കണ്ണൂര്‍:തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലീസ് പരിശോധനയില്‍ പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്.സ്റ്റീല്‍ ബോംബുകള്‍ക്ക് പഴക്കമുണ്ട്.എന്നാല്‍ നാടന്‍ ബോംബ് പുതിയതാണെന്ന് പൊലീസ് പറഞ്ഞു. എസിപി ഉള്‍പ്പെടെ സംഭവസ്ഥലത്ത് എത്തി.
ബോംബുകള്‍ ഉടന്‍ നിര്‍വീര്യമാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വടകര ചാനിയം കടവിന് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.















