Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

ലോകമാകമാനം ഇന്ത്യയിലെ പ്രവാസി സമൂഹം ഏകദേശം 35.4 ദശലക്ഷം വരും. ഇതിൽ ഗൾഫ് രാജ്യങ്ങളിലെ മിക്ക ഇന്ത്യക്കാരും അവിടെ സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നില്ല, മറിച്ച് അവർ വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 13, 2026, 12:30 am IST
inGulf, Marukara

ദുബായ് : ഇന്ത്യയുടെ വിദേശ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമേ ഗൾഫ് രാജ്യങ്ങളിൽ ഉള്ളൂവെങ്കിലും രാജ്യത്തേക്ക് പണമയക്കുന്നതിന്റെ 40 ശതമാനവും അവരാണെന്ന് ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നു. അടുത്തിടെ
വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ പാർലമെന്റിൽ ഇതുസംബന്ധിച്ച് കണക്കുകൾ സമർപ്പിച്ചിരുന്നു.

ഇന്ത്യയുടെ വിദേശ കറൻസി ഒഴുക്കിന്റെ പ്രധാന സ്രോതസ്സ് പ്രവാസികളാണ്. 2023–24 സാമ്പത്തിക വർഷത്തിൽ പ്രവാസികൾ 118.7 ബില്യൺ ഡോളർ നാട്ടിലേക്ക് അയച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ചിൽ പുറത്തിറക്കിയ ഒരു റെമിറ്റൻസ് സർവേയിൽ പറയുന്നു. ഇതിൽ
ആറ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാരാണ് ഈ തുകയുടെ ഏകദേശം 40 ശതമാനവും അയച്ചത്.

യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ യഥാക്രമം 19.2 ശതമാനം, 6.7 ശതമാനം, 4.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
അതായത് ഗൾഫ് ആസ്ഥാനമായുള്ള ഇന്ത്യക്കാരിൽ നിന്നുള്ള 40 ശതമാനം പണമയക്കൽ വിഹിതം, മൊത്തം പ്രവാസികളുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്. വിദേശത്ത് താമസിക്കുന്ന 35.4 ദശലക്ഷം ഇന്ത്യക്കാരിൽ 9.7 ദശലക്ഷം പേർ – മാത്രമാണ് ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതായത് ഗൾഫിൽ ജോലിക്ക് പോകുന്ന ആളുകൾ അവിടെ സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നില്ല മറിച്ച് ജോലി ചെയ്ത് വീട്ടിലേക്ക് പണം കൊണ്ടുവന്ന് കുടുംബം പുലർത്തുന്നു. അവർ ഇന്ത്യയിൽ പണം സമ്പാദിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനുമാണ് വരുന്നതെന്നതാണ് സാരം.
യുഎസ്, യുകെ പോലുള്ള മറ്റ് പ്രധാന കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൗരത്വം ലഭിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ മിക്കവരും ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യുകയും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് മൂലം അവരിൽ പലർക്കും കൂടുതൽ സമ്പാദിക്കാനും പണം അയയ്‌ക്കാനും കഴിയുന്നു.

യുഎഇയിൽ താമസിക്കുന്ന 4.3 ദശലക്ഷം ഇന്ത്യക്കാർ, സൗദി അറേബ്യയിൽ 2.65 ദശലക്ഷം, കുവൈത്തിൽ 1 ദശലക്ഷം, ഖത്തറിൽ 830,000, ഒമാനിൽ 665,000, ബഹ്‌റൈനിൽ 350,000 എന്നിങ്ങനെ വരുന്ന പ്രവാസികളിൽ ഭൂരിപക്ഷം പേരും അവിവാഹിതരോ അല്ലെങ്കിൽ അവരുടെ കുടുംബം നാട്ടിലോ ആണ് എന്നതാണ് വസ്തുത. അവരിൽ എൺപത് ശതമാനം പേരും ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. അവർ ഭാര്യമാരെയോ കുട്ടികളെയോ കൂടെ കൂട്ടുന്നില്ല എന്നതാണ് മറ്റൊരു സംഗതി.

അതേ സമയം തന്നെ വിദേശ ഇന്ത്യക്കാരിൽ നിന്നുള്ള പണമടയ്‌ക്കലിന്റെ യഥാർത്ഥ തുക കേന്ദ്ര ബാങ്ക് സൂചിപ്പിച്ചതിനേക്കാൾ വളരെ കൂടുതലായിരിക്കാം. ആർ‌ബി‌ഐയുടെ സർവേയിൽ 30 ബാങ്കുകൾ, രണ്ട് മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാർ, അതിർത്തി വഴി പണമടയ്‌ക്കൽ ബിസിനസിലെ രണ്ട് ഫിൻ‌ടെക് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു, ഗൾഫിൽ നിന്നുള്ള പണമടയ്‌ക്കലും അനൗപചാരിക മാർഗങ്ങളിലൂടെയും ഇന്ത്യയിലെത്തുന്നുണ്ട്.

ഗൾഫിലേക്കുളള ദൂരക്കുറവും ഇടയ്‌ക്കിടെയുള്ളതും വിലകുറഞ്ഞതുമായ വിമാന സർവീസുകളും കണക്കിലെടുക്കുമ്പോൾ പ്രവാസികൾക്ക് ഗൾഫ് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

കൂടാതെ യൂറോപ്പ്, സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പണമയയ്‌ക്കലിൽ നിന്ന് വ്യത്യസ്തമായി പ്രവാസികൾക്ക് പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു.
2016-17 ലെ മുൻ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള പണമടയ്‌ക്കൽ വിഹിതത്തിൽ വർദ്ധനവും മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുറവും സെൻട്രൽ ബാങ്കിന്റെ ഡാറ്റ കാണിക്കുന്നുണ്ടെങ്കിലും ഗൾഫ് ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

Tags: GCCmarukaraMalayali in GCCUAEQatarDubaiPravasiKuwaitGulf
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

Gulf

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.