Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

കെ.എം. രാജന്‍ മീമാംസക്byകെ.എം. രാജന്‍ മീമാംസക്
May 15, 2026, 06:18 am IST
inSamskriti

ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ ആചരിക്കേണ്ട ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സംസ്‌കാരകര്‍മ്മങ്ങളാണ് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള 16 ചടങ്ങുകള്‍. ഇപ്പോള്‍ ബ്രാഹ്‌മണ സമുദായത്തിലെ തന്നെ വളരെ ചുരുക്കം പേര്‍ മാത്രമെ ഇവ ശ്രദ്ധയോടെ ആചരിക്കുന്നുള്ളു. മറ്റ് സമുദായങ്ങളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവ ആചരിക്കുന്നതില്‍ ലിംഗ വിവേചനം കണ്ടുവരുന്നുമുണ്ട്. പെണ്‍കുട്ടികളുടെ ചടങ്ങുകളില്‍ മന്ത്രം ചൊല്ലുന്നതിനും ഹോമം ചെയ്യുന്നതിനും ഏതാനും നിഷേധങ്ങള്‍ കണ്ടുവരുന്നു. ഉപനയനം, വേദാരംഭം, സമാവര്‍ത്തനം തുടങ്ങിയ വിശേഷ സംസ്‌കാരങ്ങളില്‍നിന്ന് അവരെ പാടെ മാറ്റി നിര്‍ത്തിയതായി കാണുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം എന്ന് ഈ ക്രിയകള്‍ നടത്തുന്നവരോ അവ അനുഷ്ഠിക്കുന്നവരോ അന്വേഷിക്കുന്നുമില്ല. ഇനി ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ തന്നെ അതിന് ഉചിതമായ സമാധാനം നല്‍കാന്‍ ആര്‍ക്കും കഴിയുന്നുമില്ല. ഈ വിഷയത്തില്‍ എന്റെ സ്വാധ്യായത്തില്‍ നിന്ന് കിട്ടിയ ഏതാനും വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.

എന്തുകൊണ്ട് പെണ്‍കുട്ടികളുടെ സംസ്‌കാരകര്‍മ്മങ്ങളില്‍ വിവേചനം കാണുന്നു?

ഇത്തരത്തില്‍ ഒരു വിവേചനം പരമ പ്രമാണമായ വേദങ്ങളിലോ പ്രാമാണികമായ ഋഷിമാരാല്‍ രചിക്കപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളിലൊ കാണുന്നില്ല. സ്മാര്‍ത്തകര്‍മ്മങ്ങള്‍ ആയ ഇവ ഗൃഹ്യസൂത്രങ്ങളുടെയും സ്മൃതി ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് നടത്തപ്പെടുന്നത്. അവയില്‍ തന്നെ പല വൈവിദ്ധ്യങ്ങളും വൈരുധ്യങ്ങളും ഉണ്ട് താനും. മഹാഭാരതയുദ്ധത്തിന് ശേഷം ദീര്‍ഘകാലം ഉണ്ടായ ഇരുണ്ട കാലഘട്ടത്തില്‍ തല്‍പ്പരകക്ഷികള്‍ നിരവധി കൂട്ടിചേര്‍ക്കലുകള്‍ ഗൃഹ്യസൂത്രങ്ങളിലും സ്മൃതി ഗ്രന്ഥങ്ങളിലും നടത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധവും ശൈലീവിരുദ്ധവും പ്രകരണ വിരുദ്ധവുമായ ഭാഗങ്ങള്‍ ഇവയില്‍ ധാരാളം കാണുന്നതില്‍ നിന്നുതന്നെ അവയില്‍ പ്രക്ഷിപ്തങ്ങള്‍ കടന്നുകൂടിയിട്ടുണ്ട് എന്ന് വ്യക്തമാവുന്നുണ്ട്. ‘മനുസ്മൃതിയെ അറിയുക’ എന്ന ഈ ലേഖകന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്.

സംസ്‌കാര കര്‍മ്മങ്ങളില്‍ ലിംഗവിവേചനം വേദാദിശാസ്ത്രങ്ങള്‍ അനുശാസിക്കുന്നുണ്ടോ?

സംസ്‌കാര കര്‍മ്മങ്ങള്‍ സ്മാര്‍ത്ത കര്‍മ്മങ്ങളാണ്. സ്മൃതികാരന്മാരെപ്പോലെ ഗൃഹ്യസൂത്രകാരന്മാരായ ആചാര്യന്മാരും തങ്ങളുടെ കാലത്തെ ദേശകാലാനുകൂലമായ വസ്തുതകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ക്രിയാപദ്ധതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ സ്മാര്‍ത്ത കര്‍മ്മങ്ങളില്‍ ദേശകാല ഭേദമനുസരിച്ച് വ്യത്യസ്തത കണ്ടേക്കാം. എന്നാല്‍ പരമപ്രമാണമായ ഈശ്വരീയ വാണിയായ വേദങ്ങള്‍ക്ക് വിരുദ്ധമായവ എവിടെയെങ്കിലും കണ്ടാല്‍ അവ തള്ളിക്കളയണം എന്ന് ഋഷി ജൈമിനി തന്റെ മീമാംസാ സൂത്രത്തില്‍ പറയുന്നുണ്ട്.

