Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

ജഗത് ഗുരു ശ്രീശങ്കരന്‍-2

ഡോ.എം.വി. നടേശന്‍ by ഡോ.എം.വി. നടേശന്‍
Apr 19, 2026, 04:58 am IST
in Samskriti

ശ്രീശങ്കരനും കേരളത്തിലെ അനാചാരവും തമ്മില്‍ ഒരു ബന്ധവുമില്ല. ജാതിബുദ്ധി നശിക്കണം എന്നാണ് ജീവിതം കൊണ്ടും ഉപദേശം കൊണ്ടും ശ്രീശങ്കരാചാര്യര്‍ അടിക്കടി കാണിച്ചത്. നമുക്ക് ജാതിഭേദ ഭാവനകളില്ല (ന മേ ജാതിഭേദാഃ) എന്ന ബോധ്യം ഒട്ടേറെ അവസരങ്ങളില്‍ അദ്വൈതാചാര്യന്‍ പ്രഖ്യാപിച്ചത് ഉദാഹരണസഹിതം ആഗമാനന്ദ സ്വാമികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകോത്തര ചിന്തകരേയും കവികളേയും സ്വാധീനിച്ച ശ്രീ ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകളെ പല നിലകളില്‍ വിലയിരുത്തിയിട്ടുണ്ട്. ദാര്‍ശനികനായും വേദാന്തചിന്തകനായും യുക്തിചിന്തകനായും ചിലര്‍ കാണുന്നു. എന്നാല്‍ ഇതോടൊപ്പം ആത്മീയ വിപ്ലവകാരിയായും സാമൂഹിക നവോത്ഥാനത്തിന്റെ ശില്പിയായും അവതരിപ്പിച്ചവരില്‍ ശ്രദ്ധേയനാണ് കേരള വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍. അദ്വൈതത്തിന്റെ ആത്മാനുഭവത്തെ സമൂഹവുമായി സമന്വയിപ്പിച്ചാണ് ആഗമാനന്ദ സ്വാമികള്‍ ശ്രീശങ്കരനെ അവതരിപ്പിക്കുന്നത്. ശ്രീരാമകൃഷ്ണ ശിഷ്യനായ ബ്രഹ്‌മാനന്ദ സ്വാമികളില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച ആഗമാനന്ദ സ്വാമികള്‍ ശ്രീശങ്കര ജന്മഭൂമിയായ കാലടിയെ അദ്വൈത ഭൂമിയായി അരക്കിട്ടുറപ്പിച്ച സംന്യാസി ശ്രേഷ്ഠനാണ്. യുഗപുരുഷനായ ശ്രീശങ്കരാചാര്യര്‍ ജനിച്ച കാലടിയില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഒന്നും തന്നെ ഇല്ലെന്ന വസ്തുത തിരിച്ചറിഞ്ഞാണ് 1936 ഏപ്രില്‍ 26 ശ്രീശങ്കര ജയന്തി ദിവസം പെരിയാറിന്റെ തീരത്ത് സ്വാമികള്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്. അക്കാലത്ത് പൊതുവേ ശങ്കരാചാര്യരുടെ കൃതികളേയോ ഉപദേശങ്ങളേയോ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. അറിഞ്ഞതാവട്ടെ ചില കഥകള്‍ മാത്രമായിരുന്നു. അതുകൊണ്ട് സനാതന ധര്‍മ്മ വിരോധികളും നിരീശ്വരവാദികളും വൈരനിര്യതന ബുദ്ധിയോടെ തികച്ചും വസ്തുതാ വിരുദ്ധമായ പലതും ശങ്കരാചാര്യരുടെ പേരില്‍ പറഞ്ഞുണ്ടാക്കി. ഇതിന് പരിഹാരം കാണാനാണ് ശങ്കരാചാര്യരുടെ ജീവചരിത്രവും കൃതികളും മലയാളത്തില്‍ പ്രകാശിപ്പിച്ചത്. കാലടി ശ്രീശങ്കര കോളേജും, ശ്രീശങ്കര പാലവും ശങ്കരാചാര്യരുടെ സ്മൃതികള്‍ ഉണര്‍ത്തുന്നവയാണ്, ഇതെല്ലാം ആചാര്യ സ്വാമികളെ അടയാളപ്പെടുത്താന്‍ ആഗമാനന്ദ സ്വാമികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ്. ശ്രീശങ്കരാചാര്യരുടെ മഹത്വം പാരെങ്ങും പരത്തുവാന്‍ ഇത്രയും കഠിനമായ പരിശ്രമം ചെയ്ത മറ്റോരു വ്യക്തി ഇല്ലെന്ന് പറയാം. എന്താണ് ഇതിന് പിന്നിലെ ചേതോവികാരം എന്നതിന് സ്വാമികള്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്; ”മറ്റെങ്ങും ഒരു ആശ്രമത്തിന് സ്ഥലം കിട്ടാത്തതുകൊണ്ടോ, രാമകൃഷ്ണ മിഷന്‍ ആജ്ഞാപിച്ചത് കൊണ്ടോ അല്ല കാലടിയില്‍ ആശ്രമം സ്ഥാപിച്ചത്. കാലടിയുടെ മാഹാത്മ്യം മാത്രമാണ് അവിടെ ഒരു ആശ്രമം സ്ഥാപിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. ഇത്ര ഉല്‍കൃഷ്ടമായ പുണ്യസ്ഥലം മറ്റൊന്ന് കേരളത്തിലെന്നല്ല ഭൂലോകത്ത് തന്നെ ഇല്ലെന്നു പറയാം.”

