Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

നിങ്ങള്‍ ഒരു വിദേശ ടൂര്‍ പ്ലാന്‍ ചെയ്യുകയാണോ?കേരളത്തിൽ നിന്നും ടൂർ ഓപ്പറേറ്റർമാർ വഴി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഒരു വിദേശയാത്ര നമ്മൾ പ്ലാൻ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നമ്മൾ സ്വയം മനസ്സിലാക്കിയിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:39 am IST
in Kerala, Travel

തിരുവന്തപുരം: നിങ്ങള്‍ ഒരു വിദേശ ടൂര്‍ പ്ലാന്‍ ചെയ്യുകയാണോ?കേരളത്തിൽ നിന്നും ടൂർ ഓപ്പറേറ്റർമാർ വഴി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഒരു വിദേശയാത്ര നമ്മൾ പ്ലാൻ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നമ്മൾ സ്വയം മനസ്സിലാക്കിയിരിക്കണം.

കുറേ ചോദ്യങ്ങൾ നമ്മൾ ഇത്തരം ടൂർ ഓപ്പറേറ്റർമാരോട് ചോദിക്കാൻ തയ്യാറാകണം. എന്തൊക്കെയാണ് ആ ചോദ്യങ്ങള്‍? ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന കേരളം ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ പ്രശാന്ത് വാസുദേവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

വിദേശ യാത്ര പോകുമ്പോള്‍ നമുക്ക് തലവേദന കുറവ് ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള വിദേശയാത്രകൾ തന്നെയാണെന്ന് പ്രശാന്ത് വാസുദേവന്‍ പറയുന്നു. ഒരു വിദേശയാത്ര നമ്മൾ പ്ലാൻ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നമ്മൾ സ്വയം മനസ്സിലാക്കിയിരിക്കണം. ടൂർ ഓപ്പറേറ്റർമാരുടെ ക്രെഡിബിലിറ്റി ഏതെല്ലാം വിധത്തിൽ മനസ്സിലാക്കാൻ കഴിയുമോ അങ്ങനെ മനസ്സിലാക്കിയിരിക്കണം. അവർ വഴി അല്ലെങ്കിൽ അല്ലാതെ തന്നെ മുമ്പ് വിദേശ ടൂറുകൾ നടത്തിയിട്ടുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് സംസാരിക്കണം. അവരുടെ പാക്കേജിൽ പറയുന്ന സ്ഥലങ്ങളെക്കുറിച്ച് നമ്മളും ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം.- പ്രശാന്ത് വാസുദേവന്‍ പറയുന്നു.

പ്രശാന്ത് വാസുദേവിന്റെ ആ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍::

പോകേണ്ട സ്ഥലം മനസ്സിൽ ഉണ്ടോ അതോ ഏതെങ്കിലും ടൂർ ഓപ്പറേറ്ററുടെ സോഷ്യൽ മീഡിയ പോസ്റ്റോ പരസ്യമോ കണ്ടതുകൊണ്ടുള്ള ആഗ്രഹമാണോ ? എങ്ങനെയാണ് പോകാൻ ഉദ്ദേശിക്കുന്നത്? സ്വന്തമായി ഹോട്ടലുകൾ ബുക്ക് ചെയ്തും. ഫ്ലൈറ്റ് ടിക്കറ്റ് സ്വന്തമായി എടുത്തും സൈറ്റ് സീയിങ്ങ് ട്രിപ്പുകൾ ഓൺലൈൻ വഴി നേരത്തെ ബുക്ക് ചെയ്തും ഒക്കെയാണോ പോകാൻ ഉദ്ദേശം ? അതോ നേരത്തെ പറഞ്ഞതുപോലെ ടൂർ ഓപ്പറേറ്ററുടെ പാക്കേജ് എടുക്കാനാണോ ഉദ്ദേശിക്കുന്നത്?

രണ്ടിൽ ഏതു വേണം എന്നത് നമ്മുടെ ഇഷ്ടം. ഇത്തരം യാത്രകൾ നടത്തിയുള്ള പരിചയം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതെന്തായാലും നമുക്ക് തലവേദന കുറവ് ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള വിദേശയാത്രകൾ തന്നെയാണ്. കേരളത്തിൽ നിന്നും ടൂർ ഓപ്പറേറ്റർമാർ വഴി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നുണ്ട്. മിക്കവരും ഈ ടൂർ ഓപ്പറേറ്റർമാരുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളോ പരസ്യങ്ങളോ കണ്ടാണ് അവരെ ബന്ധപ്പെടുന്നത്. അതിൽ തെറ്റില്ല.

