Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെയും മാറ്റം വന്നിരിക്കുകയാണ്. ആയിരക്കണക്കിന് സാധാരണക്കാരാണ്, വെറും ഉപഭോക്താക്കളില്‍നിന്ന് സംരംഭകരായി മാറിയത്. ഇവര്‍ക്കിടയില്‍ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മയുടെ കഥ തികച്ചും വ്യത്യസ്തമാണ്. ഒരുകാലത്ത് ഓട്ടോ ഡ്രൈവറും ടെമ്പോ ഡ്രൈവറുമായിരുന്ന, സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ യുവാവ് സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങിയ കഥ ആവേശദായകമാണ്‌

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 10, 2026, 06:08 am IST
in Varadyam

സൂര്യയും അപര്‍ണ ബാലമുരളിയും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2020 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സൂരറൈ പോട്ര്’ എന്ന തമിഴ് സിനിമ പുതുമയുള്ളതായിരുന്നു. എയര്‍ ഡെക്കാന്‍ എന്ന വിമാനക്കമ്പനിയുടെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. കുറഞ്ഞ ചെലവില്‍ വിമാനയാത്ര നടത്തുന്നതിനായി നിരവധി പ്രതിബന്ധളെ നേരിട്ട് പ്രവര്‍ത്തനം തുടങ്ങിയ എയര്‍ ഡെക്കാന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു. എയര്‍ ഡെക്കാന്‍ കമ്പനിയുടെ പരാജയത്തിന്റെ കഥ പറയുന്ന സിനിമയുടെ വിജയം സംഭവിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ഒരു യുവാവ് സാധാരണക്കാരുടെ ആകാശയാത്ര ലക്ഷ്യമിട്ട് ഒരു വിമാനക്കമ്പനി ആരംഭിച്ചത് അധികമാരും അറിഞ്ഞില്ല.

ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മ എന്ന മുപ്പത്തിയഞ്ചുകാരന്‍ സംരംഭകനായ കഥ ഒരു ബോളിവുഡ് തിരക്കഥ പോലെ വായിക്കാം. എന്നാല്‍ അതൊരു കഥയല്ല, യാഥാര്‍ത്ഥ്യമാണ്. ഒരുകാലത്ത് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ ടെമ്പോ ഓടിച്ചിരുന്ന ശ്രാവണ്‍ ഇന്ന് ഭാരതത്തിന്റെ വ്യോമയാന രംഗത്ത് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. അധികം വൈകാതെ ശ്രാവണിന്റെ സ്വപ്‌നം ആകാശത്തേക്ക് പറന്നുയരും.
ഉത്തര്‍പ്രദേശിന്റെ ആദ്യത്തെ സ്വദേശീ എയര്‍ലൈനായി മാറാന്‍ ഒരുങ്ങുന്ന ശംഖ് എയര്‍, രാജ്യത്തെ കടുത്ത മത്സരമുള്ള വ്യോമയാന വിപണിയില്‍ ഒരു പുതിയ എയര്‍ലൈന്‍ മാത്രമല്ല. പറക്കല്‍ എന്നത് ഒരു ബസില്‍ കയറുന്നതുപോലെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന അതിമഹത്തായ ലക്ഷ്യമാണ് ഇതിനു പിന്നില്‍. വ്യോമയാനം ചിലര്‍ക്കുള്ള ആഡംബരമല്ല, കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്രദമായ ഗതാഗത മാര്‍ഗമാക്കുകയെന്നതാണ് ശംഖ് എയറിന്റെ ലക്ഷ്യം.

എല്ലാം മാറ്റിമറിക്കുന്ന യാത്ര

ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മയുടെ ബാല്യകാലം കണക്കിലെടുക്കുമ്പോള്‍ ഭാരതത്തിന്റെ വ്യോമയാന മേഖലയിലെ അംഗീകൃത സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഒരാളായി മാറുമെന്ന് ആര്‍ക്കും കരുതാനാവില്ല. കാണ്‍പൂരിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ശ്രാവണ്‍ പഠനത്തില്‍ വലിയ താല്‍പ്പര്യമില്ലാത്ത ഒരാളായിരുന്നു. ”ഞാന്‍ പഠനത്തില്‍ അത്ര ശ്രദ്ധയുള്ളവനല്ലായിരുന്നു. നഗരം തന്നെയായിരുന്നു എന്റെ ക്ലാസ്‌റൂം. തെരുവുകള്‍, ഗതാഗതക്കുരുക്ക്, ബസുകള്‍, ടെമ്പോകള്‍. ഞാന്‍ എല്ലാം കണ്ടു. അവിടെയാണ് ഞാന്‍ ജീവിതം പഠിച്ചത്.”

