
നളന്ദ: ബീഹാറിലെ നളന്ദയില്‍ നാരങ്ങ പറിച്ചതിന് 12കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശകര്വണ്‍ ഗ്രാമത്തിലാണ് സംഭവം.
ശുഭം കുമാര്‍ എന്ന ബാലനാണ് കൊല്ലപ്പെട്ടത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അടുത്ത വീട്ടിലെ മരത്തില്‍ നിന്ന് വീണ നാരങ്ങ പറുക്കിയെടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അനുവാദം കൂടാതെ നാരങ്ങ എടുത്തതില്‍ പ്രകോപിതനായ വീട്ടുടമ കുട്ടിയെ മൃഗീയമായ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ വലിയതോതില്‍ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതി വഷളായതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.