Kerala

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രീകാര്യത്തുള്ള വസതിയിലാണ് നിലവില്‍ ഭൗതിക ശരീരം ഉള്ളത്. വൈകിട്ട് മൂന്ന് മണി വരെ വീട്ടില്‍ പൊതുദർശനം നടക്കും.

തുടർന്ന് തിരുവനന്തപുരം ഡി സി സി ഓഫിസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവരും. നാലു മണി വരെ ഡി സിസി ഓഫീസിലാണ് പൊതുദർശനം ഉണ്ടാവുക. വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നയാളാണ് അഭിലാഷ് ആർ നായർ. മാർ ഇവാനിയോസ് കോളേജിലെ കെ എസ് യു നേതാവായാണ് അഭിലാഷ് തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. തുടർന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡി സി സി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു

 

Recent Posts