പക്ഷേ ഈ പോസ്റ്റുകളും പരസ്യങ്ങളും പ്രധാനമായും നമ്മെ ആകർഷിക്കാനുള്ള ഒരു ഉപാധി എന്നതിൽക്കവിഞ്ഞ് അതിനെ മാത്രം ആശ്രയിച്ച് ഒരു തീരുമാനമെടുക്കരുത്.
ഒരു വിദേശയാത്ര നമ്മൾ പ്ലാൻ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നമ്മൾ സ്വയം മനസ്സിലാക്കിയിരിക്കണം.

കുറേ ചോദ്യങ്ങൾ നമ്മൾ ഇത്തരം ടൂർ ഓപ്പറേറ്റർമാരോട് ചോദിക്കാൻ തയ്യാറാകണം.
ഈ ടൂർ ഓപ്പറേറ്റർമാരുടെ ക്രെഡിബിലിറ്റി ഏതെല്ലാം വിധത്തിൽ മനസ്സിലാക്കാൻ കഴിയുമോ അങ്ങനെ മനസ്സിലാക്കിയിരിക്കണം. അവർ വഴി അല്ലെങ്കിൽ അല്ലാതെ തന്നെ മുമ്പ് വിദേശ ടൂറുകൾ നടത്തിയിട്ടുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് സംസാരിക്കണം. അവരുടെ പാക്കേജിൽ പറയുന്ന സ്ഥലങ്ങളെക്കുറിച്ച് നമ്മളും ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം.
ഇതേ പാക്കേജ് ചെയ്യുന്ന മറ്റു ടൂർ ഓപ്പറേറ്റർമാരും ഉണ്ടായിരിക്കും. അത്തരത്തിൽ മൂന്നോ നാലോ പേരെ ബന്ധപ്പെടണം. അവരോടെല്ലാം ചില ചോദ്യങ്ങൾ ചോദിക്കണം.
എന്നിട്ട് വേണം ഒരു തീരുമാനം എടുക്കേണ്ടത്. ഇത്തരത്തിൽ വിദേശത്തേക്ക് ടൂർ പാക്കേജുകൾ നടത്തുന്ന ഓപ്പറേറ്റർമാരെ ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർ ( outbound ) എന്നാണ് വിളിക്കുക.

ദൗർഭാഗ്യവശാൽ കേന്ദ്ര ഗവൺമെൻ്റോ സംസ്ഥാന ഗവൺമെൻ്റോ ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർമാർക്കായി യാതൊരു അംഗീകാരവും കൊണ്ടുവന്നിട്ടില്ല.
ഇന്ത്യയിലേക്ക് വിദേശികളെ കൊണ്ടുവരുന്ന ടൂർ ഓപ്പറേറ്റർമാർക്കും ഇന്ത്യക്കുള്ളിൽ പാക്കേജുകൾ നൽകുന്ന ടൂർ ഓപ്പറേറ്റർമാർക്കും കേന്ദ്ര ഗവൺമെൻ്റും കേരള ഗവൺമെൻ്റും ചില അംഗീകാരങ്ങൾ/ അക്രഡിറ്റേഷൻ സംവിധാനം കൊണ്ടുവന്നിട്ടുണ്ട് എങ്കിലും അതും നിർബന്ധമായ ഒന്നല്ല.
അതുകൊണ്ടുതന്നെ ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർമാരുടെ കാര്യത്തിൽ സർക്കാർ അംഗീകാരം നോക്കി അവരെ വിലയിരുത്തുക സാധ്യമല്ല. പിന്നെ കഴിയുന്നത് അവർക്ക് രാജ്യത്തെ പ്രധാനപ്പെട്ട ട്രാവൽ അസോസിയേഷനുകളുമായി ബന്ധമുണ്ടോ എന്നതാണ്.
IATO ( Indian Association of Tour Operators), TAAI ( Travel Agents Association of India) തുടങ്ങിയ വിശ്വസനീയമായ അസോസിയേഷനുകളുമായി ബന്ധമുള്ള ടൂർ ഓപ്പറേറ്റർമാരെ നമുക്ക് ഏറെക്കുറെ വിശ്വസിക്കാം.
ഇവരെപ്പറ്റി ഒരു പരാതി ഉണ്ടെങ്കിൽ ഭാവിയിൽ നമുക്ക് ഈ അസോസിയേഷനുകൾക്ക് നൽകുകയും ചെയ്യാം. ഇത്തരം വിദേശ ടൂറുകൾ പ്ലാൻ ചെയ്യുമ്പോൾ തീർച്ചയായും ഗൂഗിൾ നമ്മുടെ ഉറ്റ സുഹൃത്ത് ആയിരിക്കണം. പരമാവധി വിവരങ്ങൾ ഗൂഗിളിൽ നിന്നും ശേഖരിക്കുക. എന്നാൽ അത് മാത്രം പോര. നേരത്തെ പറഞ്ഞതുപോലെ മുമ്പ് യാത്ര ചെയ്തിട്ടുള്ളവരുമായും സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട ബ്രോഷറുകൾ ഉണ്ടെങ്കിൽ ശേഖരിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും കഴിയും. ആദ്യം ടൂർ ഓപ്പറേറ്റർമാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക.അവരോട് നേരിട്ട് സംസാരിച്ച് അവരുടെ പാക്കേജുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ മനസ്സിലാക്കുക.