ഔപചാരിക വിദ്യാഭ്യാസത്തില്‍നിന്ന് ലഭിക്കാത്ത ബിസിനസ് ബോധം ശ്രാവണ്‍ വിശ്വകര്‍മ്മയ്‌ക്ക് തെരുവുകളില്‍ നിന്നു ലഭിച്ചു. സ്‌കൂള്‍ പഠനത്തിനു ശേഷം, ശ്രാവണ്‍ ഒരു ചുമട്ടുകാരനായി, പിന്നീട് ഓട്ടോ ഡ്രൈവറായി. ചെറിയ ബിസിനസുകള്‍ നടത്തുന്നയാളായി പല ജോലികളും ചെയ്തു. ഓരോ ജോലിയും വിലമതിക്കാനാകാത്ത പാഠങ്ങള്‍ നല്‍കി. ആദ്യകാല ബിസിനസ് ശ്രമങ്ങള്‍ പലതും പരാജയപ്പെട്ടു. എന്നാല്‍ പരാജയത്തെ പരിശ്രമത്തിന്റെ അവസാനമായി ശ്രാവണ്‍ ഒരിക്കലും കണ്ടില്ല.

യഥാര്‍ത്ഥ വഴിത്തിരിവ് 2014 ലായിരുന്നു. അത് ശ്രാവണ്‍ സിമന്റ് വ്യാപാരത്തിലേക്ക് കടന്നപ്പോഴായിരുന്നു. അതാകട്ടെ പുതിയ അവസരങ്ങള്‍ തുറന്നു. സിമന്റില്‍ നിന്ന്, ലാഭകരമായ ഉരുക്ക് വ്യവസായത്തിലേക്ക് മാറി. തുടര്‍ന്ന് ഖനന മേഖലയിലേക്കും ഗതാഗത മേഖലയിലേക്കും കടന്നു. തുടക്കത്തില്‍ തന്നെ ഒരു നിര ട്രക്കുകള്‍ സ്വന്തമാക്കിക്കൊണ്ട്, ശ്രാവണ്‍ മൂലധനം മാത്രമല്ല നേടിയത്. വിശ്വാസവും പ്രവര്‍ത്തനമികവുമാണ്. ഇതിലൂടെ അടിസ്ഥാന വ്യവസായത്തില്‍ തന്റെ വിശ്വാസ്യത സ്ഥാപിച്ചു. സങ്കീര്‍ണ്ണമായ സപ്ലൈ ചെയിനുകള്‍ നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലെ വിജയം, അടുത്ത വലിയ ചുവടിന് ശ്രാവണിനെ തയ്യാറാക്കി. അത് എല്ലാം മാറ്റിമറിക്കുന്ന ഒരു ആശയത്തിലേക്കുള്ള യാത്രയായിരുന്നു.

ആശയത്തില്‍ നിന്ന് സ്ഥാപനത്തിലേക്ക്

നാലു വര്‍ഷം മുന്‍പ് ഗതാഗത ബിസിനസ് വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ശ്രാവണ്‍ കുമാറിനെ ഒരു പുതിയ ചിന്ത പിടികൂടി. ശ്രാവണ്‍ ഓര്‍ക്കുന്നു: ”ഇതേ തരത്തിലുള്ള മാറ്റം വ്യോമയാന രംഗത്തും കൊണ്ടുവരാന്‍ കഴിയില്ലേ? ഇങ്ങനെയൊരു ചിന്ത വന്നതുമുതല്‍, ഞാന്‍ എല്ലാം പഠിക്കേണ്ടിവന്നു- നിയമങ്ങള്‍, എന്‍ഒസി പ്രക്രിയ, സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ.” പല സംരംഭകരും ഇത്തരമൊരു ആശയം വിശ്രമവേളകളിലെ അലസ സംഭാഷണങ്ങളില്‍ ഒതുക്കും. പക്ഷേ ശ്രാവണ്‍ വിശ്വകര്‍മ്മയ്‌ക്ക് അത് ഒരു ക്രമബദ്ധമായ ദൗത്യമായി.

