Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 01:33 pm IST
in Samskriti

അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍. ഈ പത്ത് പുഷ്പങ്ങള്‍ പറിച്ചെടുക്കുന്നതിന് വരെ വിധിയുണ്ട്. അംഗഭംഗംവരാതെ വേണം ഇവ ശേഖരിക്കാന്‍. സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും ഇവയെ സ്പര്‍ശിക്കരുത്. ആചാരപരമായും ഔഷധ പരമായും ഏറെ പ്രാധാന്യമാണ് ദശപുഷ്പത്തിനുള്ളത്. തിരുവാതിര,വിവാഹം,മരണാനന്തര ചടങ്ങുകള്‍, ആഭിചാര ക്രിയകള്‍ എന്നിവയ്‌ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ദശപുഷ്പങ്ങള്‍.

വിഷ്ണുക്രാന്തി
ശ്രീകൃഷ്ണ ഭഗവാന്റെ ദേവതാ സാന്നിദ്ധ്യമാണ് വിഷ്ണക്രാന്തിയില്‍ നിറയുന്നത്. വൈഷ്ണവ പൂജകളിലും വിഷുക്കണിയിലും ഏറെ പ്രാധാന്യമാണ് വിഷ്ണുക്രാന്തിക്കുള്ളത്. ഉയരത്തില്‍ അധികം വളരാത്ത, 15 മുതല്‍ 30 സെന്റിമീറ്റര്‍ വരെയുള്ള ചെറിയൊരു സസ്യമാണ് വിഷ്ണുക്രാന്തി. മണ്ണില്‍ പരന്ന് വളരുന്ന രീതിയാണിതിന്റെ സ്വഭാവം. ചെറുതും രോമമുള്ള ഇലകളും ആകാശനീല നിറത്തിലുള്ള പൂക്കളുമാണ് ഇതിന്റെ പ്രത്യേകത. പുഷ്പങ്ങള്‍ ചെറുതായിരിക്കും, പക്ഷേ അതിന്റെ നിറവും രൂപവും വളരെ മനോഹരമാണ്. പ്രകൃതിയുടെ ലാളിത്യത്തോടും സൗന്ദര്യത്തോടും ചേര്‍ന്ന് വിരിയുന്ന വിഷ്ണുക്രാന്തി പലപ്പോഴും മനുഷ്യര്‍ ശ്രദ്ധിക്കപ്പെടാതെ തന്നെ വളരുന്നുണ്ട്. ജ്വരം (പനി) ശമിപ്പിക്കും. ബുദ്ധിശക്തി വര്‍ധിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും. തലമുടി വര്‍ധിക്കും.

കറുക
പ്രപഞ്ച സത്യമായ ആദിത്യന്റെ പ്രതിരൂപമായാണ് കറുകയെ കണ്ടുവരുന്നത്. മഹാഗണപതി, മൃത്യുഞ്ജയമൂര്‍ത്തി, ബ്രഹ്‌മാവ് തുടങ്ങിയ ദേവതകളുടെ പ്രധാന പൂജാപുഷ്പം കൂടിയാണ് കറുക. ബലിക്രിയകളിലും കറുകയ്‌ക്ക് സ്ഥാനമുണ്ട്. ഭാരതീയ സംസ്‌കാരത്തില്‍ സുപ്രധാനമായൊരു സ്ഥാനമുണ്ട് കറുകയ്‌ക്ക്. പൂജകളില്‍ പലതിലും ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. സൃഷ്ടികര്‍മം തുടങ്ങിയ ബ്രഹ്‌മാവ് ആദ്യമുണ്ടാക്കിയ ചെടി കറുകയെന്ന് ഐതിഹ്യം. കറുകയുടെ ഔഷധ ഗുണവും പ്രസിദ്ധമാണ്. രക്തസ്രാവ ശമനത്തിന് കറുക വളരെ ഗുണംചെയ്യുന്നു. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. ചര്‍മരോഗം, വ്രണം എന്നിവ മാറും.

