Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

ഡോ. ബൈജു സേനാധിപന്‍ by ഡോ. ബൈജു സേനാധിപന്‍
Apr 30, 2026, 08:22 am IST
in Main Article

ഒരു രോഗി തന്റെ ജീവനും ശരീരവും പൂര്‍ണ്ണമായി ഒരു ഡോക്ടറെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ഏല്‍പ്പിച്ചു കൊടുക്കുന്ന ഏറ്റവും നിര്‍ണ്ണായക സമയമാണ് ശസ്ത്രക്രിയാ വേള. മയക്കിക്കിടത്തുന്ന മരുന്നുകളുടെ സ്വാധീനത്തില്‍ അബോധാവസ്ഥയിലുള്ള ആ മനുഷ്യന് തന്റെ ശരീരത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അവിടെയാണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മ്മികതയും വിശ്വാസ്യതയും പൂര്‍ണ്ണമായും കുടികൊള്ളുന്നത്. ഒരു ചെറിയ പിഴവ് പോലും ജീവനേയോ ജീവിതത്തേയോ സാരമായി ബാധിച്ചേക്കാം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അടുത്തകാലത്തായി കേരളത്തില്‍ നിന്ന് തുടര്‍ച്ചയായി പുറത്തുവരുന്ന ചില വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ വലിയ തോതിലുള്ള ഭയവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്‌ക്ക് ശേഷം രോഗിയുടെ വയറ്റില്‍ പഞ്ഞി അല്ലെങ്കില്‍ രക്തം തുടയ്‌ക്കാന്‍ ഉപയോഗിച്ച വലിയ തുണിക്കഷ്ണം മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവം, വര്‍ഷങ്ങളോളം കടുത്ത വേദന അനുഭവിച്ച രോഗിയുടെ വയറ്റില്‍ നിന്നും ഒടുവില്‍ ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെടുത്തത്, വലതു കൈയ്‌ക്ക് പകരം ഇടതു കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തിയത് തുടങ്ങി കേട്ടുകേള്‍വി പോലുമില്ലാത്ത അനാസ്ഥകളാണ് നമ്മുടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭാരതത്തില്‍ തന്നെ ഏറ്റവും മികച്ച ആരോഗ്യ സൂചികകളുള്ള, അഭിമാനകരമായ പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തില്‍ എന്തുകൊണ്ടാണ് ഇത്തരം ചികിത്സാപ്പിഴവുകള്‍ അടിക്കടി സംഭവിക്കുന്നത് എന്നത് പരിശോധിക്കുക തന്നെ വേണം.

ചികിത്സാപ്പിഴവുകളുടെ അടിസ്ഥാന കാരണങ്ങള്‍

ഇത്തരം വലിയ പിഴവുകള്‍ സംഭവിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുക നമ്മുടെ ആരോഗ്യ മേഖലയിലെ അടിസ്ഥാനപരമായ ചില പോരായ്‌മകളിലേക്കാണ്. അതില്‍ ഒന്നാമത്തെ കാരണം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള അമിതമായ രോഗികളുടെ തിരക്കും ജോലിഭാരവുമാണ്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രികളിലും ഉള്‍പ്പെടെ ഓരോ സര്‍ജനും അനസ്തറ്റിസ്റ്റിനും നഴ്‌സുമാര്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് പ്രതിദിന ശസ്ത്രക്രിയകളുടെ എണ്ണം. മണിക്കൂറുകള്‍ നീളുന്ന ശസ്ത്രക്രിയകള്‍ യാതൊരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി ചെയ്യേണ്ടി വരുമ്പോള്‍ അനുഭവപ്പെടുന്ന ശാരീരികവും മാനസികവുമായ കടുത്ത ക്ഷീണം ആരോഗ്യപ്രവര്‍ത്തകരുടെ ഏകാഗ്രതയെ വലിയ രീതിയില്‍ ബാധിച്ചേക്കാം. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് മതിയാകും ഒരു കത്രികയോ പഞ്ഞിയോ ശരീരത്തിനുള്ളില്‍ പെട്ടുപോകാന്‍.

