ഗുരുവായൂര്‍: മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന.് സിനിമാ മേഖലയിലും, ദൃശ്യ മാധ്യമ മേഖലയിലും, നാടക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്.
എഎംഎംഎ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, നാടക സംവിധായകന്‍ ശശിനാരായണന്‍, സംവിധായകന്‍ ദേവരാജന്‍, നടന്‍ മുരുകന്‍, സുധാകരന്‍ പാവറട്ടി, കെ. സുകുമാരന്‍, കെ.യു. കൃഷണകുമാര്‍, പ്രേമജി നെന്മിനി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ കൃഷ്ണദാസ് പുന്നയൂര്‍കുളം, അശോകാചാരി, ജയരാാജ് മേനോന്‍, സക്കറിയ, ശ്രീകുമാര്‍ ഇഴുവപ്പാടി എന്നിവര്‍ പങ്കെടുത്തു











