Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരത; സ്വ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 09:13 am IST
inKerala, Palakkad

പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മേലാമുറി എ. ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. ഇതുവരെ അറസ്റ്റിലായത് എഴുപതോളം ഭീകരര്‍. എന്‍ഐഎ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലാനുള്ളവരുടെ ഹിറ്റ്ലിസ്റ്റ് ഉണ്ടാക്കി കൊലപ്പെടുത്തുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു ഇത്. കേസില്‍ മുഖ്യപ്രതികളായ അഞ്ചോളം പേരെ കൂടി പിടികൂടാനുണ്ട്.

ജില്ലയിലെ നിരവധി ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ഏരിയ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം കൊല നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കളുടെ ഫോട്ടോ, വിലാസം, ജോലി സ്ഥലം, സ്ഥാപനം എന്നിവ ഉള്‍പ്പെടെയുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ക്ക് സഞ്ജിത്ത്, പ്രൊഫ. ജോസഫിന്റെ കൈവെട്ടിയത് ഉള്‍പ്പെടെയുള്ള കേസുകളിലും ബന്ധമുണ്ട്.

വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും എന്‍ഐഎ സംഘം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രതിയുടെ വീട്ടിലും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളിലും അടുത്തിടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

2021 ഏപ്രില്‍ 16നാണ് മേലാമുറിയിലെ സ്വന്തം സ്ഥാപനത്തിലിരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മറ്റുചിലരെ ലക്ഷ്യം വച്ചാണ് കൊല ആസൂത്രണം ചെയ്തതെങ്കിലും അവരെ കിട്ടാതിരുന്നതിനാല്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം 53 പേരായിരുന്നു പോലീസിന്റെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പിടിയിലായി.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന സി.എ. റൗഫ്, യഹിയ തങ്ങള്‍, ജില്ലാനേതാക്കളായിരുന്ന അബൂബക്കര്‍ സിദ്ദീക്ക്, അമീര്‍അലി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദ്, യുനാനി ഡോക്ടര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇതുവരെ പിടിയിലായത്.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ ഇപ്പോഴും അജ്ഞാതനാണ്.

ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പിന്നിലെ മൈതാനത്തോട് ചേര്‍ന്നാണ് ഭീകരര്‍ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ടത്. പാലക്കാട് നഗരത്തിന് പുറമെ തൃത്താല, ഒറ്റപ്പാലം, കല്ലേക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം ലിസ്റ്റിലുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി. അവരെ കിട്ടാതായപ്പോഴാണ് ലിസ്റ്റിലെ അവസാനക്കാരനായ ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ജില്ല, ഏരിയ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും ഏറെ നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തിരൂര്‍ ഏരിയ റിപ്പോര്‍ട്ടറുടെ കൈയിലുണ്ടായിരുന്ന ലിസ്റ്റില്‍ മുന്നൂറോളം രാഷ്‌ട്രീയ -സാമുദായിക സംഘടനാനേതാക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഒരു പെന്‍ഡ്രൈവില്‍ ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ അഞ്ചംഗ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ഭാര്യക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നു. കേസില്‍ ഒളിവിലുള്ള പ്രതിയുടെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ആയിരുന്നു അത്.

ശ്രീനിവാസന്റെ കൊലയ്‌ക്ക് ശേഷം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ പണം എത്തിയിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രം അക്കൗണ്ട് മരവിപ്പിക്കുകയുണ്ടായി. 2022 സപ്തംബര്‍ 28നെ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ശ്രീനിവാസന്‍ കേസില്‍ സംസ്ഥാനന്തര തീവ്രവാദബന്ധം ഉള്‍പ്പെടെ സ്ഥിരീകരിച്ചതോടെ 2022 ഡിസംബര്‍ 20ന് എന്‍ഐഎ കേസ് ഏറ്റെടുത്തു.

Tags: RSS PalakkadA Sreenivasan MurderPopular Front (PFI)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

Kerala

പിഎഫ്‌ഐ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ ലുക്കൗട്ട് നോട്ടീസ്; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.