കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി .പരമ്പരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
208 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി ആണ് ഏറ്റത് . രാജ്യം ഉറ്റുനോക്കിയ ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജി തോറ്റത് 15105 വോട്ടിനാണ്.ബിജെപിയുടെ സുവേന്ദു അധികാരിയാണ് മമതയെ മലര്‍ത്തി അടിച്ചത്.
















