ ഭാഗത്ത് നിന്ന് തൻ്റെ വാഹനം ഉദ്യോഗസ്ഥർക്കൊപ്പം തള്ളിക്കയറ്റുന്നു
India

ലഡാക്കിന്റെ വികസനത്തിന് ബിജെപി സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട് , പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കിരൺ റിജിജു

India

മുംബൈ തീരദേശ പാതയുടെ ആദ്യഘട്ട ഉദ്ഘടനം പ്രധാനമന്ത്രി നിർവഹിക്കും : മുംബൈ തീരദേശ പാതയുടെ 84 ശതമാനം പൂർത്തിയായതായി അധികൃതർ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.