അടുത്ത വര്‍ഷങ്ങളില്‍, ഭാരതത്തിന്റെ വ്യോമയാന നിയന്ത്രണ സംവിധാനങ്ങള്‍ ശ്രാവണ്‍ പഠിച്ചു, സങ്കീര്‍ണ്ണമായ അനുമതി നടപടികള്‍ മനസ്സിലാക്കി. ഒരു എയര്‍ലൈന്‍ ആരംഭിക്കാന്‍ ആവശ്യമായ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ അടിത്തറ ശ്രദ്ധാപൂര്‍വ്വം ഒരുക്കി. അത് പെട്ടെന്ന് പൂര്‍ത്തിയാകുന്ന പ്രക്രിയയല്ലായിരുന്നു. കാത്തിരുന്ന് ലഭിക്കുന്ന അനുമതികള്‍, വിമാന ഫിനാന്‍സിങ്, മനുഷ്യവിഭവശേഷി കണ്ടെത്തല്‍… എല്ലാം ക്ഷമയും നിശ്ചയദാര്‍ഢ്യവും ആവശ്യമുള്ള കാര്യങ്ങള്‍. എന്നാല്‍ 2024 മധ്യത്തോടെ, എല്ലാ ഘടകങ്ങളും ഒരുമിച്ചു. വ്യോമയാന മന്ത്രാലയം ശംഖ് എയറിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) അനുവദിച്ചു. 2026 ജനുവരിയോടെ, നാല് വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി, ശംഖ് എയര്‍ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പടിവാതില്‍ക്കലെത്തി.

ശംഖ് എയറിന്റെ സവിശേഷതകള്‍

ശംഖ് എയര്‍, മറ്റൊരു പ്രീമിയം എയര്‍ലൈന്‍ ആകാനോ അത്യന്തം കുറഞ്ഞ ചെലവിലുള്ള മത്സരാര്‍ത്ഥിയാവാനോ ശ്രമിക്കുന്നില്ല. പകരം, ഇത് ഒരു മധ്യപാത സ്വീകരിക്കുന്നു: ഭാരതത്തിലെ അവഗണിക്കപ്പെട്ട മധ്യവര്‍ഗ്ഗത്തിനും, ആദ്യമായി പറക്കുന്ന യാത്രക്കാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഒരു ഫുള്‍സര്‍വീസ് എയര്‍ലൈന്‍.

ശംഖ് എയര്‍ലൈന്‍ മൂന്ന് എയര്‍ബസ് അ320 വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കും. 2026 ഫെബ്രുവരിയോടെ (അ321 ഉള്‍പ്പെടെ) അഞ്ച് വിമാനങ്ങളിലേക്ക് കമ്പനി വിപുലീകരിക്കും. ബള്‍ഗേറിയയില്‍ നിന്ന് ലീസിനെടുത്ത ഈ നാരോ ബോഡി ജെറ്റുകള്‍, വിദേശ ബാങ്കുകളുടെ ധനസഹായത്തോടെയാണ് എത്തുന്നത്. കമ്പനിയുടെ ശേഷിയും പ്രവര്‍ത്തന സൗകര്യവും തമ്മിലുള്ള സൂക്ഷ്മമായ തുലനം ഇതിലൂടെ ഉറപ്പാക്കുന്നു.

ഉത്തര്‍പ്രദേശിലെ വികസനത്തിലിരിക്കുന്ന നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രവര്‍ത്തന കേന്ദ്രം. തുടക്കത്തില്‍, വിമാന പാര്‍ക്കിങ് ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തപ്പെടും, അതിലൂടെ തലസ്ഥാനവുമായി ബന്ധം ഉറപ്പാക്കും.

റൂട്ടു നെറ്റ്വര്‍ക്ക് വിപണിയില്‍ പ്രവേശിക്കുന്നതിനും ശംഖ് എയര്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. ഉയര്‍ന്ന സാന്ദ്രതയുള്ള മെട്രോകള്‍ മാത്രം പിന്തുടരുന്നതിനുപകരം, ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിനെ ദല്‍ഹി, മുംബൈ, ബെംഗളൂരു പോലുള്ള പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. അതേസമയം, കുറഞ്ഞ കണക്ടിവിറ്റിയുള്ള ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ക്കും സര്‍വീസ് നല്‍കും.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായി, അയോധ്യ, വാരാണസി, ഗോരഖ്പൂര്‍, ചിത്രകൂട്, ഇന്‍ഡോര്‍, ഡെറാഡൂണ്‍ എന്നീ പ്രധാന പ്രാദേശിക റൂട്ടുകളും ഉള്‍പ്പെടും. വരുമാന സ്ഥിരതയ്‌ക്കായി മെട്രോ റൂട്ടുകളും, വിപണി വ്യാപനത്തിനായി പ്രാദേശിക നെറ്റ്വര്‍ക്കുകളും. ഈ ഇരട്ട ശ്രദ്ധ ശ്രാവണ്‍ കുമാറിന്റെയും ശംഖ് എയര്‍ ലൈന്റെയും ദീര്‍ഘദര്‍ശിത്വം വ്യക്തമാക്കുന്നു.

