Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതത്തിന്റെ സ്വര്‍ണ നദികള്‍

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
May 9, 2026, 05:59 am IST
in Samskriti
സുവര്‍ണ്ണരേഖ നദി

സുവര്‍ണ്ണരേഖ നദി

സുവര്‍ണരേഖ നദി, സോണ്‍ നദി, കെന്‍ നദി എന്നിവയാണ് ഭാരതത്തിന്റെ മൂന്നു സുവര്‍ണ നദികള്‍. ഇവ മൂന്നിലും നിന്ന് ഇപ്പോഴും സ്വര്‍ണം കണ്ടെത്തുന്നുണ്ട് ഈ നദികളിലെ സ്വര്‍ണത്തരികള്‍ ഭൂമിശാസ്ത്രം, ചരിത്രം, പ്രാദേശിക പാരമ്പര്യങ്ങള്‍ എന്നിവ ഇഴചേരുന്ന ആകര്‍ഷക പഠന വിഷയമാണ്. ഭാരതം സ്വര്‍ണ്ണ ഖനികള്‍ക്ക് പേരുകേട്ടിരുന്നെങ്കിലും ഇന്ത്യന്‍ നദികളിലെ ചെറിയതെങ്കിലും വിലയേറിയ ലോഹത്തിന്റെ അംശം വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നില്ല.

നദികളിലെ സ്വര്‍ണാംശം വളരെ ചെറുതാണ്. നേര്‍ത്ത അടരുകളായോ അല്ലെങ്കില്‍ പൊടിയായോ ആണ് ഇതു കാണപ്പെടുന്നത്. അപൂര്‍വ്വമായെങ്കിലും വലിയ സ്വര്‍ണ കട്ടകളും ഈ നദികളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പര്‍വതശിഖരങ്ങളില്‍ നിന്നാണ് നദികളിലേക്ക് സ്വര്‍ണമെത്തുന്നത്

മണ്ണൊലിപ്പ് പര്‍വതങ്ങളിലെ പാറകളെ തകര്‍ക്കുകയും ഒഴുക്കു വെള്ളം സ്വര്‍ണ കണികകളെ താഴേക്ക് കൊണ്ടുപോകുകയും ഒടുവില്‍ നദീതടത്തില്‍ അവ അടിഞ്ഞുകൂടുകയുമാണ് ചെയ്യുന്നത്.

നദീതടങ്ങളില്‍ നിന്ന് സ്വര്‍ണം ശേഖരിക്കാന്‍ ചട്ടികളും അരിപ്പകളും പോലുള്ള ലളിതമായ ഉപകരണങ്ങളാണ് തീരവാസികള്‍ ഉപയോഗിച്ചിരുന്നത്. ഭാരം കൂടിയ സ്വര്‍ണ കണികകളെ ഭാരം കുറഞ്ഞ മണലില്‍ നിന്ന് ഇങ്ങനെ വേര്‍തിരിക്കാന്‍ എളുപ്പവുമായിരുന്നു.

നദികളിലെ സ്വര്‍ണാംശം ആദ്യകാല പര്യവേക്ഷകരെ അടുത്തുള്ള ധാതു സമ്പന്ന മേഖലകളിലേക്ക് നയിച്ചു, ഇത് ഖനന സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാനും സഹായിച്ചു.
അളവ് ചെറുതാണെങ്കിലും സുബര്‍ണരേഖ, സോണ്‍, കെന്‍ തുടങ്ങിയ നദികള്‍ പ്രകൃതി എങ്ങനെയാണ് വിലയേറിയ ധാതുക്കളെ കാലക്രമേണ വിതരണം ചെയ്യുന്നതെന്നും അതെങ്ങിനെ ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഭൂപ്രകൃതിയുടെ സവിശേഷ ഭാഗമാക്കുന്നുവെന്നും കാട്ടിത്തരുന്നു.

സുവര്‍ണരേഖ നദി
സ്വര്‍ണ്ണവുമായി പേരില്‍ത്തന്നെ ബന്ധപ്പെട്ട നദിയാണ് സുവര്‍ണരേഖ നദി.