രണ്ടാമത്തെ പ്രധാന കാരണം ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കുള്ളിലെ സംഘാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്‌മകളാണ്. ഒരു ശസ്ത്രക്രിയ എന്നത് സര്‍ജന്‍ മാത്രം വിചാരിച്ചാല്‍ നൂറു ശതമാനം വിജയിക്കുന്ന ഒന്നല്ല. അനസ്തറ്റിസ്റ്റ്, ഉപകരണങ്ങള്‍ എടുത്തുകൊടുക്കുന്ന സ്‌ക്രബ്ബ് നഴ്‌സ്, പുറത്ത് സഹായിക്കുന്ന സര്‍ക്കുലേറ്റിംഗ് നഴ്‌സ്, ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങി വലിയൊരു സംഘത്തിന്റെ ചിട്ടയായ കൂട്ടായ്‌മയാണ് അത്. എന്നാല്‍ പലപ്പോഴും നമ്മുടെ തിയേറ്ററുകള്‍ക്കുള്ളില്‍ ഒരു അനാവശ്യമായ ഉച്ചനീചത്വം അല്ലെങ്കില്‍ അധികാര ശ്രേണി നിലനില്‍ക്കാറുണ്ട്. ഒരു സീനിയര്‍ സര്‍ജന് എന്തെങ്കിലും ഒരു പിഴവ് സംഭവിക്കുന്നു എന്ന് തോന്നിയാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ ഒരു ജൂനിയര്‍ നഴ്‌സിനോ ഡോക്ടര്‍ക്കോ ഭയമോ മടിയോ തോന്നുന്ന സാഹചര്യം ഈ പിഴവുകള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്. പലപ്പോഴും അമിതമായ ആത്മവിശ്വാസവും, കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്തുതീര്‍ക്കാന്‍ വേണ്ടി നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കുന്നതും ഇത്തരം സങ്കടകരമായ അപകടങ്ങളിലേക്ക് നയിക്കുന്നു.

ശസ്ത്രക്രിയക്ക് മുന്‍പുള്ള കര്‍ശന പ്രോട്ടോക്കോളുകള്‍

സുരക്ഷിതമായ ശസ്ത്രക്രിയ ആരംഭിക്കുന്നത് ഒരിക്കലും ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ചല്ല, മറിച്ച് രോഗിയെ വാര്‍ഡില്‍ വെച്ച് കാണുന്ന ആദ്യ നിമിഷം തൊട്ടാണ് തുടങ്ങുന്നത്. ശസ്ത്രക്രിയയ്‌ക്ക് മുന്‍പും പിന്‍പും പാലിക്കേണ്ട കര്‍ശന പ്രോട്ടോക്കോളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ആദ്യപടിയായി രോഗിയോട് ശസ്ത്രക്രിയയെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും, ഒപ്പം അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറിയ അപകടസാധ്യതകളെക്കുറിച്ചും കൃത്യമായി സംസാരിച്ച് പൂര്‍ണ്ണ സമ്മതപത്രം അഥവാ ഇന്‍ഫോംഡ് കണ്‍സെന്റ് വാങ്ങിയിരിക്കണം. രോഗിക്ക് വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ അടുത്ത ബന്ധുക്കളില്‍ നിന്നും ഇത് വാങ്ങിയിരിക്കണം. പിന്നീട് രോഗിയെ വിശദമായ ശാരീരിക പരിശോധനകള്‍ക്കും അനസ്‌തേഷ്യ ഡോക്ടറുടെ പരിശോധനകള്‍ക്കും വിധേയമാക്കുന്നു. ഏത് അവയവത്തിനാണോ ശസ്ത്രക്രിയ വേണ്ടത്, ആ ഭാഗം രോഗിക്ക് ബോധമുള്ള സമയത്ത് തന്നെ മായാത്ത ഒരു മാര്‍ക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തണം. വലത് കൈക്ക് പകരം ഇടതു കൈയ്‌ക്ക് ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ഒഴിവാക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ പ്രോട്ടോക്കോള്‍ ഈ സൈറ്റ് മാര്‍ക്കിങ് ആണ്. വാര്‍ഡില്‍നിന്ന് രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റുന്നതിന് മുന്‍പായി രോഗിയുടെ കൃത്യമായ പേര്, വയസ്സ്, ചെയ്യേണ്ട ശസ്ത്രക്രിയ ഏതാണ്, അടയാളപ്പെടുത്തിയ ഭാഗം എന്നിവ വാര്‍ഡിലെ നഴ്‌സും തിയേറ്ററിലെ നഴ്‌സും തമ്മില്‍ കൃത്യമായി രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്രയും കാര്യങ്ങള്‍ കൃത്യമായി നടന്നാല്‍ തന്നെ തെറ്റായ അവയവത്തില്‍ ശസ്ത്രക്രിയ നടക്കുന്നത് നൂറു ശതമാനവും ഒഴിവാക്കാന്‍ ഏത് ആശുപത്രിക്കും സാധിക്കും.

ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍

ശസ്ത്രക്രിയാ മുറികള്‍ക്കുള്ളില്‍ ലോകമെമ്പാടും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ലോകാരോഗ്യ സംഘടന, ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2008ല്‍ സമഗ്രമായ സുരക്ഷാ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ‘ഡബ്ല്യു.എച്ച്.ഒ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ മാര്‍ഗ്ഗരേഖ ലോകത്തെ എല്ലാ ആശുപത്രികളും ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും നിര്‍ബന്ധമായും പാലിക്കേണ്ട ഒന്നാണ്. പ്രധാനമായും മൂന്ന് നിര്‍ണ്ണായക ഘട്ടങ്ങളിലായാണ് ഈ സുരക്ഷാ പരിശോധനകള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ നടക്കുന്നത്.

സൈന്‍ഇന്‍: അനസ്‌തേഷ്യക്ക് മുന്‍പുള്ള ജാഗ്രത

ആദ്യത്തെ ഘട്ടം ‘സൈന്‍ഇന്‍’ എന്നാണ് അറിയപ്പെടുന്നത്. രോഗിക്ക് മയക്കാനുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പായി നടക്കുന്ന വളരെ പ്രധാനപ്പെട്ട പരിശോധനയാണിത്. രോഗിയുടെ പേര് വിവരങ്ങള്‍, ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടോ, രക്തനഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ, അതിനായി രക്തം കരുതിയിട്ടുണ്ടോ, രോഗിക്ക് ഏതെങ്കിലും മരുന്നുകളോട് പ്രത്യേകിച്ച് അനസ്‌തേഷ്യ മരുന്നുകളോട് അലര്‍ജിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംഘാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഉറപ്പുവരുത്തുന്നു. ഒരു വിമാനത്തില്‍ പൈലറ്റുമാര്‍ ടേക്ക് ഓഫിന് മുന്‍പ് നടത്തുന്ന സുരക്ഷാ പരിശോധനകള്‍ക്ക് തുല്യമായ അത്രയും പ്രാധാന്യമുള്ള ഒന്നാണിത്. ഇതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് അവിടെ വെച്ച് തന്നെ പരിഹരിക്കണം.

