Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

എ.കെ. സനന്‍ by എ.കെ. സനന്‍
Apr 21, 2026, 09:35 am IST
in Article

സുസ്ഥിരവും സുരക്ഷിതവുമായ ഭൂമി എന്ന സന്ദേശവുമായി 1970 ഏപ്രില്‍ 22ന് ആഗോള ഭൗമദിനത്തിന് തുടക്കം കുറിച്ചു. ഐക്യരാഷ്‌ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലായി ഒരു കോടിയിലധികം പേര്‍ പങ്കെടുക്കുന്ന വ്യത്യസ്ത പരിപാടികള്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി നടന്നു വരുന്നു. ഈ വര്‍ഷം അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം (International Mother Earth Day) എന്ന പേരിലാണ് ഐക്യരാഷ്‌ട്ര സഭ തന്നെ ഈ ദിനാചരണം നടത്തുന്നത്. വൈദിക കാലം മുതല്‍ ഭാരതം ഭൂമിയെ മാതാവായിട്ടാണ് ആദരിക്കുന്നത്. ഭാരതത്തിന്റെ വിശിഷ്ടമായ ഈ പാതയിലേക്ക് വളരെ വൈകിയെങ്കിലും ലോകം എത്തിക്കൊണ്ടിരിക്കുന്നു എന്നത് ശുഭസൂചനയാണ്. നാം ജീവിക്കുന്ന സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യമുള്ളതും വാസയോഗ്യവുമായ ഗ്രഹം ഭൂമിയാണ്. ഭൂമിയേയും അതിന്റെ സമാധാനപരവും സുരക്ഷിതവും, സംതൃപ്തവുമായ ജീവിതസങ്കല്പങ്ങളെയും മനുഷ്യ ജീവിതത്തില്‍ ആദരിക്കുന്നതിനായി ഒരു ദിനം എന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് ഭൗമ ദിനാചരണത്തിന് ആരംഭം കുറിക്കുന്നത്. ആദ്യ ഭൗമദിനം അമേരിക്കയെ കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍ 55 വര്‍ഷം കൊണ്ടത് ലോകവ്യാപകമായി.

2016 ലെ ഭൗമദിനത്തിലാണ് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് പ്രകൃതി സംരക്ഷണത്തിനായി പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇതേത്തുടര്‍ന്ന് കാലാവസ്ഥാ സംരക്ഷണ ഉടമ്പടി പ്രാ
ബല്യത്തില്‍ വന്നു. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ആഗോള തലത്തില്‍ ഈ കാലയളവില്‍ നടന്നു വരുന്നു.

ഭാരതീയരും ഭൂമി സംരക്ഷണവും

ഭാരതീയ വീക്ഷണത്തില്‍ കേവലം ദിനാചരണത്തില്‍ ഒതുങ്ങുന്നതല്ല ഭൂ സംരക്ഷണം. അത് ജീവിതചര്യയാണ്. ‘ഈ ഭൂമി നമ്മുടെ അമ്മയാണ്; നാമെല്ലാം അതിന്റെ സന്താനങ്ങളാണ് ‘(മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യ) എന്ന അഥര്‍വ വേദത്തിലെപ്പോലുള്ള സന്ദേശങ്ങളാണ് പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത് വിഷ്ണു പത്‌നിയായും സുജലയും സുഫലയും സസ്യശ്യാമളയുമായ ഭാരത മാതാവിന്റെ പ്രത്യക്ഷരൂപമായിട്ടാണ് ഭൂമിയെ നാം ആരാധിക്കുന്നത്. ഭൂമി മനുഷ്യന് മാത്രം ഭോഗത്തിനുള്ള വസ്തുവല്ല. സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്നു മനുഷ്യന്‍ തിരിച്ചറിയണം. നാം പ്രകൃതിക്കൊപ്പം സഹവസിക്കേണ്ടവരാണ്. ഒപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടവരും. ഇത്തരം ദിനാചരണത്തില്‍ ഭാരതം ലോകത്തിന് പകരുന്ന സന്ദേശം മിതവ്യയത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ഭൂമിയോടുള്ള ആദരവിന്റെയും ജീവിതവീക്ഷണമാണ്.

