Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 08:00 pm IST
inIndia

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ ഹനൂർ താലൂക്കിലെ എ.ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം തുക കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ പാരിതോഷികം ലഭിച്ചവരും ഇപ്പോൾ കോടതിയെ സമീപിച്ച ഹർജിക്കാരും തുല്യ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ 17 പേർക്ക് ആനുകൂല്യം നൽകാൻ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.

വീരപ്പൻ കൊല്ലപ്പെട്ട ദിവസം നേരിട്ട് ഏറ്റുമുട്ടലിൽ പങ്കെടുത്ത ആറ് പേർക്ക് മാത്രമേ തുക നൽകാൻ ഫണ്ട് ലഭ്യമാകൂ എന്ന സർക്കാർ വാദം കോടതി തള്ളി. വീരപ്പൻ എന്ന പിടികിട്ടാപ്പുള്ളിയെ ഇല്ലാതാക്കിയത് ഏതാനും ഉദ്യോഗസ്ഥർ ഒരു ദിവസം നടത്തിയ നീക്കത്തിലൂടെയല്ല. വർഷങ്ങളോളം ജീവൻ പണയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുകയും ഓപ്പറേഷനുകളിൽ പങ്കാളികളാവുകയും ചെയ്ത നിരവധി സേനാംഗങ്ങളുടെ അധ്വാനം ഇതിന് പിന്നിലുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അർഹരായവർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ നിന്ന് പിൻമാറുന്നത് നീതിയല്ലെന്നും കോടതി വിമർശിച്ചു. 2005ൽ ഡിജിപി നൽകിയ ശിപാർശ പ്രകാരമാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.

മൂന്ന് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ളവർക്ക് മൂന്ന് ലക്ഷം, 2-3 വർഷം -രണ്ട് ലക്ഷം, 1-2 വർഷം -ഒര് ലക്ഷം, ഒരു വർഷത്തിൽ താഴെ -50,000 എന്നിങ്ങനെയാണ് സേവന കാലാവധി അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്. റിട്ടേർഡ് ഫോറസ്റ്റ് ഗാർഡുമാർ, ഡ്രൈവർമാർ, വാച്ചർമാർ, ഡെപ്യൂട്ടി കൺസർവേറ്റർമാർ തുടങ്ങി ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായവർക്കാണ് ഈ വിധി ആശ്വാസമാകുന്നത്.

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ എന്ന പേരിലറിയപ്പെട്ട കൂസു മുനിസ്വാമി വീരപ്പൻ. മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും.  ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായിരുന്നു. 2004 ഒക്ടോബർ 18നാണ് കർണാടക- തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വധിച്ചത്.

 

Tags: Karnataka High CourtVeerappan huntSTF members
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

India

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പൂട്ടാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്‌റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

India

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗ കുറ്റമാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രി അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.