‘വിരോധേത്വനപേക്ഷ്യം സ്യാദസതി ഹ്യനുമാനമ്’ (1.3.3)
അതായത് അത്തരം വിധികളെ സ്വീകരിക്കരുത്. എന്നാല്‍ വേദവചനങ്ങള്‍ക്ക് വിരുദ്ധമായവ പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും ആ കര്‍മ്മ വിധി ഏത് വേദപ്രമാണത്താലാണ് സിദ്ധമാവുന്നത് എന്ന് കൂടി അനുമാനിക്കേണ്ടതാണ്. ഈ
ന്യായമനുസരിച്ച് ലഭ്യമല്ലാത്ത പ്രമാണങ്ങളെ ആധാരമാക്കി എഴുതിയ ശാസ്ത്രവിരുദ്ധമായ സ്മൃതി – ഗൃഹ്യസൂത്ര ഗ്രന്ഥങ്ങളിലെ വചനങ്ങളെ സംബന്ധിച്ച് പ്രസ്തുത കാര്യം ഏത് വേദപ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അന്വേഷിക്കണം.

ഇവ രണ്ടിലും വിരോധാഭാസം കാണുകയാണെങ്കില്‍ അവയെ ശാസ്ത്രീയ ദൃഷ്ടിയില്‍ ചിന്തിക്കണം. ആ ശാസ്ത്രീയ പദ്ധതി എന്താണെന്ന് മഹാഭഷ്യകാരനായ പതഞ്ജലി പറയുന്നുണ്ട്. ‘പക്ഷാന്തരൈരപി പരിഹാരാ: ഭവന്തി ്യു’ (മഹാഭാഷ്യം 1.1 ഋലൃക് സൂത്രഭാഷ്യം). അതായത് അവിടെ പക്ഷാന്തരം മാനിച്ച് പരിഹാരം (സമാധാനം) കാണണം എന്ന്.
മേല്‍പ്പറഞ്ഞ നിയമങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് എല്ലാ ഷോഡശ സംസ്‌കാരങ്ങളും ആണ്‍കുട്ടികളെപ്പോലെ ചെയ്യാന്‍ അധികാരമുണ്ട് എന്ന് വ്യക്തമാക്കുന്ന ഏതാനും പ്രമാണങ്ങള്‍ ഇനി നോക്കാം.

പഠനത്തിന് അഥവാ അറിവ് നേടുന്നതിന് അഥവാ വേദാധ്യയനത്തിന് ഉപനയനം നിര്‍ബന്ധമാണ്. പഠനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടതാണ്. വേദാധ്യയനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന് വേദങ്ങള്‍ തന്നെ ഉദ്‌ഘോഷിക്കുന്നുണ്ട്.

‘യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ.
ബ്രഹ്‌മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ ചാരണായ
എന്നാണ് ശുക്ലയജുര്‍വേദം (26.2) പറയുന്നത്. ഋഗ്വേദത്തിലെ അന്തിമ സൂക്തത്തിലും ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്.
‘സമാനോ മന്ത്ര: സമിതി: സമാനീ
സാമാനം മന: സഹ ചിത്തമേഷാമ്്യു
സമാനം മന്ത്രമഭിമന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി|| (ഋഗ്വേദം 10.191.3)
സാരം: അല്ലയോ സ്ത്രീ – പുരുഷന്മാരെ! നിങ്ങള്‍ക്ക് ഈ മന്ത്രങ്ങള്‍ സമാനരൂപത്തില്‍ നല്‍കിയിരിക്കുന്നു. അതേപോലെ നിങ്ങളുടെ പരസ്പര ചിന്തകളും സമാന രൂപത്തിലാവട്ടെ. നിങ്ങളുടെ സഭകള്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാവട്ടെ. അവിടെ ഭേദഭാവനകള്‍ ഉണ്ടാവാതിരിക്കട്ടെ. നിങ്ങളുടെ മനസ്സും ചിത്തവും ഐക്യപ്പെട്ടു പോകട്ടെ. നിങ്ങള്‍ക്ക് സമാനരൂപത്തിലുള്ള മന്ത്രങ്ങളുടെ ഉപദേശം നല്‍കുന്നു. അവയെ സമാനരൂപത്തില്‍ ഗ്രഹിക്കാന്‍ യോഗ്യമായ പദാര്‍ത്ഥങ്ങളേയും നല്‍കുന്നു.

ഇതില്‍ നിന്ന് വ്യക്തമാവുന്നത് ഈശ്വരന്‍ വേദമന്ത്രങ്ങളെ എല്ലാ നര-നാരിമാരുടേയും ഹിതാര്‍ത്ഥം സമാന രൂപത്തില്‍ നല്‍കിയിരിക്കുന്നു എന്നാണ്. തങ്ങളുടെ ജീവിതത്തെ പവിത്രമാക്കാനായി ആ വേദങ്ങളുടെ അധ്യയനം ചെയ്യാനും യജ്ഞങ്ങള്‍ ചെയ്യാനും അവര്‍ക്ക് അധികാരമുണ്ട്. വേദാധ്യയനം ചെയ്യാനും യജ്ഞം ചെയ്യാനും യജ്ഞോപവീതം അഥവാ പുണൂല്‍ കൂടിയേ കഴിയൂ. ഇതിനുള്ള പ്രമാണങ്ങള്‍ കൂടി നോക്കാം. തൈത്തിരീയാരണ്യകത്തില്‍ പറയുന്നു. ‘യജ്ഞോപവീതി ഏവ അധീയീത യജേത യാജയേതേ വാ യജ്ഞസ്യ പ്രസൃതൈ്യഃ:’

സാരം : യജ്ഞോപവീതം ധരിച്ചവര്‍ക്ക് മാത്രമേ വേദാധ്യയനം ചെയ്യാനും യജ്ഞം ചെയ്യാനും അധികാരമുള്ളൂ.
(തുടരും)

Tags: Shodash culture and girlsSciences to be observedഉപനയനംവേദാരംഭംസമാവര്‍ത്തനം
കെ.എം. രാജന്‍ മീമാംസക്
കെ.എം. രാജന്‍ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറല്‍മണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

പുതിയ വാര്‍ത്തകള്‍

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.