Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ത്രയംബകം ഭജന്‍സ്; രാമന്റെ നാട്ടില്‍ നിന്നൊരു രാഗധാര

പി.ബി.സുമി by പി.ബി.സുമി
May 17, 2026, 09:34 am IST
in Varadyam

സ്തംഭം പിളര്‍ക്കുന്ന ഹുങ്കാരശബ്ദം… ദിഗന്തം നടുങ്ങുന്ന ദുന്ദുഭിനാദം… മനസ്സിന്റെ ആഴങ്ങളില്‍ ഭക്തിയുടെ തരംഗങ്ങള്‍ തീര്‍ക്കുന്ന ഭക്തിസാന്ദ്രമായൊരു സംഗീതാനുഭവമാണ് ഈ ഗാനം. അത് ഒരു പാട്ട് മാത്രമല്ല, ഒരു ഉണര്‍വാണ്. ആ ഉണര്‍വിന്റെ രാഗധാരയാണ് ‘ത്രയംബകം ഭജന്‍സ്.’

അതിവൈഭവവും ഊര്‍ജ്ജവും നിറഞ്ഞ ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് ത്രയംബകം ഭജന്‍സിന്റെ കീബോര്‍ഡിസ്റ്റായ സുനില്‍ പള്ളിപ്പുറമാണ്. വേദികളില്‍ ഈ ഗാനം അവതരിപ്പിക്കാറില്ലെങ്കിലും, ഉടയോന്റെ സാന്നിധ്യം ചേര്‍ന്ന് ഈ ഗാനം ഉയരുമ്പോള്‍, അത് കേള്‍വിക്കാരന് ഒരു പാട്ടിനേക്കാള്‍ ശക്തമായ ആത്മീയാനുഭവമാകുന്നു.

ഇത് ഒരു സംഗീതസംഘമെന്നതിലുപരി, ദേവതയെ ഉപാസനയായി അവതരിപ്പിക്കുന്ന ഭജന്‍സിന്റെ യഥാര്‍ത്ഥ സാരാംശം ഉള്‍ക്കൊള്ളുന്ന ആത്മീയാനുഭവം പങ്കുവയ്‌ക്കുന്ന കൂട്ടായ്‌മയാണ്. സംഗീതവും ഭക്തിയും ചേര്‍ന്ന് അവതരിപ്പിക്കുന്നവരെയും കേള്‍ക്കുന്നവരെയും ഒരുപോലെ ആത്മീയതയിലേക്ക് നയിക്കുന്ന അനുഭവമായി ഈ ഗാനധാര രൂപംകൊള്ളുന്നു.

കഴിവുകളുടെ കൂട്ടായ്‌മ
ത്രയംബകം ഭജന്‍സ് ഗ്രൂപ്പ് ശക്തമാകുന്നത് അതിന്റെ അംഗബലത്തിലാണ്. വര്‍ഷങ്ങളായുള്ള പരിശീലനവും വേദിപരിചയവും കൈവശമുള്ള കലാകാരന്മാരാണ് ഈ കൂട്ടായ്‌മയുടെ അടിസ്ഥാനം. ഓരോരുത്തരും തങ്ങളുടെ മേഖലയില്‍ വ്യക്തമായ ആധിപത്യം നേടിയവര്‍.

ശാസ്ത്രീയ സംഗീതത്തില്‍ ദൃഢമായ അടിത്തറയുള്ള ഗായകരും, ലൈവ് സ്റ്റേജുകളില്‍ പരിചയസമ്പന്നരായ അവതാരകരും, സംഗീതസംവിധാനത്തിലും ഓര്‍ക്കസ്ട്രേഷനിലും കഴിവ് തെളിയിച്ച കലാകാരന്മാരും ചേര്‍ന്നപ്പോള്‍ ഈ സംഘത്തിന്റെ ഗാനധാര ഒരു പൂര്‍ണ്ണ സംഗീതാനുഭവമായി മാറുന്നു.