ടൈംഔട്ട്: ശസ്ത്രക്രിയ തുടങ്ങും മുന്‍പുള്ള കൂട്ടായ്‌മ

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള രണ്ടാമത്തെ ഘട്ടം ‘ടൈംഔട്ട്’ ആണ്. സര്‍ജന്‍ രോഗിയുടെ ശരീരത്തില്‍ ആദ്യത്തെ മുറിവ് ഉണ്ടാക്കുന്നതിന് തൊട്ടുമുന്‍പു
ള്ള നിമിഷമാണിത്. ഈ സമയത്ത് ഓപ്പറേഷന്‍ തിയേറ്ററിലെ എല്ലാവരും തങ്ങള്‍ ചെയ്യുന്ന മറ്റ് ജോലികള്‍ നിര്‍ത്തിവെച്ച് പരസ്പരം പേരും തസ്തികയും പരിചയപ്പെടുത്തുകയും, ഏത് രോഗിയിലാണ്, എന്ത് ശസ്ത്രക്രിയയാണ് ചെയ്യുന്നതെന്ന് ഉറക്കെ പറയുകയും വേണം. ശസ്ത്രക്രിയയ്‌ക്കിടയില്‍ വരാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് സര്‍ജനും അനസ്തറ്റിസ്റ്റും നഴ്‌സുമാരും പരസ്പരം സംസാരിച്ച് മുന്‍കൂട്ടി ഉറപ്പുവരുത്തേണ്ട നിര്‍ണ്ണായക സമയം കൂടിയാണിത്. അണുബാധ തടയാനുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ കൃത്യസമയത്ത് നല്‍കിയിട്ടുണ്ടോ എന്നും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടുന്നു.

സൈന്‍ഔട്ട്: സുരക്ഷയുടെ അവസാനവട്ടം

മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് ‘സൈന്‍ഔട്ട്’. ശസ്ത്രക്രിയ പൂര്‍ത്തിയായി രോഗിയുടെ ശരീരത്തിലെ മുറിവുകള്‍ തുന്നിക്കെട്ടുന്ന സമയത്ത്, രോഗിയെ തിയേറ്ററില്‍ നിന്നും മാറ്റുന്നതിന് മുന്‍പായി ചെയ്യേണ്ട കാര്യങ്ങളാണിത്. പഞ്ഞിയും കത്രികയും വയറ്റില്‍ മറന്നുവയ്‌ക്കുന്ന അനാസ്ഥകള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായത് ഈ ഘട്ടത്തിലെ പരിശോധനകളാണ്. ശസ്ത്രക്രിയ അവസാനിക്കുന്നതിന് മുന്‍പായി, ഈ പ്രക്രിയയ്‌ക്ക് ഉപയോഗിച്ച കത്തി, കത്രിക, മറ്റ് ലോഹ ഉപകരണങ്ങള്‍, രക്തം തുടയ്‌ക്കാന്‍ ഉപയോഗിച്ച പഞ്ഞി, തുണികഷ്ണങ്ങള്‍ അഥവാ സ്‌പോഞ്ചുകള്‍, തുന്നലിന് ഉപയോഗിച്ച സൂചികള്‍ എന്നിവ കൃത്യമായി എണ്ണി തിട്ടപ്പെടുത്തേണ്ടതുണ്ട്.

ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് എടുത്തുവെച്ച എണ്ണവും അവസാനത്തെ എണ്ണവും കൃത്യമായി ഒന്നാണെന്ന് സ്‌ക്രബ്ബ് നഴ്‌സും സര്‍ക്കുലേറ്റിംഗ് നഴ്‌സും ഉറക്കെ പറഞ്ഞ് സര്‍ജനെ അറിയിച്ച് ഉറപ്പുവരുത്തണം. എണ്ണത്തില്‍ എന്തെങ്കിലും ഒരു കുറവ് വന്നാല്‍, മുറിവ് പൂര്‍ണ്ണമായും തുന്നിക്കെട്ടുന്നതിന് മുന്‍പ് ആ ഉപകരണം അല്ലെങ്കില്‍ പഞ്ഞി എവിടെപ്പോയി എന്ന് തിയേറ്ററിലുള്ള എല്ലാവരും ചേര്‍ന്ന് കണ്ടെത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ രോഗി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ തന്നെ ഒരു പോര്‍ട്ടബിള്‍ എക്‌സ്‌റേ എടുത്തു നോക്കി ഉള്ളില്‍ ഒന്നുമില്ല എന്ന് ഉറപ്പുവരുത്താനുള്ള പൂര്‍ണ്ണ ബാധ്യത മുഖ്യ സര്‍ജനുണ്ട്. ഇതെല്ലാം ഉറപ്പുവരുത്തിയ ശേഷം മാത്രമേ സര്‍ജനും അനസ്തറ്റിസ്റ്റും സൈന്‍ ഔട്ട് രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ പാടുള്ളൂ. ഇതിനുശേഷം രോഗിയെ വാര്‍ഡിലേക്കോ തീവ്രപരിചരണ വിഭാഗത്തിലേക്കോ മാറ്റുമ്പോള്‍, സര്‍ജനും അനസ്തറ്റിസ്റ്റും നഴ്‌സും ഒപ്പിട്ട വിശദമായ റിപ്പോര്‍ട്ട് കൂടി തുടര്‍ ചികിത്സ നല്‍കുന്നവര്‍ക്ക് നിര്‍ബന്ധമായും കൈമാറണം.