ശ്രീശങ്കരനും കേരളത്തിലെ അനാചാരവും തമ്മില്‍ ഒരു ബന്ധവുമില്ല. ജാതിബുദ്ധി നശിക്കണം എന്നാണ് ജീവിതം കൊണ്ടും ഉപദേശം കൊണ്ടും ശ്രീശങ്കരാചാര്യര്‍ അടിക്കടി കാണിച്ചത്. നമുക്ക് ജാതിഭേദ ഭാവനകളില്ല (ന മേ ജാതിഭേദാ:ഃ) എന്ന ബോധ്യം ഒട്ടേറെ അവസരങ്ങളില്‍ അദ്വൈതാചാര്യന്‍ പ്രഖ്യാപിച്ചത് ഉദാഹരണസഹിതം സ്വാമികള്‍ ചൂണ്ടിക്കാട്ടി പറയുകയാണ്, അനാചാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജാതിപ്രഷ്ഠിച്ച ആളാണെന്ന ശങ്ക വേണ്ട. ശ്രീശങ്കരന്‍ ഏതെങ്കിലും പ്രത്യേക വര്‍ഗ്ഗക്കാരുടെ ഗുരുവല്ല! ജഗദ്ഗുരുവാണ്. അദ്ദേഹം ജനിച്ച സ്ഥലം കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന പുണ്യ സ്ഥലമാണ്. അതുകൊണ്ടാണ് കാശി, ഹരിദ്വാര്‍ മുതലായ പുണ്യസ്ഥലങ്ങളില്‍ നിന്നുവരെ ഭക്തന്മാരും തപസ്വികളും തീര്‍ഥാടനത്തിനായി ഇവിടെ വരുന്നത്. പക്ഷേ കേരളീയര്‍ മാത്രം ഇതൊന്നും മനസ്സിലാക്കുന്നില്ല. അതാണ് എല്ലാമുണ്ടായിട്ടും സാംസ്‌കാരികമായി കേരളീയര്‍ അധഃപതിച്ചത്. ശങ്കരന്റെ ഉപദേശങ്ങളുടെ പഠനം നമ്മെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മറ്റുള്ളവരുടെ ആക്ഷേപങ്ങളില്‍ നിന്നും രക്ഷിക്കും. ഒരു കാലത്ത് ഭാരതത്തിന്റെ സാംസ്‌കാരിക അധഃപതനത്തില്‍ നിന്നും രക്ഷിച്ചത് ആചാര്യ സ്വാമികളാണെന്ന വസ്തുത നാം വിസ്മരിക്കരുത്.

ശ്രീശങ്കര- വിവേകാനന്ദ- ശ്രീനാരായണ ദര്‍ശനങ്ങളുടെ സമന്വയത്തെ ആധികാരികമായും ആദ്യമായും മലയാളിക്ക് ബോധ്യപ്പെടുത്തിയ മഹാത്മാവ് കൂടിയാണ് ആഗമാനന്ദ സ്വാമികള്‍.

ശ്രീ ശങ്കരന് ശേഷം കേരളത്തിലുണ്ടായ മഹാനാണ് ശ്രീനാരായണ ഗുരുദേവന്‍ എന്ന സ്വാമികളുടെ വിലയിരുത്തല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസ്താവനയാണ്. സത്യദര്‍ശികളായ ജഗത് ഗുരുവിനേയും ഗുരുദേവനേയും മറന്നതാണ് കേരളത്തിന്റെ സാംസ്‌കാരിക അധഃപതനത്തിന് കാരണം എന്ന ആഗമാനന്ദ സ്വാമികളുടെ ഉപദേശത്തിന് നാം ഇനിയെങ്കിലും ചെവി കൊടുക്കണം.