എപ്പോഴും നല്ലത് ഇമെയിലിൽ അത്തരം വിശദാംശങ്ങൾ , അവരുടെ ടേംസ് ആൻഡ് കണ്ടീഷൻസ് , അവരുടെ ഫോൺ നമ്പറുകൾ ഇ-മെയിൽ ഐഡി, അഡ്രസ്സ് തുടങ്ങിയവ ലഭ്യമാക്കുക എന്നതാണ്. പലരും ചെയ്യുന്നത് ഫോണിലും വാട്സാപ്പിലും വിവരങ്ങൾ ശേഖരിക്കുക എന്നതാണ്. ഭാവിയിൽ നമുക്ക് ഒരു പരാതി കൊടുക്കണം എങ്കിൽ ഇത്തരത്തിൽ അവരിൽ നിന്ന് ലഭിക്കുന്ന ഈമെയിൽ വളരെയധികം നമ്മളെ സഹായിക്കും.

എല്ലാ കമ്മ്യൂണിക്കേഷനുകളും ഇപ്രകാരം ഈമെയിലൂടെ നടത്തുന്നതാണ് നല്ലത്.അത് അറിയാത്തവർ അറിയുന്നവരുടെ സഹായം തേടണം. എന്തുവന്നാലും ഏജൻസിയുടെ അഡ്രസ്സ്, അവരുടെ വിവിധ ഫോൺ നമ്പറുകൾ, ഇമെയിൽ ഐഡികൾ, അവർക്കുള്ള അസോസിയേഷൻ മെമ്പർഷിപ്പുകൾ, ടേംസ് ആൻഡ് കണ്ടീഷൻസ് ഇവ രേഖാമൂലം തന്നെ അവരിൽ നിന്നും നമ്മൾ ശേഖരിച്ചിരിക്കണം.

നിങ്ങൾ വിദേശത്തേക്ക് ടൂർ പാക്കേജുകൾ നടത്താൻ തുടങ്ങിയിട്ട് എത്ര വർഷമായി,ഇപ്പോൾ നിങ്ങൾ ഓഫർ ചെയ്യുന്ന ഈ സ്ഥലത്തേക്ക് നിങ്ങളുടെ പ്രതിനിധി നേരിട്ട് പോയിട്ടുണ്ടോ, നിങ്ങളുടെ ഡെപ്പോസിറ്റ് / ക്യാൻസലേഷൻ പോളിസി എന്താണ്, നിങ്ങൾ പറയുന്ന പാക്കേജ് തുകയിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, അതിൽ ഇൻഷുറൻസ് ഉൾപ്പെട്ടിട്ടുണ്ടോ, അതിൽ എന്തൊക്കെ ഉൾപ്പെടുത്തിയിട്ടില്ല, നിങ്ങളുടെ ഗ്രൂപ്പ് സൈസ് പരമാവധി എത്രയാണ്, ഈ പാക്കേജിൽ ഉടനീളം ഒരു ഗൈഡ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമോ ,

