Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉടുമ്പ് കേസില്‍ ‘സെറ്റില്‍മെന്റ്’ വാഗ്ദാനം; ഒരു ലക്ഷം കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:06 am IST
inKerala, Ernakulam
കൈക്കൂലി കേസില്‍ അറസ്റ്റിലായ ജിമ്മി സ്‌കറിയ, ശ്രീജിത് സി.പി.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജിമ്മി സ്‌കറിയ, ശ്രീജിത് സി.പി.

തൃക്കാക്കര/പെരുമ്പാവൂര്‍: റെസ്റ്റോറന്റുമായി ബന്ധപ്പെട്ട് ഉടുമ്പിനെ കൊന്ന കേസില്‍ ഭീഷണിപ്പെടുത്തിയും കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പിറവം സ്വദേശി ജിമ്മി സ്‌കറിയ, ഡെ. റേഞ്ച് ഓഫീസര്‍ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ശ്രീജിത് സി.പി. എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കാക്കനാട്ടെ റെസ്റ്റോറന്റില്‍ മാനേജരായി ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ കൊന്ന കേസില്‍ ഏപ്രില്‍ 16ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവരോട് എല്ലാ ബുധനാഴ്ചയും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ, കഴിഞ്ഞ 6ന് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ ജീവനക്കാരോട് കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും പണം നല്‍കി സെറ്റില്‍ ചെയ്തില്ലെങ്കില്‍ റെസ്റ്റോറന്റിലെ മറ്റു മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി.

പിന്നാലെ ഡെ. റേഞ്ച് ഓഫീസര്‍ ശ്രീജിത്തും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിമ്മി സ്‌കറിയയും മറ്റ് ചില ഉദ്യോഗസ്ഥരുമായി റെസ്റ്റോറന്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനെയും മറ്റ് രണ്ട് ജീവനക്കാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് അറിയിച്ചു.

കേസ് ഒഴിവാക്കണമെങ്കില്‍ മുകളിലും താഴെയുമുള്ള ഉദ്യോഗസ്ഥര്‍ക്കെല്ലാം വിഹിതം നല്‍കണം എന്ന പേരില്‍ പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. മേയ് 13ന് ഡെ. റേഞ്ച് ഓഫീസര്‍ ശ്രീജിത് ഫോണിലൂടെ ഒരു ലക്ഷം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘം കെണിയൊരുക്കി നിരീക്ഷണം ശക്തമാക്കി. വ്യാഴാഴ്ച രാത്രി 9.45ഓടെ കുറുപ്പുംപടി എംജിഎം സ്‌കൂളിന് സമീപത്ത് വച്ച് പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് ജിമ്മി സ്‌കറിയയെ വിജിലന്‍സ് സംഘം പിടികൂടിയത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ശ്രീജിത്തിനെയും മുടിക്കല്‍ ഫോറസ്റ്റ് തടി ഡിപ്പോയ്‌ക്ക് സമീപത്ത് നിന്ന് പിടികൂടി.

Tags: bribery case:Forest officials arrestedIdumb case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ദേശീയ മെഡിക്കൽ കമ്മീഷൻ കോഴക്കേസ്; പത്തോളം സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്, 200 കോടിയിലധികം രൂപയുടെ ഇടപാട് നടന്നുവെന്ന് റിപ്പോർട്ട്

Kerala

ചെടിച്ചട്ടിക്കും കൈക്കൂലി!!! സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം പിടിയിൽ; അറസ്റ്റിലായത് കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ചെയർമാൻ

Kerala

ഇഡി അസി.ഡയറക്ടര്‍ക്കതിരായ കൈക്കൂലിക്കേസ്: തെളിവു കണ്ടെത്തുന്നതേയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.