യാഥാസ്ഥിതികരായ ആരോ എഴുതിയ ശാങ്കരസ്മൃതിയെന്ന കൃതി ജാതീയത വളര്‍ത്താന്‍ വേണ്ടി ശങ്കരാചാര്യര്‍ എഴുതിയതാണെന്ന യാഥാസ്ഥിതികരുടേയും മതേതരക്കാരുടെയും വിതണ്ഡവാദത്തെ യുക്തിയുക്തമായി സ്വാമികള്‍ ഖണ്ഡിച്ചിട്ടുണ്ട് . സ്വയം പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന ഇതേകൂട്ടരാണ് ശങ്കരാചാര്യ സ്വാമികള്‍ ലോകത്തെ നിരാശയിലേക്ക് നയിക്കുന്ന സംന്യാസിയും, മായാവാദിയും, ജാതിവാദിയും, സ്ത്രീവിദ്വേഷിയും, പ്രഛന്നബൗദ്ധനുമാണെന്ന ഇല്ലാ വചനങ്ങള്‍ പറഞ്ഞു പരത്തിയത്. ഇതിന്റെയെല്ലാം നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശങ്കര ജന്മഭൂമിയായ കാലടി കേന്ദ്രമാക്കി ആഗമാനന്ദ സ്വാമികള്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയത്. ആനുകാലികങ്ങളിലും മറ്റും ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അവയെല്ലാം കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിദ്ധീകരിച്ച വീരവാണിയെന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുള്ള ശങ്കരനും ബുദ്ധനും, ശങ്കര വേദാന്തത്തിന്റെ പ്രായോഗിക വശം, വേദാന്തം ഇന്നത്തെ വിഷമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, കാലടിയുടെ മാഹാത്മ്യം തുടങ്ങിയ ലേഖനങ്ങള്‍ ശ്രദ്ധേയമാണ്.
സകലജന്തുക്കളിലും തന്നിലും ഒരു പോലെ നിറഞ്ഞിരിക്കുന്ന ദൈവികതയെ അറിഞ്ഞത് കൊണ്ടാണ് ആത്മജ്ഞാനിയായ ചണ്ഡാളനാവട്ടെ ബ്രാഹ്‌മണനാവട്ടെ നിറവാര്‍ന്ന അറിവ് നേടിയ ആള്‍ എന്റെ ഗുരുവാണെന്ന് ശ്രീശങ്കരന്‍ പ്രഖ്യാപിച്ചത്. അദ്വൈതം വാദപ്രതിവാദങ്ങളിലൂടെ തെളിയിക്കുന്ന ബൗദ്ധിക സിദ്ധാന്തമല്ല, മറിച്ച് ഞാനും ഈ ലോകവും ( അഹം ബ്രഹ്‌മാസ്മി, അയമാത്മാ ബ്രഹ്‌മ) ഒരേ സത്യം തന്നെയാണെന്ന് ഉറപ്പിക്കുന്ന വഴിയാണ്. ഇതേ കാഴ്ചപ്പാട് ജനങ്ങളില്‍ എത്തിക്കാനാണ് ശ്രീരാമകൃഷ്ണ പരമ്പരയിലെ സംന്യാസിയായ അദ്ദേഹം തന്റെ കര്‍മ്മഭൂമിയായി കാലടിയെ തെരഞ്ഞെടുത്തത് .

അദ്വൈതമെന്നത് വെറും മായാവാദമല്ല, സകല സത്തകളുടെയും അന്തര്യാമിയായി കുടികൊള്ളുന്ന ഏകതയാണ്. പുറമെ കാണുന്ന വ്യത്യാസങ്ങളാവട്ടെ ഉപാധികളാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഇതിലൂടെ ശങ്കരന്‍ മനുഷ്യരിലുള്ള ഭിന്നതകളെ മറികടക്കാനുള്ളൊരു സാര്‍വത്രിക മനുഷ്യ സങ്കല്‍പ്പമാണ് പറഞ്ഞത്. ചുരുക്കത്തില്‍ ശങ്കരാചാര്യര്‍ ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഐക്യം പുനസ്ഥാപിച്ചു. അതുവഴി ലോകത്തിന് ഏകതയുടെ ശാശ്വതമായ മാര്‍ഗം കാണിച്ചു. വിവിധ ദേവോപാസന മാര്‍ഗങ്ങള്‍ ഏകീകരിച്ചും മതപരമായ സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാന്‍ ശ്രമിച്ചുമാണ് സാമൂഹിക ഏകതയുടെ ശില്പിയായി ആചാര്യ സ്വാമികള്‍ മാറിയത്. ജാതി മത രാഷ്‌ട്രീയ ഭേദങ്ങളാല്‍ കലുഷിതമായ വര്‍ത്തമാന കാലത്ത് അദ്വൈത മാര്‍ഗമാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ലോകോത്തര ചിന്തകന്മാര്‍ പോലും വിലയിരുത്തിയിട്ടുണ്ട്.