സ്വര്‍ണം, രേഖ എന്നര്‍ത്ഥമുള്ള സംസ്‌കൃത പദങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. നദിയിലെ സ്വര്‍ണ കണികകളുടെ ദീര്‍ഘകാല സാന്നിധ്യത്തിലേക്കാണ് നദീനാമം വിരല്‍ചൂണ്ടുന്നത്. പ്രാദേശിക നാടോടിക്കഥകളില്‍ മറഞ്ഞിരിക്കുന്ന സമ്പത്തിന്റെ ഉറവിടമെന്ന രീതിയിലാണ് സുവര്‍ണരേഖ പരാമര്‍ശിക്കപ്പെടുന്നത്.

ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന സുവര്‍ണ്ണരേഖ നദി മണലിലുള്ള ചെറിയ സ്വര്‍ണ അടരുകള്‍ക്ക് പേരുകേട്ടതാണ്. ഈ നദിയില്‍ നിന്നും തദ്ദേശീയ സമൂഹങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ ചെറിയ അളവില്‍ ഇപ്പോഴും സ്വര്‍ണം ശേഖരിക്കുന്നുണ്ട്.

മധ്യപ്രദേശില്‍ ഉത്ഭവിച്ച് ഉത്തര്‍പ്രദേശിലൂടെയും ബീഹാറിലൂടെയും ഒഴുകുന്ന സോണ്‍(സണ്‍) നദി ഒളിഞ്ഞിരിക്കുന്ന സ്വര്‍ണാംശത്തിനു പേരുകേട്ടതാണ്. ധാതു സമ്പന്നമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ നദിയില്‍ ചെറിയ സ്വര്‍ണ കണികകള്‍ അടങ്ങിയിരിക്കുന്നു.

നദീമണലില്‍ കാണപ്പെടുന്ന ചെറിയ അടരുകളിലാണ് സ്വര്‍ണ നിക്ഷേപമുള്ളത്. ഈ നദീ തീരത്തു നിന്ന് പ്രാദേശിക സമൂഹങ്ങള്‍ പണ്ടു മുതല്‍ക്കേ സ്വര്‍ണം ശേഖരിച്ചിരുന്നു. തലമുറ തലമുറകളായി നദീതീരവാസികള്‍ പരമ്പരാഗത കഴുകല്‍ രീതിയിലൂടെയാണ് ചെറിയ അളവില്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നത്.

കെന്‍ നദി
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി ഒഴുകുന്ന കെന്‍ നദി ധാതുസമ്പുഷ്ടമായ ജലത്താല്‍ സമൃദ്ധമാണ്. പ്രകൃതിദത്ത മണ്ണൊലിപ്പ് മൂലമാണ് ഈ നദിയിലെ മണലില്‍ സ്വര്‍ണം കലരുന്നത്. ധാതു പ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ കെന്‍ നദി കൃഷിക്കും വന്യജീവികള്‍ക്കും ആശ്രയമായി ഭവിക്കുന്നു.

കെന്‍ നദി

സ്വര്‍ണ സാന്നിധ്യമുള്ള ധാതുസമ്പന്നമായ ജലമാണ് കെന്‍ നദിയിലേത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഉടനീളം കെന്‍ ഒഴുകുന്നത് കരുത്തുറ്റതും ധാതു സമ്പന്നവുമായ ഭൂപ്രദേശങ്ങളിലൂടെയാണ്. ഈ സഞ്ചാരത്തിനിടയിലാണ് സ്വര്‍ണത്തരികള്‍ മണലുമായി കലരുന്നത്.

സോണ്‍ നദി
മധ്യപ്രദേശില്‍ ഉത്ഭവിച്ചു ഗംഗയില്‍ ലയിക്കുന്നതിന് മുമ്പ് സോണ്‍ നദി ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

സമീപ സ്ഥലങ്ങളിലെ പാറക്കെട്ടുകളിലൂടെയും ധാതു സമ്പന്നമായ ഭൂപ്രദേശങ്ങളിലൂടെയുമുള്ള ഒഴുക്കിനിടെയാണ് സോണിലേക്ക് സ്വര്‍ണത്തരികള്‍ എത്തുന്നത്. വാണിജ്യ ഖനനത്തിന് ഉപയുക്തമല്ലെങ്കിലും സ്വര്‍ണ സാധ്യതയിലൂടെ ഈ നദി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു.

Tags: Suvarnarekha RiverSon RiverKen River
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.