ജിന്‍സ് ഗോപിനാഥ്, വിഷ്ണു പ്രസാദ്, മാധവ് നായര്‍, സുനില്‍ പള്ളിപ്പുറം എന്നിവര്‍ സ്വരത്തിന് ആഴം നല്‍കുന്നു. പ്രവീണ്‍ ചേര്‍ത്തല, മഹേഷ് പാലാ എന്നിവര്‍ താളത്തിന് ശക്തി പകരുന്നു. ഷെബിന്‍, പ്രഭാഷ് വൈക്കം, വിഷ്ണു സാബു എന്നിവര്‍ക്കൊപ്പം, ജയദേവ് വിജയന്‍, ഗൗതം മഹേഷ്, വിനായകന്‍, അനന്തകൃഷ്ണന്‍, ശ്രീജിത്ത് മോഹന്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍, ഈ സംഘശബ്ദം കൂടുതല്‍ സമ്പുഷ്ടമാവുന്നു. അതുകൊണ്ടുതന്നെ, ത്രയംബകം ഒരു ഭജന്‍സ് ഗ്രൂപ്പ് മാത്രമല്ല കഴിവും അനുഭവവും ചേര്‍ന്നൊരു സംഗീതസംഘമാണ്.

ശ്രീരാമന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന രാമപുരം, ആധ്യാത്മികതയും സാംസ്‌കാരിക പൈതൃകവും കൈകോര്‍ക്കുന്ന നാട്. നാലമ്പല യാത്രയില്‍ പ്രധാന സ്ഥാനമുള്ള ഈ പ്രദേശം, ക്ഷേത്രാചാരങ്ങളുടെയും ഭക്തിസാന്ദ്രമായ കലാപരമ്പരകളുടെയും കേന്ദ്രമായി നീണ്ടുനിന്ന ചരിത്രമുണ്ട് ഈ നാടിന്.

ഈ മണ്ണിന്റെ ആത്മീയ സ്പന്ദനങ്ങളിലാണ് ത്രയംബകം ജനിച്ചത്. ഭക്തിയും സംഗീതവും സ്വാഭാവികമായി ചേര്‍ന്നു നില്‍ക്കുന്ന ഈ നാടിന്റെ സംസ്‌കാരമാണ് സംഘത്തിന് അതിന്റെ സ്വഭാവവും ദിശയും നിര്‍ണയിച്ചത്. അതുകൊണ്ടുതന്നെ ‘ത്രയംബകം’ രാമപുരത്തിന്റെ ആത്മാവില്‍ നിന്നുയര്‍ന്ന ഒരു സ്വരരൂപമാണ്.

ചിരിയില്‍ നിന്ന് നിയോഗത്തിലേക്ക്
മിമിക്രി വേദികളില്‍ ഇരുപത്തിരണ്ടു വര്‍ഷത്തോളം ചിരിയുടെ നിറവുകള്‍ പകര്‍ന്ന റെജി രാമപുരം, ഒരു ഘട്ടത്തില്‍ കലയുടെ അര്‍ത്ഥത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചു തുടങ്ങി. കഴിവുകൊണ്ടും അവതരണ വൈവിധ്യത്തിലൂടെയും ശ്രദ്ധേയനായ കലാകാരനായ അദ്ദേഹം, ഇന്ത്യയ്‌ക്കകത്തും പുറത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്്.

മിമിക്രിയാണ് വേദിയിലെ റെജിയുടെ മുഖമുദ്രയെങ്കിലും, സംഗീതത്തോടു അടുപ്പം അതിനുമപ്പുറമായിരുന്നു. സംഗീതം കേള്‍ക്കുന്നതിലും ആസ്വദിക്കുന്നതിലും ഒതുങ്ങാത്ത ഒരു അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, സംഗീതരംഗത്തുള്ള നിരവധി കലാകാരന്മാരുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. വേദികളില്‍ ചിരി പകര്‍ന്നിരുന്നപ്പോഴും, സംഗീതത്തിന്റെ ആഴങ്ങളിലേക്കുള്ള ആകര്‍ഷണം അദ്ദേഹത്തിനുള്ളില്‍ നിശ്ശബ്ദമായി വളര്‍ന്നുകൊണ്ടിരുന്നു.

മിമിക്രിയിലൂടെ ചിരി മനുഷ്യനില്‍ ഒരു ലഘുത്വവും ആശ്വാസവും നല്‍കുന്നുവെങ്കിലും, അത് പലപ്പോഴും കുറച്ച് നിമിഷങ്ങളിലേക്കു മാത്രമാണെന്ന തിരിച്ചറിവ് റെജിയില്‍ കൂടുതല്‍ ശക്തമായി. മനസ്സിന് നീണ്ടുനില്‍ക്കുന്ന ശാന്തി നല്‍കാന്‍ കഴിയുന്ന ഒരു കലാരൂപം എന്തെന്ന അന്വേഷണത്തിലേക്ക് ഈ കലാകാരന്‍ നീങ്ങി.