ശംഖ് എയറിന്റെ ഏറ്റവും വലിയ പ്രത്യേകത, കുറഞ്ഞ നിരക്കുകള്‍ നിലനിര്‍ത്താനുള്ള പ്രതിബദ്ധതയാണ്. കമ്പനി ലക്ഷ്യം വയ്‌ക്കുന്ന യാത്രക്കാര്‍ മധ്യവര്‍ഗ്ഗമാണ്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല. ഇത് തുടക്കത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള തന്ത്രമല്ല. വ്യോമയാനം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ശ്രാവണ്‍ എന്ന സംരംഭകന്റെ അടിസ്ഥാന വിശ്വാസമാണ്. ”ഒരു വിമാനം എവിടെയെങ്കിലും എത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്-ബസ് അല്ലെങ്കില്‍ ട്രെയിന്‍ പോലെ. അത് ചിലര്‍ക്കുമാത്രമുള്ളതാണെന്ന ചിന്ത ഉണ്ടാകരുത്.”

ലോഞ്ച് ടൈംലൈനും ഭാവി പദ്ധതികളും

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അവസാന അനുമതികള്‍ ലഭിക്കുന്നതിനെ ആശ്രയിച്ച്, 2026 ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി മാസങ്ങളില്‍ ശംഖ് എയര്‍ലൈനിന്റെ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാമെന്നായിരുന്നു പ്രതീക്ഷ. അത് ഇപ്പോഴും ലഭ്യമായിട്ടില്ല. അതിനാല്‍ ടിക്കറ്റ് വില്‍പ്പന ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ആരംഭിക്കുമ്പോള്‍, പ്രധാന റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് ഒരു പുതിയ അവസരം ലഭ്യമാകും.

പ്രവര്‍ത്തന മികവ്, ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കല്‍, ബിസിനസ് മാതൃക പ്രവര്‍ത്തിക്കുന്നുവെന്ന് തെളിയിക്കല്‍ എന്നിവയിലാണ് ആദ്യ ഘട്ടത്തില്‍ ശംഖ് എയര്‍ലൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ 2028-2029 കാലയളവില്‍ അന്താരാഷ്‌ട്ര വിപുലീകരണം, അഞ്ചിലേറെ വിമാനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടുള്ള വികസനം, ലാഭകരമായ റൂട്ടുകളില്‍ ഫ്രീക്വന്‍സി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

ശംഖ് എയറിന്റെ കഥ വ്യോമയാനത്തെക്കാള്‍ വലുതാണ്. ഭാരതത്തിന്റെ വേഗതയേറിയ സാമ്പത്തിക വളര്‍ച്ച സാധാരണ സംരംഭകര്‍ക്കുള്ള യഥാര്‍ത്ഥ അവസരങ്ങളാക്കാനുള്ള ശ്രമത്തിന്റെ പ്രതിഫലനമാണിത്. ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മ വ്യക്തമായ ലക്ഷ്യത്തോടെയാണ് ശംഖ് എയര്‍ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. സമ്പന്നര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു എയര്‍ലൈന്‍.

വിജയിച്ചാല്‍, ഈ പുതിയ ഇന്ത്യന്‍ എയര്‍ലൈന്‍, വിലകുറഞ്ഞ വ്യോമയാനത്തിന്റെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമാകും. ദൃഢനിശ്ചയവും തന്ത്രപരമായ ചിന്തയും ഒരുമിച്ചാല്‍, ഒരു മുഴുവന്‍ രാജ്യത്തെയും ഉയര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് ഇത് തെളിയിക്കും.

