Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 05:01 am IST
inKerala, Kozhikode
മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്: ആഗോള ഇസ്ലാമിക ഭീകരതയുടെ ശൃംഖല കേരളത്തിലേക്ക് വരുന്നു എന്ന പാഠമാണ് മാറാട് കൂട്ടക്കൊല നല്‍കുന്നതെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ്. മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘കേരളം വിഴുങ്ങുന്ന മതഭീകരത’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

23 വര്‍ഷമായിട്ട് മാറാട്ട് സമാധാനമുണ്ടെങ്കിലും അതുണ്ടാക്കിയത് ഒത്തുതീര്‍പ്പിന് പോയവരല്ല. ഒത്തുതീര്‍പ്പല്ലാതെ പോരാട്ടം നടത്തിയാലാണ് സമാധാനം ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഇതിന് തെളിവാണ്. ഇസ്ലാമിക ഭീകരവാദികളെ കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗീയമായി നേരിട്ടതുകൊണ്ടാണ് അവിടെ സമാധാനമുണ്ടായത്.

2001 ആഗോള ഇസ്ലാമിക ഭീകരതയുടെ കാര്യത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ട വര്‍ഷമാണ്. അമേരിക്കയിലെ സപ്തംബര്‍ 11 ലെ ഭീകരാക്രമണം ആ വര്‍ഷമായിരുന്നു. അക്കാലത്താണ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എന്‍. ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിച്ചു കൊണ്ടല്ലാതെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്താനാവില്ല എന്ന് പറഞ്ഞത്. തൊട്ടടുത്ത വര്‍ഷം 2002ലാണ് മാറാട് കലാപം നടന്നത്. 2003ല്‍ ഏകപക്ഷീയമായ കൂട്ടക്കൊലയും നടന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓര്‍മപ്പെടുത്തലുകള്‍ പ്രതികാരത്തിനുള്ള ഉപാധിയാക്കി മാറ്റുന്നത് സംസ്‌കാരമല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും ബലിദാനികളായവരോട് ചെയ്യുന്ന അപരാധമെന്നും തുടര്‍ന്ന് സംസാരിച്ച എക്‌സ് മുസ്ലിം ആരീഫ് ഹുസൈന്‍ പറഞ്ഞു. ഭാരതത്തില്‍ സമാധാനം നിലനില്‍ക്കുന്നത് ഹിന്ദു സമുദായം ഭൂരിപക്ഷമായതു കൊണ്ടാണെന്ന് ഞാന്‍ എല്ലായിടത്തും പറയാറുണ്ട്. ജൂതരെ പോലെ തന്നെ എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിട്ടും സമാധാനത്തെ മുറുകെപ്പിടിക്കുന്ന സമൂഹമാണ് ഹിന്ദുക്കളെന്നും ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. എന്നാല്‍ ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്. ഗുജറാത്ത് കലാപത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ടെങ്കില്‍ മറാട് കൂട്ടക്കൊലയും ഓര്‍മിപ്പിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുക എന്ന അവസ്ഥ വരുന്നിടത്ത് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഭയക്കേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന റഫറണ്ടത്തില്‍ പാകിസ്ഥാന്‍ വേണമെന്ന് ആവശ്യപ്പെട്ടവരാണ് മുസ്ലീം ലീഗെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ടി.എന്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കമ്മട്ടേരി സംസാരിച്ചു.

Tags: Marad massacreമാറാട് കൂട്ടക്കൊലIslamic terrorism in KeralaA.P. AhmedThe lesson of Marad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്: ഖലീൽ ബുഖാരി തങ്ങൾ

Main Article

മാറാട്: അവര്‍ ഒന്നായിരുന്നു എന്നും

Kerala

മൗദൂദി-മാര്‍ക്‌സിസ്റ്റ് സഖ്യം മറച്ചുവെച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.