നവഭാരതത്തിന്റെ പൃഥ്വി സൂക്തമായ വന്ദേമാതരത്തില്‍ ഈ ഭൂമിയെ നാം മാതൃഭാവത്തില്‍ എന്തുകൊണ്ട് ആരാധിക്കണമെന്നതിന്റെ മനോഹര വര്‍ണ്ണനയാണുള്ളത്. ജലസമൃദ്ധിയുടേയും, ജല ശുദ്ധിയുടേയും കാഴ്ചപ്പാടാണ് സുജലാം എന്ന പദത്തിലൂടെ വര്‍ണ്ണിക്കുന്നത്. ഭക്ഷ്യ സമൃദ്ധിയും ധാതു സമൃദ്ധിയും എല്ലാം തരുന്ന രത്‌ന ഗര്‍ഭയായ ഭൂമാതാവിനെയാണ് സുഫലാം എന്ന പദത്തിലൂടെ നാം വന്ദിക്കുന്നത്. ‘മലയജ ശീതളാം സസ്യശ്യാമളാം’ എന്ന വരികളിലൂടെ, ഈ ഭൂമിയിലെ സസ്യസമൃദ്ധിയും ജൈവ വൈവിദ്ധ്യവും കാത്തുസൂക്ഷിക്കണമെന്നും ഗീതം നമ്മെ ഉത്‌ബോധിപ്പിക്കുന്നു. വനങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണെന്നാണ് സങ്കല്‍പം. ഈ ഭൂമി വെറും ജഢ വസ്തുവല്ല. നമുക്ക് അന്നവും, അറിവും, വായുവും ജലവും സര്‍വ്വസ്വവും നല്കുന്ന ജഗന്മാതാവാണ്. അമ്മയെ പരിപാലിക്കുന്ന പോലെ തന്നെ ഭൂമിയേയും സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇതാണ് ഭൂസുപോഷണ യജ്ഞവും ഭൂമാതാ ദിനാചരണവും ഓര്‍മ്മപ്പെടുത്തുന്നതും.

ഭൗമ ദിനാചരണത്തിന്റെ സന്ദേശം
ഭൂമി സര്‍വ്വ ഐശ്യര്യങ്ങളും നമുക്ക് കനിഞ്ഞരുളിയിട്ടുണ്ട്. എന്നിട്ടും ഭൂമണ്ഡലത്തിലെ മറ്റു ജീവികള്‍ക്കൊന്നുമില്ലാത്ത അഹന്തയും ധാര്‍ഷ്ട്യവും സ്വാര്‍ത്ഥതയും നിറഞ്ഞ മനുഷ്യന്റെ പ്രവൃത്തികളാണ് ഭൂമിയുടെ സര്‍വ്വനാശത്തിലേക്ക് വഴിതിരിക്കുന്നത്.

കാലാവസ്ഥ നിര്‍ണ്ണയത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് സമുദ്രമാണ്. മനുഷ്യന്‍ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതുമായ മാലിന്യങ്ങള്‍ ചെന്നുചേരുന്നത് സമുദ്രത്തിലാണ്. ഏറ്റവും അപകടകാരിയായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കുന്നതു കൊണ്ട് സമുദ്രജലം കൂടുതല്‍ അമ്ലഗുണമുള്ളതായിത്തീരുന്നു. തത്ഫലമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളേയും, ജീവജാലങ്ങളേയും, സസ്യജാലങ്ങളേയും ബാധിക്കുകയും ഭൂമിയുടെ നാശത്തിന് വഴിവയ്‌ക്കുകയും ചെയ്യുന്നു.

വികസനത്തിന്റെ പേരില്‍ വനഭൂമിയും കൃഷിഭൂമിയും കയ്യേറുകയും ദുരുപയോഗം ചെയ്തതിന്റെയും ഫലമായി ജൈവ വൈവിധ്യം നശിക്കുന്നു, വന വിസ്തൃതി കുറയുന്നു, ജലനിരപ്പ് താഴുന്നു, പല സ്ഥലത്തും ശുദ്ധവായു കിട്ടാക്കനിയാവുന്നു ഇതെല്ലാം ഭൂമിയുടെ സര്‍വ്വനാശത്തിന് വഴിവയ്‌ക്കുന്ന മനുഷ്യനിര്‍മ്മിത കുറ്റകൃത്യങ്ങളാണ്.

