Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 11:19 am IST
inKerala

കോട്ടയം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൃത്യസമയത്ത് തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജൂണ്‍ ഒന്നോടെ മണ്‍സൂണ്‍ കേരള തീരത്തെത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ജൂണ്‍ ആദ്യവാരത്തില്‍ത്തന്നെയാണ് കാലവര്‍ഷം സംസ്ഥാനത്ത് പ്രവേശിക്കുന്നത്. ഇത്തവണയും അതില്‍ വലിയ മാറ്റമുണ്ടാകില്ല.

ആന്‍ഡമാനില്‍ തുടക്കം

മണ്‍സൂണ്‍ മുന്നേറ്റത്തിന്റെ ആദ്യഘട്ടമായി മെയ് 20ന് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലേക്ക് മഴക്കാറ്റ് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നത്.

തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും കാറ്റിന്റെ ശക്തി വര്‍ധിക്കും.

മഴമേഘങ്ങളുടെ വ്യാപനം

ഭാരത ഉപഭൂഖണ്ഡത്തിലേക്ക് സജീവമാകും.നിലവില്‍ ഭൂമധ്യരേഖയ്‌ക്ക്‌സമീപം രൂപപ്പെട്ടിരിക്കുന്ന ശക്തമായ മഴമേഘ നിരകള്‍ വടക്കോട്ടു നീങ്ങുകയാണ്. ഈ മേഘസഞ്ചാരമാണ് അടുത്ത ദിവസങ്ങളില്‍ ശ്രീലങ്ക, മാലിദ്വീപ്, ആന്‍ഡമാന്‍ മേഖലകളിലേക്ക് ശക്തമായ മഴയ്‌ക്കും പിന്നീട് കേരളത്തിലേക്കുള്ള കാലവര്‍ഷ പ്രവേശനത്തിനും വഴിയൊരുക്കുന്നതെന്നും മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.

കാലവര്‍ഷത്തിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അടുത്ത ആഴ്ചയോടെ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചക്രവാതചുഴി രൂപപ്പെട്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിലും അടുത്ത ആഴ്ച അവസാനത്തോടെ ന്യുനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി മിന്നല്‍, കാറ്റ് എന്നിവയയോടുകൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയന്‍ കാലാവസ്ഥയും ഭാരതത്തിലെ മഴയും തമ്മിലുള്ള ബന്ധം

ഓസ്ട്രേലിയയിലെ മഴക്കാലം അവസാനിച്ച് അവിടെ വരണ്ട കാലാവസ്ഥ ആരംഭിച്ചതും ഇന്ത്യന്‍ മണ്‍സൂണിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. സാധാരണയായി ദക്ഷിണാര്‍ദ്ധഗോളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്ത്യന്‍ സമുദ്ര മേഖലയിലെ കാറ്റിന്റെ ദിശയെയും ശക്തിയെയും സ്വാധീനിക്കാറുണ്ട്.

ഓസ്ട്രേലിയയില്‍ മഴ കുറഞ്ഞതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈര്‍പ്പമുള്ള കാറ്റുകള്‍ ദക്ഷിണേഷ്യയിലേക്ക് കൂടുതല്‍ ശക്തമായി നീങ്ങാന്‍ സാഹചര്യം രൂപപ്പെടും. ഇതുവഴി അറബിക്കടലില്‍ മേഘരൂപീകരണം വേഗത്തിലാകുകയും കേരള തീരത്തേക്ക് മഴക്കാറ്റ് ശക്തമായി പ്രവേശിക്കാന്‍ സഹായിക്കുകയും ചെയ്യും.

കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ വേനല്‍മഴ

കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന ഇടിമിന്നലോടുകൂടിയ വേനല്‍മഴ മണ്‍സൂണ്‍ അടുത്തെത്തുന്നുവെന്നതിന്റെ പ്രധാന സൂചനയായി കണക്കാക്കപ്പെടുന്നു. വൈകുന്നേരങ്ങളിലും രാത്രിയിലും അനുഭവപ്പെടുന്ന ശക്തമായ ഇടിയോടുകൂടിയ മഴകള്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിച്ചതിന്റെ ലക്ഷണമാണ്. ചില ജില്ലകളില്‍ ഇതിനകം തന്നെ ശക്തമായ മഴ മൂലം വെള്ളക്കെട്ടും മണ്ണിടിച്ചില്‍ സാധ്യതയും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഏഴ് ദിവസം മഴ തുടരും

കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് അടുത്ത ഏഴ് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്നാണ് സൂചന. ചിലയിടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മലയോര മേഖലകളിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലുമാകും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. മിന്നലിന് ഏറെ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Tags: Monsoonheavy rainClimate AnalysisJune 1
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.