ഭയരഹിതമായ സുരക്ഷാ സംസ്‌കാരം അനിവാര്യം

ഇത്തരം ചികിത്സാ പിഴവുകള്‍ ഇല്ലാതാക്കാന്‍ സംഭവത്തിന് ശേഷം കേവലം ഒരാളെ അല്ലെങ്കില്‍ ഒരു ഡോക്ടറെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ആശുപത്രികളില്‍ ഭയരഹിതമായ ഒരു സുരക്ഷാ സംസ്‌കാരം അല്ലെങ്കില്‍ സേഫ്റ്റി കള്‍ച്ചര്‍ രൂപപ്പെടേണ്ടതുണ്ട്. തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തിയേറ്ററിലെ ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് കൂടി ലഭ്യമാക്കണം. ലോകാരോഗ്യ സംഘടനയുടെ ചെക്ക്‌ലിസ്റ്റ് വെറുമൊരു കടലാസ് പണിയായി അല്ലെങ്കില്‍ ഒരു വഴിപാട് പോലെ കാണാതെ, ഓരോ മനുഷ്യ ജീവന്റെയും വിലയുള്ള ഒന്നായി കണ്ട് കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും വലിയ ബാധ്യതയുണ്ട്.

ജീവനക്കാരുടെ അമിതഭാരം കുറയ്‌ക്കാന്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും, അവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് നിരന്തരമായ പരിശീലനങ്ങള്‍ നല്‍കാനും കൃത്യമായ ഓഡിറ്റിങ് സംവിധാനങ്ങള്‍ ആശുപത്രികളില്‍ കൊണ്ടുവരാനും നാം അടിയന്തരമായി തയ്യാറാകണം. രോഗശമനം തേടി ആശുപത്രികളിലെത്തുന്ന ഒരോ മനുഷ്യനും പൂര്‍ണ്ണ സുരക്ഷാബോധത്തോടെയും തങ്ങളെ ചികിത്സിക്കുന്നവരിലുള്ള വിശ്വാസത്തോടെയും ശസ്ത്രക്രിയാ മുറികളിലേക്ക് കടന്നുചെല്ലാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ആവശ്യമാണ്. അശ്രദ്ധയുടെ പേരില്‍ ഇനിയൊരു ജീവനും പൊലിയാതിരിക്കാന്‍, അവരുടെ ഉറ്റവരുടെ കണ്ണുനീര്‍ ആശുപത്രികളില്‍ പൊഴിയാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.

Tags: medical malpracticeoperation theatresurgical crisisSafety StandardsHospital facilities
ഡോ. ബൈജു സേനാധിപന്‍
ഡോ. ബൈജു സേനാധിപന്‍
പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്‌സ് ഓഫ് കേരള [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

India

യുവതിയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ വയര്‍ കുടുങ്ങിയ സംഭവം: തിരുവനന്തപുരം ജനറല്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി ഡിഎംഒ

Kerala

വൈദ്യുതി ബോർഡിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി; മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ, കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തും

Kerala

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.