ഭൂമിയിലെ എല്ലാ ജീവന്റെ തുടിപ്പുകളേയും പിന്തുണയ്‌ക്കുന്നതാണ് ജൈവ വ്യവസ്ഥ. ആരോഗ്യകരമായ ജൈവ വ്യവസ്ഥ തന്നെയാണ് മനുഷ്യരുടേയും ഭൂമിയുടേയും സകല ജീവജാലങ്ങളുടേയും ആരോഗ്യത്തിന് നിദാനം. നമ്മുടെ പ്രകൃതി വീക്ഷണ കാഴ്ചപ്പാടില്‍ ഉറച്ചു നിന്നുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെയും പോഷണത്തിന്റെയും പാതയിലൂടെ മുന്നേറുക എന്നതാണ് ഭൂമിയുടെ ജൈവ വ്യവസ്ഥയെ വീണ്ടെടുക്കുവാനുള്ള ഏക മാര്‍ഗ്ഗം. ഭൂമിയുടെ സമ്പൂര്‍ണ്ണനാശം ഒഴിവാക്കാനും, ദാരിദ്ര്യമുക്തമാക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുമെല്ലാം അത് നമ്മെ പ്രാപ്തമാക്കുന്നു. ഓരോ വ്യക്തിയും, ഓരോ ദേശവും അവരവരുടെ പങ്ക് നിര്‍വ്വഹിക്കുന്നതിലൂടെയേ ഇത് സാധ്യമാകൂ. ഈ അന്തര്‍ദ്ദേശീയ ഭൂമാത ദിനം മറ്റെന്നെത്തെക്കാളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സകല ജീവികളുടേയും നമ്മുടെ ഗ്രഹത്തിന്റെയും സുസ്ഥിരത നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ ജീവിത ക്രമത്തില്‍ പ്രകൃത്യാനുകൂല മാറ്റം സംഭവിക്കണം എന്നാണ്. അതിനാല്‍ പ്രകൃതിക്ക് ദോഷം വരുത്താതെ പ്രകൃതി സൗഹൃദ ജീവിത പദ്ധതിക്ക് തയ്യാറാവുകയെന്നതാണ് ഈ ഭൂമാതാ ദിനത്തിന്റെ സന്ദേശം.

ഈ വര്‍ഷത്തെ ഭൂമാതാ ദിന സന്ദേശം-‘നമ്മുടെ ഊര്‍ജ്ജം, നമ്മുടെ ഗ്രഹം’ എന്നതാണ്. പുനരുപയോഗിക്കാവുന്ന സൗരോര്‍ജ്ജം, കാറ്റ്, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ ഭൂമിയിലാകെ ചെലവു കുറഞ്ഞതും പരിധിയില്ലാത്തതുമായ ഊര്‍ജ്ജം സൃഷ്ടിക്കുവാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നമുക്കുണ്ട്. അതിനു വേണ്ടി, ഈ ഭൗമദിനത്തില്‍ ആരോഗ്യകരവും സുസ്ഥിരവും തുല്യവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഭൂസുപോഷണ യജ്ഞം

ഈ വര്‍ഷത്തെ ഭൂസുപോഷണ യജ്ഞത്തിന് ഏപ്രില്‍ 14 ന് തുടക്കമായി. മെയ് 15 വരെ നീണ്ടുനില്‍ക്കും. ഭൂസുപേഷണ യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിലുടനീളം ഭൂസുപോഷണ യജ്ഞം സംഘടിപ്പിക്കുന്നത്. ബഹുജനങ്ങളെ പങ്കെടുപ്പിച്ചും പരമാവധി വീടുകളിലേക്ക് സന്ദേശം എത്തിച്ചും വൃക്ഷപൂജ, നദിപൂജ, ഭൂമി പൂജ, ഗോപൂജ തുടങ്ങിയ വിവിധ പരിപാടികള്‍ ഓരോ സ്ഥലത്തും നടത്തുന്ന വിധമാണ് ഭൂസുപോഷണ യജ്ഞം ആചരിക്കുന്നത്.

ഒരു പഞ്ചായത്തില്‍ ഒരു ഹരിത ശ്രമദാനമെങ്കിലും നടത്തുക, ഏപ്രില്‍ 22 ന് സഞ്ചാരത്തിനായി പൊതുഗതാഗതം മാത്രം ഉപയോഗിക്കുക, 22 ന് രാത്രി 8 മുതല്‍ 10 മിനിട്ട് വൈദ്യുതി സ്വിച്ച് ഓഫ് ചെയ്യുക, സാധിക്കുന്നത്ര സ്ഥലങ്ങളിലും വീടുകളിലും വൃക്ഷത്തൈകള്‍ തയ്യാറാക്കുക തുടങ്ങിയ പരിപാടികളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നത്.

 

Tags: Global Earth DayInternational Mother Earth Dayഅന്തര്‍ദ്ദേശീയ ഭൂമാതാ ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.