ആ അന്വേഷണത്തിന് വ്യക്തമായ ദിശ നല്‍കിയ അനുഭവം ശങ്കര്‍ മഹാദേവന്റെ ലൈവ് ഷോയില്‍ പങ്കെടുത്തതാണ്. സംഗീതം, പ്രത്യേകിച്ച് ഭജനകള്‍, മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച് ശാന്തത നല്‍കുന്ന ശക്തിയാണെന്ന തിരിച്ചറിവ് അവിടെ നിന്നാണ് ലഭിച്ചത്.

അതോടെ ഭജനകളോടുള്ള ആകര്‍ഷണം ഒരു ദൗത്യമായി മാറി. അതിന്റെ സാക്ഷാത്കാരമാണ് ‘ത്രയംബകം.’സമാന മനോഭാവമുള്ള കലാകാരന്മാരെ ഒരുമിപ്പിച്ച്, ഭക്തിസംഗീതത്തെ ഒരു കൂട്ടായ ആത്മീയാനുഭവമായി സമൂഹത്തിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെ ത്രയംബംകം രൂപം കൊണ്ടു. എന്നാല്‍ ഇത് ഒരാളുടെ സൃഷ്ടിയല്ല, പലരുടെ കഴിവുകളും ആത്മാര്‍ത്ഥതയും ചേര്‍ന്നൊരു കൂട്ടായ ശ്രമമാണ്.

സ്വരങ്ങള്‍ക്കും താളങ്ങള്‍ക്കും പിന്നിലെ മുഖങ്ങള്‍
സംഘത്തിന്റെ സംഗീതശബ്ദത്തിന് ദിശയും ആഴവും നല്‍കുന്നത് ജിന്‍സ് ഗോപിനാഥാണ്. കര്‍ണാടക സംഗീതത്തില്‍ ദൃഢമായ അടിത്തറയോടെ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി സംഗീതരംഗത്ത് സജീവമായ അദ്ദേഹം, നൂറിലധികം ഗാനങ്ങള്‍ ആലപിക്കുകയും നിരവധി കൃതികള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ-അന്താരാഷ്‌ട്ര വേദികളില്‍ സ്ഥിര സാന്നിധ്യമായ ജിന്‍സിന്റെ അനുഭവസമ്പത്ത് ‘ത്രയംബകത്തിന്റെ’ സംഗീതനിലവാരം ഉയര്‍ത്തുന്നു.

സംഘത്തിലെ ലീഡ് വോക്കലിസ്റ്റായ വിഷ്ണു പ്രസാദ്, ഗായകനെന്നതിലുപരി സംഗീതസംവിധായകനും മ്യൂസിക് പ്രോഗ്രാമറുമായ സമഗ്ര കലാകാരനാണ്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്‍ ആധുനിക ഘടകങ്ങള്‍ ചേര്‍ക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഭക്തിഗാനങ്ങള്‍ക്ക് പുതുമ നല്‍കുന്നു.

ശാസ്ത്രീയ പാടവവും അക്കാദമിക് മികവും ചേര്‍ന്ന സംഗീതജ്ഞനാണ് സുനില്‍ പള്ളിപ്പുറം. ഗാനഭൂഷണം ഒന്നാം റാങ്ക് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, ഭക്തിഗാനങ്ങളും സിനിമാസംഗീതവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഘത്തിന്റെ സംഗീതഗുണമേന്മ ഉയര്‍ത്തുന്ന പ്രധാന ശക്തികളിലൊരാളാണ് അദ്ദേഹം.

മുപ്പത് വര്‍ഷത്തിലേറെയായി വേദികളില്‍ സജീവമായ പ്രവീണ്‍ ചേര്‍ത്തല, തബലയുടെ താളത്തിലൂടെ സംഘത്തിന്റെ സംഗീതത്തിന് ശക്തമായ അടിത്തറ ഒരുക്കുന്നു. ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും സ്ഥിരസാന്നിധ്യമാണ്.