ഏതു ഭാഷ സംസാരിക്കുന്ന ഗൈഡായിരിക്കും അത് , ഞങ്ങൾ എവിടെയാണ് എത്തേണ്ടത്, തിരികെ നിങ്ങൾ ഞങ്ങളെ എത്തിക്കുന്നത് എവിടെയാണ്,ആ പാക്കേജിൽ എന്തെങ്കിലും ക്രൈസിസ് എവിടെയെങ്കിലും ഉണ്ടായാൽ അത് പരിഹരിക്കാനുള്ള സംവിധാനം ആ രാജ്യത്ത് നിങ്ങൾക്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാൻ ഒരു മടിയും വേണ്ട. അതിന് ഉത്തരം തരാൻ തയ്യാറാകാത്തവരെ നിഷ്ക്കരുണം തള്ളിക്കളയുക .
ഇതൊക്കെ നമ്മുടെ അവകാശങ്ങളാണ്. അവർ ജനുവിൻ ആണെങ്കിൽ, നിങ്ങളിൽ നിന്നുള്ള ബിസിനസ് അവർക്ക് വേണമെങ്കിൽ അവർ ഈ ചോദ്യങ്ങൾക്കൊക്കെയും വ്യക്തമായ ഉത്തരങ്ങൾ തന്നിരിക്കും.ഈ ചോദ്യങ്ങൾ ഈമെയിലിൽ ചോദിക്കാൻ മടിക്കേണ്ട. എന്റെ മുന്നിൽ ചുരുക്കം ചില അറിയപ്പെടുന്ന ടൂർ ഓപ്പറേറ്റർമാരെക്കുറിച്ചുള്ള റീഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പരാതികൾ പല ഘട്ടങ്ങളിലും എത്തിയിട്ടുണ്ട്. ഇവർ എല്ലാം തന്നെ വ്യക്തമായ റീഫണ്ട് പോളിസി രേഖാമൂലം ഏജൻസിയിൽ നിന്നും നേരത്തെ ലഭ്യമാക്കാത്തവരാണ്.

TripAdvisor, TrustPilot, or Reddit’s travelagents forum തുടങ്ങിയ പല പ്ലാറ്റ്ഫോമുകളിൽ നിന്നും ഇത്തരം ഓപ്പറേറ്റർമാരെക്കുറിച്ചുള്ള റിവ്യൂകൾ നമുക്ക് വായിക്കാൻ കഴിയും. ഈ ടൂർ ഓപ്പറേറ്റർമാരുടെ തന്നെ വെബ്സൈറ്റുകൾ, ഇൻസ്റ്റ , എഫ് ബി അക്കൗണ്ടുകൾ എന്നിവയിൽ നിന്നും നമുക്ക്
പല വിവരങ്ങളും ലഭ്യമാകും. പല പോസ്റ്റുകളുടെയും കമന്റുകളിൽ നിന്ന്
പലരുടെയും അനുഭവങ്ങൾ മനസ്സിലാക്കാനും കഴിയും. പാക്കേജ് റേറ്റ് നമ്മളെ സംബന്ധിച്ച് പ്രധാനമാണ് എങ്കിലും ഒന്നാമത്തെ പരിഗണന ഒരിക്കലും അതിന് കൊടുക്കരുത്. ഒന്നാമത്തെ പരിഗണന നമുക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ഉറപ്പുകളും സൗകര്യങ്ങളുമാണ്. അതാണ് ആദ്യം ഉറപ്പാക്കേണ്ടത്. ബാക്കിയൊക്കെ അതുകഴിഞ്ഞ് വേണം. അപ്പോൾ അടുത്ത് പ്ലാൻ ചെയ്യുന്നത് ഒരു വിദേശ ടൂർ ആണെങ്കിൽ ഇക്കാര്യങ്ങളൊക്കെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

Tags: foreign tourPrashanth VasudevanTour PackageLatest infoTripForeign TripLatest newstoursimTour Agency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.