Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അങ്കോര്‍ വാട്ട് എന്ന മഹാക്ഷേത്രം; ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 06:54 am IST
inSamskriti

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഏതാണ് എന്നു ചോദിച്ചാല്‍ പലര്‍ക്കും പല മറുപടിയാവും. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം ഏതു രാജ്യത്താണ് എന്നു ചോദ്യമൊന്നു മാറ്റിയാല്‍ ഉത്തരം ഉടന്‍ വരും, ഭാരതത്തില്‍ എന്ന്. ഹിന്ദുത്വദര്‍ശനത്തിന്റെയും ക്ഷേത്രാരാധനയുടേയും ജന്മസ്ഥലി ഭാരതമാണെന്നതും ഹിന്ദു ജനസംഖ്യയില്‍ ഭാരതം ലോകത്തില്‍ ഒന്നാമതായതിനാലും, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഭാരതത്തിലാവുമെന്ന പൊതുവിശ്വാസം പക്ഷേ തെറ്റാണ്.

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവാരാധനാലയമെന്ന പദവി വഹിക്കുന്ന മനോഹരമായ ക്ഷേത്രസൗധം ഭാരതത്തിനു പുറത്താണ്. ഒരു കാലത്ത് ലോകത്തിലെ ഒരേയൊരു ഹിന്ദുരാഷ്‌ട്രമായിരുന്ന നേപ്പാളിലും അല്ല അത്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന രാജ്യത്താവട്ടേ ഇന്ന് ആകെ ഹിന്ദുജനസംഖ്യ മൂന്നു ശതമാനത്തിലും താഴെയാണുതാനും.

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയം എന്ന പദവി കംബോഡിയയിലെ അങ്കോര്‍ വാട്ടിന് ആണ്. വടക്കു പടിഞ്ഞാറ് തായ്ലന്‍ഡുമായും വടക്ക് ലാവോസുമായും കിഴക്ക് വിയറ്റ്നാമുമായും അതിര്‍ത്തി പങ്കിടുന്ന ദക്ഷിണേഷ്യന്‍ രാജ്യം. ലോകം കണ്ട കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളില്‍ അതിക്രൂരനായ പോള്‍ പോട് ഭരിച്ച കംബോഡിയുടെ ഔദ്യോഗിക മതം ബുദ്ധമതമാണ്. ആകെ ജനസംഖ്യയില്‍ 95 ശതമാനവും ബുദ്ധമതാനുയായികളാണിന്ന്. പതിനാലാം നൂറ്റാണ്ടോടെയാണ് കംബോഡിയയില്‍ ബുദ്ധമത സ്വാധീനം ശക്തമാകുന്നത്. കാലാന്തരത്തില്‍ അങ്കോര്‍വാട്ട് ബുദ്ധവിഹാരമായി രൂപാന്തരപ്പെട്ടെങ്കിലും അതിന്റെ ഹൈന്ദവ സ്വത്വത്തിനോ ക്ഷേത്ര പദവിക്കോ ഇന്നും ചരിത്രപരമായി കോട്ടംതട്ടിയിട്ടില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഖെമര്‍ സാമ്രാജ്യത്തിലെ രാജാവായ സൂര്യവര്‍മ്മന്‍ രണ്ടാമനാണ ഈ മഹാവിഷ്ണു ക്ഷേത്രം നിര്‍മ്മിച്ചത്. പുരാതന ഖെമര്‍ സംസ്‌കാരത്തിന്റെ ഭക്തിയുടെയും വാസ്തുവിദ്യയുടെയും തെളിവായി തലയെടുപ്പോടെ അങ്കോര്‍ വാട്ട് ഇന്നും നിലനില്‍ക്കുന്നു. വാട്ട് എന്ന വാക്കിന് പഗോഡ എന്നാണ് അര്‍ത്ഥം. പേരു സൂചിപ്പിക്കുംപോലെ ക്ഷേത്രത്തിലെ പ്രധാന കുംഭഗോപുരത്തിന് 240 അടിയിലേറെ ഉയരമുണ്ട്.

ഏതാണ്ട് 402 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അങ്കോര്‍ വാട്ട് സമുച്ചയം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം മാത്രമല്ല, ഏറ്റവും വലിയ ആരാധനാകേന്ദ്രം കൂടിയാണ്.