വ്യോമയാന സഹ മന്ത്രി കിഞ്ചരാപ്പു രാമമോഹന്‍ നായിഡുവും ശംഖ് എയര്‍ലൈന്‍സ് ഉടമ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മയും

ശ്രാവണ്‍ കുമാര്‍ പറയുന്നു

ശംഖ് എയറിന്റെ കൃത്യമായ ലോഞ്ച് ടൈംലൈന്‍ എന്താണ്, ആദ്യ ഘട്ടത്തിലെ ശ്രദ്ധ എന്തിലാണ്?
ശംഖ് എയര്‍ തുടക്കത്തില്‍, ലക്‌നൗയില്‍ നിന്ന് ദല്‍ഹിയിലേക്കും മുംബൈയിലേക്കും ദിവസേനയുള്ള മെട്രോ റൂട്ടുകള്‍ക്കും, അയോധ്യ, വാരാണസി, ഗോരഖ്പൂര്‍, ചിത്രകൂട്, ഇന്‍ഡോര്‍, ഡെറാഡൂണ്‍ എന്നീ ഉഡാന്‍ പദ്ധതിയിലുള്ള പ്രാദേശിക ലക്ഷ്യസ്ഥാനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.

ആദ്യ ഘട്ടത്തില്‍ ശംഖ് എയര്‍ ഏത് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്?
മൂന്ന് ലീസ് ചെയ്ത എയര്‍ബസ് അ320 വിമാനങ്ങളോടെയാണ് തുടക്കം. ആറാഴ്ചയ്‌ക്കുള്ളില്‍ വിമാനങ്ങളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിക്കും. മധ്യവര്‍ഗ്ഗ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഹ്രസ്വദൂര റൂട്ടുകള്‍ക്ക് അനുയോജ്യമായ കാര്യക്ഷമത കണക്കിലെടുത്താണ് ഇവ തിരഞ്ഞെടുക്കുന്നത്.

ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന തുടങ്ങിയിട്ടില്ലെങ്കില്‍ യാത്രക്കാര്‍ എങ്ങനെ ബുക്ക് ചെയ്യാം?
അവസാന ഡിജിസിഎ അനുമതികള്‍ ലഭിക്കാനുണ്ട്. എന്നാല്‍ ഫെയര്‍ഹാക്കര്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി ഗ്രൂപ്പ് ബുക്കിങ്ങുകള്‍ ഇതിനകം ലഭ്യമാണ്. ഇവ ശംഖ് എയറുമായി നേരിട്ട് ബന്ധപ്പെട്ട് സംരക്ഷിത നിരക്കുകള്‍, അനുബന്ധ സേവനങ്ങള്‍ എന്നിവ നല്‍കുന്നു.

ശംഖ് എയര്‍ ഗ്രൂപ്പ് ബുക്കിങ് സൗകര്യം നല്‍കുന്നുണ്ടോ?
ആഭ്യന്തരമായി 10 പേരോ അതിലധികമോ ഉള്ള ഗ്രൂപ്പുകള്‍ക്ക്, ടിക്കറ്റിങ് ഡെഡ്ലൈന്‍ വരെ പേരുമാറ്റം, ഘട്ടങ്ങളായ പേയ്‌മെന്റുകള്‍, പ്രത്യേക എയര്‍പോര്‍ട്ട് മാര്‍ഷലുകള്‍, ജിഎസ്ടി-റെഡി ഇന്‍വോയിസുകള്‍ എന്നിവ പങ്കാളികള്‍ മുഖേന ലഭ്യമാണ്.

അറിയപ്പെടുന്ന ഏത് പ്രാദേശിക റൂട്ടുകളിലാണ് ശംഖ് എയര്‍ശ്രദ്ധകേന്ദ്രീകരിക്കുന്നത്?
മെട്രോകള്‍ക്ക് പുറമേ, ചിത്രകൂട്, ഗോരഖ്പൂര്‍ പോലുള്ള ‘ഉഡാന്‍’ റൂട്ടുകളിലാണ് ശ്രദ്ധ. ഇത് ഉത്തര്‍പ്രദേശിനുള്ളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും, പൈതൃക കേന്ദ്രങ്ങളിലേക്കും പുതുതായി ഉയര്‍ന്നുവരുന്ന വിമാനത്താവളങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാനയാത്ര എളുപ്പമാക്കും.

 

Tags: Shankh AirShravan Kumar Vishwakarmaformer tempo driver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പറന്നുയരാന്‍ ശംഖ് എയര്‍ വരുന്നു…. യോഗിയുടെ നാട്ടില്‍ നിന്ന് പുതിയ വിമാനക്കമ്പനി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.