Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുവേന്ദു, പോരാട്ടത്തിന്റെ അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 10:38 am IST
inIndia

കൊല്‍ക്കത്ത: മമതയ്‌ക്കൊപ്പം അതേ കളത്തില്‍ വളര്‍ന്ന നേതാവ്, നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍. ബംഗാളിലെ വിജയത്തിന്റെ ശില്‍പികളില്‍ പ്രധാനപങ്ക് വഹിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍ അത് അസാധാരണമായ പോരാട്ടത്തിന്റെ വിജയം. സുവേന്ദുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും (2021) ഇക്കുറിയും ബിജെപി മമതയ്‌ക്ക് എതിരെ പോരാടിയത്.

1970 ഡിസംബര്‍ 15നാണ് ജനനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകന്‍. പൊതു പ്രവര്‍ത്തനരംഗത്തെത്തിയത് കോണ്‍ഗ്രസിലൂടെ. സുവേന്ദു ആദ്യം ശ്രദ്ധേയനായത് കാന്തി മുനിസിപ്പാലിറ്റി ചെയര്‍മാനായപ്പോള്‍. 2006ല്‍ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. ബുദ്ധദേവ് സര്‍ക്കാരിന്റെ കാലത്ത് നന്ദിഗ്രാമിലെ കൃഷിഭൂമി കാര്‍ നിര്‍മാണ ഫാക്ടറിക്ക് വിട്ടു നല്‍കാനുള്ള നീക്കത്തിനെതിരെ വമ്പന്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ മുഖ്യ സൂത്രധാരന്‍ സുവേന്ദുവായിരുന്നു. ഇതിലൂടെയാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യധാരയിലേക്ക് എത്തുന്നതും.

2009ല്‍ തമലൂക്ക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തി. സിപിഎമ്മിന്റെ ലക്ഷ്മണ്‍ സേത്തിനെ 1,73,000 വോട്ടുകള്‍ക്കാണ് സുവേന്ദു തോല്‍പിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി. സിപിഎം ഉള്‍പ്പെട്ട ഇടത് മുന്നണിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി, അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെയാണ് സുവേന്ദു തോല്‍പിച്ചയത്. നിയമസഭയിലേക്ക് ജയിച്ച ശേഷം എംപി സ്ഥാനം രാജിവച്ചു.

രണ്ടാം മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയായി. പക്ഷെ മമതയുമായി യോജിച്ചു പോകാന്‍ കഴിയാതെ വന്നതോടെ സുവേന്ദു, ഹൂഗ്ലി റിവര്‍ ബ്രിജ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും (2020 നവംബര്‍ 26) അടുത്ത ദിവസം ഗതാഗത മന്ത്രി സ്ഥാനവും രാജിവച്ചു. ആ ഡിസംബറില്‍ എംഎല്‍എ സ്ഥാനവും രാജിവച്ചു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചു. 2020 ഡിസംബറില്‍ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നന്ദിഗ്രാമില്‍ മമതയെ തന്നെ തോല്‍പിച്ചു, 956 വോട്ടുകള്‍ക്ക്. 77 സീറ്റ് നേടിയ ബിജെപി പ്രതിപക്ഷമായി. സുവേന്ദു പ്രതിപക്ഷ നേതാവും.

ബംഗാളിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കുന്ന അനധികൃത നുഴഞ്ഞു കയറ്റത്തിന് എതിരെ ശക്തമായ നിലപാട് എടുത്തിരുന്ന അദ്ദേഹം റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ അവരെ പുറത്താക്കണമെന്ന വാദം ഉന്നയിച്ചു. അഴിമതിക്കെതിരായി ശക്തമായി പോരാട്ടമാണ് സുവേന്ദു നയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മമതയ്‌ക്ക് എതിരെ ഭവാനിപ്പൂരിലും സ്വന്തം തട്ടകമായ നന്ദിഗ്രാമിലും സുവേന്ദു മത്സരിച്ചിരുന്നു. നന്ദിഗ്രാമില്‍ 9,665 വോട്ടുകള്‍ക്കും ഭവാനിപൂരില്‍ 15105 വോട്ടുകള്‍ക്കുമാണ് ജയിച്ചത്. ടിഎംസി വിടുകയും മമതയ്‌ക്ക് എതിരെ പോരാടുകയും ചെയ്തതോടെ മമത സര്‍ക്കാര്‍ 25 കേസുകളാണ് സുവേന്ദു അധികാരിക്കെതിരെ എടുത്തത്.

Tags: West BengalSuvendhu AdhikariWest bengal assembly election 2026Suvenduthe master of combat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.