Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സുവര്‍ണ ബംഗാളിനെ വീണ്ടെടുക്കണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2026, 07:44 am IST
inEditorial

സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ബംഗാളിന്റെ രാഷ്‌ട്രീയഭരണ ചരിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടുകാലം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും അധികാരത്തിലിരുന്നതിന്റെ ഫലമായി സമ്പദ് വ്യവസ്ഥ തകരുകയും, നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണമാണ് ബിജെപിയുടെ കൈകളില്‍ വന്നിരിക്കുന്നത്. ഈ വെല്ലുവിളികള്‍ ബംഗാളിന്റെ അതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കുന്നതുമല്ല. ഭാരതത്തിന്റെ ആഭ്യന്തര സ്ഥിരതയെ നേരിട്ട് ബാധിക്കുന്ന ഒന്നാണിത്.

വര്‍ഷങ്ങളായി തടരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റം, വര്‍ഗീയ പ്രീണനങ്ങള്‍, ആസൂത്രിതമായ അഴിമതികള്‍ എന്നിവ ദേശീയമായ ആശങ്കയാണ്. ഇതിനൊക്കെ എതിരായ ഒരു വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കിരാത ഭരണത്തിന് അന്ത്യം കുറിച്ചതോടെ തങ്ങള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും ഭയങ്ങളെക്കുറിച്ചും ജനങ്ങള്‍ തുറന്നു പറയുകയാണ്. കമ്മ്യൂണിസ്റ്റു ഭരണകാലത്തും മമതയുടെ വാഴ്ചക്കാലത്തും കഠിനയാതനകള്‍ അനുഭവിച്ചിരുന്നവര്‍ പുതിയ ഭരണത്തിന്‍ കീഴില്‍ ഇതിനൊക്കെ മാറ്റം വരുമെന്ന് ആത്മാര്‍ത്ഥമായും കരുതുന്നു. ഈ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ബിജെപി സര്‍ക്കാരിനുള്ളത്. ഇതിന്റെ ആദ്യപടിയായി ബംഗാളിന്റെ സമീപ ഭൂതകാലം എന്തായിരുന്നുവെന്ന് ലോകത്തെ അറിയിക്കണം. ധവളപത്രം പുറത്തിറക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കണം. തങ്ങളുടെ നാടിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ജനം തിരിച്ചറിയട്ടെ. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നത് വെറുമൊരു ഭരണമാറ്റമല്ല. കൂടുതല്‍ ആഴമുള്ള സാംസ്‌കാരികമായ ഒരു പ്രഖ്യാപനമാണത്. ബംഗാളികളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ദീര്‍ഘകാലമായി രാഷ്‌ട്രീയമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. സമയം ഒത്തുവന്നപ്പോള്‍ അവര്‍ ദേശീയ ബോധം വീണ്ടെടുത്ത് അത് പ്രഖ്യാപിച്ചിരിക്കുകയാണ്. സുവേന്ദു അധികാരിയേയും ബിജെപി സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ഈ ഉണര്‍വ് ഒരേസമയം അവസരവും ഉത്തരവാദിത്വവുമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും സാംസ്‌കാരിക ആത്മവിശ്വാസം അവര്‍ക്ക് തിരിച്ചുനല്‍കുകയും വേണം. ഇതിന് അനുസൃതമായ ഭരണ ക്രമത്തിലൂടെ ബംഗാളിനെ പുനര്‍നിര്‍മിക്കണം. ഇതിന് ശ്രമിക്കുമ്പോള്‍ സംഘടിത ശക്തികളില്‍ നിന്ന് കടുത്ത പ്രതിരോധം നേരിടേണ്ടിവരും. ചേര്‍ത്തു പിടിക്കേണ്ടവരെ ചേര്‍ത്തു പിടിക്കുകയും, അടിച്ചമര്‍ത്തേണ്ടവരെ അടിച്ചമര്‍ത്തുകയും വേണം.

ജീവിതം ഗതിമുട്ടിയ അനേകം യുവാക്കള്‍ക്ക് ബംഗാളിനു പുറത്തേക്ക് കുടിയേറേണ്ടി വന്നു. ഒരുകാലത്ത് ഭാരതത്തിന്റെ ബൗദ്ധിക ദിശയെ രൂപപ്പെടുത്തിയ ഒരു പ്രദേശത്തിന് പീന്നീട് സംഭവിച്ച സാംസ്‌കാരിക തകര്‍ച്ച വളരെ വലുതാണ്. ബംഗാള്‍ അതിന്റെ ചരിത്രപരമായ മഹത്വം വീണ്ടെടുക്കണമെങ്കില്‍ ഈ തകര്‍ച്ച തിരുത്തപ്പെടണം. പതിറ്റാണ്ടുകളായി രാഷ്‌ട്രീയ അക്രമങ്ങള്‍ ബംഗാളിന്റെ ജനാധിപത്യ സംസ്‌കാരത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സുതാര്യമായ ഭരണത്തിലുള്ള ജന വിശ്വാസം പുനഃസ്ഥാപിക്കാന്‍ നിര്‍ണായകമായ ഭരണനടപടികള്‍ സ്വീകരിക്കണം. സാമൂഹ്യ വിരുദ്ധരുടെ ശക്തികളെ നിഷ്‌കരുണം കൈകാര്യം ചെയ്യണം. ജനങ്ങള്‍ പരാജയപ്പെടുത്തിയവര്‍ വെറുതെയിരിക്കുമെന്ന് കരുതാനാവില്ല. വൈദേശിക ശക്തികളുടെ പോലും പിന്തുണയോടെ അവര്‍ ഭരണസംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തും. ഇത്തരം ശക്തികളെ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടണം. രാഷ്‌ട്രീയമായി പ്രതികാരം ചെയ്യുന്നു എന്നൊരു ആരോപണം ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നേക്കാം. ഈ സമ്മര്‍ദ്ദത്തിന് കീഴടങ്ങാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം.

Tags: Mamta BanerjeeTrinamool CongressSuvendhu Adhikarigolden Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.