ഭജന രംഗത്തുനിന്ന് ആരംഭിച്ച് ഓര്‍ക്കസ്ട്ര ലീഡറായി വളര്‍ന്ന പ്രഭാഷ് വൈക്കം, ‘ത്രയംബകം’ എന്ന പേര് നിര്‍ദ്ദേശിച്ചതിലൂടെ ഈ കൂട്ടായ്‌മയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ശാസ്ത്രീയ സംഗീതപരിശീലനവും ലൈവ് സ്റ്റേജ് അനുഭവവും കൈകോര്‍ക്കുന്ന വിഷ്ണു സാബു, സംഘത്തിന്റെ ശബ്ദത്തിന് സ്ഥിരതയും സന്തുലിതത്വവും നല്‍കുന്നു. കീബോര്‍ഡിസ്റ്റായ ഷെബിന്‍, സംഘത്തിന്റെ സംഗീതത്തില്‍ നവീനതയും വൈവിധ്യവും ചേര്‍ക്കുന്ന സാന്നിധ്യമാണ്. മൃദംഗവും ഘടവും കൈകാര്യം ചെയ്യുന്ന മഹേഷ് പാലാ, കച്ചേരികള്‍, ഭജനകള്‍, ഫ്യൂഷന്‍ വേദികള്‍ തുടങ്ങിയവയ്‌ക്ക് താളത്തിന്റെ വൈവിധ്യം കൊണ്ടുവരുന്നു.

സംഗീത വിദ്യാര്‍ത്ഥിയായ ഗൗതം മഹേഷ് നിരവധി കച്ചേരികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ്. സമ്പ്രദായിക ഭജനകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ കഴിവിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

സംഗീതപാരമ്പര്യത്തില്‍ വളര്‍ന്ന ഗായകനാണ് മാധവ് നായര്‍. ചെറുപ്പത്തില്‍ തന്നെ സംഗീതരംഗത്ത് ശ്രദ്ധ നേടിയ അദ്ദേഹം, പതിനേഴാം വയസ്സില്‍ മലയാള സിനിമാസംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചു. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ റിയാലിറ്റി ഷോകളിലൂടെയും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭക്തിസംഗീതത്തോടുള്ള അടുപ്പം നിലനിര്‍ത്തുന്ന അദ്ദേഹം, ‘ത്രയംബകം’ ഭജന്‍സ് ഗ്രൂപ്പിന്റെ ശബ്ദത്തെ കൂടുതല്‍ വൈവിധ്യമാര്‍ന്നതാക്കുന്ന യുവ സാന്നിധ്യമാണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ വയലിനിസ്റ്റായ ജയദേവ് വിജയന്‍, ബാല്യകാലം മുതല്‍ സംഗീതത്തില്‍ പരിശീലനം നേടിയ വ്യക്തിയാണ്. കര്‍ണാടക സംഗീതത്തില്‍ ദൃഢമായ പഠനവും വേദി അനുഭവവുമുള്ള അദ്ദേഹം കച്ചേരികളിലും ക്ലാസിക്കല്‍ നൃത്തങ്ങളിലും വയലിനിസ്റ്റായി സജീവമാണ്. ‘ത്രയംബകം’ ഭജന്‍സിന്റെ വയലിനിസ്റ്റായതോടൊപ്പം നിരവധി ശിഷ്യഗണങ്ങളുള്ള അധ്യാപകനുമാണ്.

വേദികളിലേക്ക് ഉയര്‍ന്ന യാത്ര
”ലഭിക്കുന്ന ഓരോ വേദിയും അനുഗ്രഹമാണ്. അതിനെ നിരാശപ്പെടുത്താന്‍ പാടില്ല.” ഇത് ഒരാളുടെ നിലപാടല്ല, ത്രയംബകത്തിന്റെ ഓരോ അംഗവും പങ്കിടുന്ന വിശ്വാസമാണ്. ഈ സമീപനമാണ് ഈ കൂട്ടായ്‌മയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. താരനിശകളും സ്റ്റേജ് ഷോകളും സംഘടിപ്പിക്കുന്ന തിരക്കിനിടയിലും ത്രയംബകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ശക്തിയായും റെജി രാമപുരം പ്രവര്‍ത്തിക്കുന്നു.
ആദ്യ അവതരണം രാമപുരം കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ തിരുവുത്സവ വേദിയിലായിരുന്നു. ഉദ്ഘാടനം ചെയ്തത് ഗിന്നസ് പക്രു. ആ തുടക്കം തന്നെ പുതിയ വാതിലുകള്‍ തുറന്നു.