ശങ്കരന്റെ സമന്വയദര്‍ശനമാണ്: ജ്ഞാനം (തത്ത്വബോധം) ഭക്തി (ദൈവാനുഭൂതി) കര്‍മ്മം (ധാര്‍മ്മികജീവിതം) എന്നിവ. ഇവ പരസ്പരം വിരുദ്ധങ്ങളല്ല, ഓരോന്നും ആത്മസാക്ഷാത്കാരത്തിനുള്ള വഴികളാണ് അദ്വൈതത്തില്‍. ഈ നിലയില്‍ ശ്രീ ശങ്കരാചാര്യ സ്വാമി ജ്ഞാനവും കര്‍മ്മവും ആധുനിക മനുഷ്യനോട് ചേര്‍ത്തുവെച്ചാണ് സംവദിച്ചത്. അദ്വൈതം മാനസിക സമാധാനത്തിന്റെ മാര്‍ഗമാണ് .ആത്മബോധമെന്നാല്‍ വ്യക്തിത്വ വികസനത്തിന്റെ അടിസ്ഥാനമാണ്, ഏകതാഭാവം സാമൂഹിക സൗഹൃദത്തിന്റെ അടിത്തറയാണ്. ഇങ്ങനെ ശങ്കരദര്‍ശനം ശാശ്വതമായൊരു ജീവിതശൈലിയാണെന്ന് പ്രഖ്യാപിക്കാനാണ് ആഗമാനന്ദ സ്വാമികള്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്.

ചുരുക്കത്തില്‍ ആഗമാനന്ദ സ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍ ഒരു ദാര്‍ശനികന്‍ മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും വഴികാട്ടുന്ന ആത്മീയ മാര്‍ഗദര്‍ശിയാണ്. ജ്ഞാനത്തിന്റെ പ്രകാശവും ഏകതയുടെ ദര്‍ശനികനും ആത്മീയ ജനാധിപത്യത്തിന്റെ പ്രചാരകനുമാണ്. അതുകൊണ്ട്, ശ്രീശങ്കരന്‍ മുന്നോട്ട് വെച്ച അദ്വൈതമെന്ന ആത്മവിഭൂതിയെ മനസ്സിലാക്കാന്‍ വെറും പഠനം മാത്രം പോരാ, അത് മനുഷ്യന്റെ ഉള്ളിലെ ദിവ്യതയെ തിരിച്ചറിയാനുള്ള ഒരു പ്രയത്‌നമായി കാണണം.

ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. ശങ്കര കൃതികളും വേദാന്തവും പഠിക്കുന്നവര്‍ ഏറെയാണ്. സാധാരണ ജനങ്ങള്‍ പോലും ശ്രീ ശങ്കരാചാര്യ സ്വാമികളുടെ മഹത്വം അറിയാന്‍ ശ്രമിക്കുന്നു. അതിനാല്‍ പഴയത് പോലെ ശങ്കര വിദ്വേഷം പരത്താന്‍ പുരോഗമന മതേതര വാദികള്‍ക്ക് സാധിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് നാടിന്റെ പലഭാഗങ്ങളില്‍ ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്

(നാളെ: ശ്രീശങ്കരന്‍- സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു)

Tags: Adi SankaranSree SankaracharyaKaladiആഗമാനന്ദ സ്വാമികള്‍ബ്രഹ്‌മാനന്ദ സ്വാമി
ഡോ.എം.വി. നടേശന്‍
ഡോ.എം.വി. നടേശന്‍
(കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റിട്ട.പ്രൊഫസര്‍) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം
Kerala

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

Kerala

ബിജെപി അധ്യക്ഷൻ നിതിൻ നവീൻ കാലടി ശങ്കരമഠത്തിൽ പൂജയിൽ പങ്കുചേർന്നു

എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍
Kerala

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികള്‍

കൊച്ചിയില്‍ ചിന്മയ ശങ്കരം വേദിയില്‍ ഇന്നലെ നടന്ന സമൂഹ ഭഗവത്ഗീതാ പാരായണം
Kerala

ചിന്മയ ശങ്കരത്തിന് ഇന്ന് സമാപനം

Kerala

കാലടിയില്‍ ശ്രീശങ്കരോത്സവം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.