കെട്ടിടത്തിന്റെ വലുപ്പത്തില്‍ മാത്രമല്ല, അസാധാരണമായ രൂപകല്‍പ്പനക്കും ആത്മീയമായ പ്രാധാന്യത്തിനും പേരുകേട്ടതാണ് ഈ കംബോഡിയന്‍ മഹാവിഷ്ണുക്ഷേത്രം. ആരാധനാലയം എന്നതിനപ്പുറം പുരാതന ക്ഷേത്ര വാസ്തുവിദ്യയുടെയും സംസ്‌കാരത്തിന്റെയും നിധിശേഖരം കൂടിയാണ് യുനെസ്‌കോ പൈതൃകപട്ടികയില്‍ ഇടംപിടിച്ച അങ്കോര്‍ വാട്ട്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ ആരാധനാലയത്തിന്റെ മഹത്വം കണ്ടറിയാനും ആത്മീയപുണ്യം അനുഭവിക്കാനും കംബോഡിയയുടെ പൗരാണിക ചരിത്രം മനസ്സിലാക്കാനും എത്തുന്നത്.

ഭക്തി, ശക്തി, കലാ വൈഭവം എന്നിവയുടെ തെളിവായി ഈ ക്ഷേത്രം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു നില്‍ക്കുന്നു. അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ഹിന്ദു പുരാണ കഥകള്‍ വിവരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു ക്ഷേത്രഭിത്തികള്‍. ഭാരതത്തില്‍ നിന്ന് ഏതാണ്ട് അയ്യായിരം കിലോമീറ്റര്‍ അകലെയാണു കംബോഡിയ എങ്കിലും അങ്കോര്‍ വാട്ട് ഇപ്പോഴും ഹിന്ദുവിശ്വാസത്തിന്റെ സമ്പന്ന ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. ചരിത്രം, മതം, പൗരാണിക വാസ്തുവിദ്യ എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലങ്ങളില്‍ ഒന്നാണ് അങ്കോര്‍ വാട്ട്.

സങ്കീര്‍ണ്ണമായ ആയിരക്കണക്കിന് പ്രതിമകളും ഗോപുരങ്ങളും കൊണ്ട് നാനൂറ് ഏക്കറിനു മുകളില്‍ വ്യാപിച്ചുകിടക്കുന്നു അങ്കോര്‍ വാട്ട്. ഹിന്ദു പുരാണങ്ങളില്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമായി വിവരിക്കുന്ന മഹാമേരു പര്‍വതത്തെയാണ് ക്ഷേത്ര ഘടന പ്രതിനിധീകരിക്കുന്നത്. കാലാതീതമാണ് ഇവിടുത്തെ കൊത്തുപണികള്‍. ക്ഷേത്രചുവരുകളില്‍ ധാരാളമായി രാമായണ, മഹാഭാരത ഇതിഹാസങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ഹിന്ദു ക്ഷേത്രമായിരുന്ന അങ്കോര്‍ വാട്ട് പിന്നീട് മതസൗഹാര്‍ദ്ദത്തെ പ്രതീകപ്പെടുത്തുന്ന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു.

അങ്കോര്‍ വാട്ടിലെ അത്ഭുതങ്ങള്‍
ഈ ക്ഷേത്ര സമുച്ചയം പല ആധുനിക നഗരങ്ങളേക്കാളും വലുതാണ്. ഈജിപ്ഷ്യന്‍ പിരമിഡുകളേക്കാള്‍ വലിയ ശിലകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ദേവലോക നര്‍ത്തകികള്‍ ആയ അപ്സരസുകളുടെ മൂവായിരത്തിലേറെ ശിലാശില്‍പങ്ങള്‍ ഈ ക്ഷേത്രസമുച്ചയത്തില്‍ ഉണ്ട്.

ഏകദേശം മൂന്നു ലക്ഷം തൊഴിലാളികളും ആറായിരം ആനകളും അടങ്ങിയ ദൗത്യസംഘമാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ക്ഷേത്രത്തിന്റെ പുറം കിടങ്ങിന് ഏകദേശം 620 അടി വീതിയുണ്ട്. ഇത് ക്ഷേത്രത്തിന് ഒരു വലിയ സുരക്ഷാ അതിര്‍ത്തി സൃഷ്ടിച്ചിരിക്കുന്നു.

മഹാമേരു പര്‍വതത്തെ പ്രതീകവല്‍ക്കരിക്കുന്ന മധ്യഗോപുരത്തിന് 213 അടി ഉയരമുണ്ട്. പ്രപഞ്ച സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുംവിധം സമതുലിതമാണ് ക്ഷേത്ര രൂപകല്‍പ്പന. കൊത്തുപണികളില്‍ ബഹുബാഹുവായ മഹാവിഷ്ണുവിന്റെ വിവിധ പ്രതിമകള്‍ ഉള്‍പ്പെടുന്നു. കംബോഡിയയുടെ ദേശീയ പതാകയിലും അങ്കോര്‍ വാട്ട് ആലേഖനം ചെയ്തിട്ടുണ്ട്.

 

Tags: The great temple of Angkor Watlargest Hindu temple complex in the world
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.