ഒരു വയസ്സ് പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പേ, നിരവധി വേദികളില്‍ ഭജനകള്‍ അവതരിപ്പിച്ച് ത്രയംബകം ശ്രദ്ധേയ സാന്നിധ്യമായി മാറി. ഒരോ വേദികളിലും ഭജന അവതരിപ്പിക്കുന്തോറും പുതിയ വേദികള്‍ ഇവരെ തേടിയെത്തി. ക്ഷേത്രവേദികളില്‍ നിന്ന് പൊതുവേദികളിലേക്കുള്ള മാറ്റം, പ്രത്യേകിച്ച് പുതുപ്പള്ളി ഫെസ്റ്റ്, ഈ യാത്രയിലെ നിര്‍ണായക വഴിത്തിരിവായി. ഭജനകള്‍ക്കും വലിയ ജനപിന്തുണ ലഭിക്കാമെന്ന് തെളിയിച്ച അനുഭവമായി അത് മാറി.

ഭക്തിയിലൂടെ ശാന്തതയിലേക്ക്
സംഗീതത്തോടും ഭക്തിയോടുമുള്ള ആഴത്തിലുള്ള ബന്ധമാണ് ത്രയംബകത്തിന്റെ ആന്തരിക ശക്തി.

സംഗീതവും ഭക്തിയും ചേര്‍ന്ന് മനസ്സിന് ശാന്തി നല്‍കുന്ന അനുഭവമായി അവതരിപ്പിക്കണമെന്ന ആശയമാണ് ഈ കൂട്ടായ്‌മയുടെ അടിസ്ഥാനം. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇവരെ വേറിട്ടുനിര്‍ത്തുന്നത്. സ്വന്തമായി രചിച്ചും സംഗീതം നല്‍കിയും ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കുന്നതും ഇവരുടെ പ്രത്യേകതകളിലൊന്നാണ്.

ഇനിയുള്ള ലക്ഷ്യം പുതുമകള്‍ ഉള്‍ക്കൊള്ളുന്ന അവതരണങ്ങളാണ്. സ്വന്തം ഗാനങ്ങളുടെ പ്രൊഫഷണല്‍ അവതരണം, കലുഷിതമായ കാലത്തിന് ശാന്തത നല്‍കാന്‍ കഴിയുന്ന ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കി അവതരിപ്പിച്ച് ആഗോള വേദികളിലേക്കുള്ള വ്യാപനത്തിന് തുടക്കമിട്ടു കഴിഞ്ഞു. യു.കെ, അയര്‍ലണ്ട്, ഓസ്‌ട്രേലിയ… ത്രയംബകത്തിന്റെ സ്വരങ്ങള്‍ വരും ദിനങ്ങളില്‍ അതിര്‍ത്തികള്‍ കടക്കുകയാണ്.

ത്രയംബകം ഒരു ഭജന്‍സ് ഗ്രൂപ്പ് എന്ന പരിമിതിയില്‍ ഒതുങ്ങുന്നില്ല. മനസ്സിലെ കലഹങ്ങളെ ശമിപ്പിക്കുന്നതും, ഒരുമയുടെ ബോധം ഉണര്‍ത്തുന്നതുമായ അത് ഒരു ശബ്ദാനുഭവമാണ്. ചിരിപ്പിച്ചിരുന്ന വേദികളില്‍ നിന്ന് ആത്മീയതയുടെ സ്വരങ്ങളിലേക്ക് നീങ്ങിയ ഒരു കലാപ്രയാണം ഇന്ന് ഒരു സമൂഹാനുഭവമായി വളര്‍ന്നിരിക്കുന്നു. വേദികള്‍ മാറും. രാജ്യങ്ങള്‍ മാറും. പക്ഷേ ലക്ഷ്യം ഒന്നു തന്നെ-മനുഷ്യനെ അവന്റെ ഉള്ളിലെ ശാന്തതയിലേക്ക് എത്തിക്കുക.

നാമജപങ്ങളും നാടിന്റെ നന്മയും നാടുവിട്ടകലുന്ന കാലത്ത് ത്രയംബകം തന്റെ നിയോഗം നിറവേറ്റുകയാണ്.

Tags: 'ത്രയംബകം ഭജന്‍സ്.'Sunil PallipuramReji RamapuramJins GopinathTryambakam Bhajans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.