മുയല്‍ച്ചെവിയന്‍
കാമദേവന്റെ പ്രതിരൂപമായാണ് മുയല്‍ ചെയവിയനുള്ളത്. വശ്യപ്രധാനമായ ചില ക്രിയകളില്‍ മുയല്‍ചെവിയന്‍ ഉപയോഗിക്കുന്നുണ്ട്. മുയല്‍ച്ചെവിയന്‍ സ്ത്രീകള്‍ തലയില്‍ ചൂടിയാല്‍ മംഗല്യ സിദ്ധിയാണ് ഫലപ്രാപ്തി നമ്മുടെ നാടുകളില്‍ സുലഭമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുയല്‍ചെവിയന്‍. ഇതിന്റെ ഇലകള്‍ക്ക് മുയലിനെ ചെവിയോട് സാദൃശ്യമുള്ളതിനാലാകാം മുയല്‍ച്ചെവിയന്‍ എന്ന പേര് ലഭിച്ചത്. മുയല്‍ചെവിയന്‍, എലിചെവിയന്‍, ഒറ്റചെവിയന്‍, എഴുതാന്നിപ്പച്ച, നാരായണപച്ച. തിരുദേവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതാണ്ട് 60 സെന്റീമീറ്റര്‍ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ചെടിയാണ് മുയല്‍ ചെവിയന്‍.ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാര്‍ഗമാണ് മുയല്‍ചെവിയന്‍. ആയുര്‍വേദപ്രകാരം ത്രിദോഷങ്ങളായ വാത പിത്ത കഫ രോഗങ്ങള്‍ക്ക് ഒരു ഉത്തമ ഔഷധം തന്നെയാണ് മുയല്‍ച്ചെവിയന്‍.

തിരുതാളി
ധനധാന്യ സമൃദ്ധിയുടെ പ്രതിരൂപമാണ് തിരുതാളി. മഹാലക്ഷ്മിയെ തിരുതാളിയുടെ ദേവതാ സങ്കല്‍പ്പമായി കരുതപ്പെടുന്നു. വടക്കന്‍ കേരളത്തിലെ ഭഗവതി പൂജകളില്‍ ഒഴിച്ചുകൂടാനാകാത്ത പുഷ്പമാണ് തിരുതാളി. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് തിരുതാളി. ദശപുഷ്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തിരുതാളി ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലി ആണ്. ഭാരതത്തിലുടനീളം ചെറുതാളി എന്നും ചുട്ടി തിരുതാളി എന്നും ഇതിന് പ്രാദേശിക നാമങ്ങള്‍ ഉണ്ട്. ഇലയുടെ മധ്യഭാഗത്ത് കാണുന്ന അടയാളമാണ് ഈ ചെടിക്ക് ഇങ്ങനെ പേര് വരാന്‍ കാരണമായത്. കാലത്ത് വിരിഞ്ഞു ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് ഇവയുടെ പ്രത്യേകത. സംസ്‌കൃതത്തില്‍ ‘ലക്ഷ്മണ’ എന്നും തമിഴില്‍ ‘മാഞ്ജികം’ എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു.

ചെറൂള
യമധര്‍മ ദേവന്റെ സാന്നിധ്യ പുഷ്പമാണ് ചെറുള. അതിനാല്‍ ബലികര്‍മങ്ങള്‍ക്കും ചില ആഭിചാര ക്രിയകള്‍ക്കുമാണ് ചെറൂള ഉപയോഗിക്കുക. അര മീറ്റര്‍ ഉയരെവരെ പടര്‍ന്നും നിവര്‍ന്നും വളരുന്ന ചെറൂള മൂത്രാശയ സംബന്ധമായ രോഗശമനത്തിന് വളരെ ഫലപ്രദമാണ്. ഭദ്രിക, ഭദ്ര എന്നീ നാമങ്ങളില്‍ ആയുര്‍വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഇതിന്റെ ശാസ്ത്രീയനാമം ഏര്‍വ ലനേറ്റ എന്നാണ്. അമരാന്തേസി എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. ചെറൂളയുടെ ഇലകള്‍ ചെറുതും അഗ്രം കൂര്‍ത്തതുമാണ്. പച്ച കലര്‍ന്ന വെള്ള നിറമാണ് പൂക്കള്‍ക്ക്. ഇലയാണ് പ്രധാന ഔഷധയോഗ്യമായ ഭാഗം. സമൂലമായും ഉപയോഗിക്കാറുണ്ട്. നിശാകതകാദി കഷായം, രജന്യാദി ചൂര്‍ണം, കല്യാണകം കഷായം ഇവയൊക്കെ ചെറൂള അടങ്ങിയിട്ടുള്ള ആയുര്‍വേദ ഔഷധയോഗങ്ങളാണ്. കേരളത്തിലെ തൊടികളിലും പാഴ്‌നിലങ്ങളിലും സാധാരണയായി കണ്ടുവരുന്ന സസ്യമാണിത്. പ്രത്യേക കൃഷിരീതികളില്ലാതെ സ്വഭാവികമായി വളര്‍ന്നുവരുന്നു.

നിലപ്പന
ഭൂമിദേവിയുടെ സാന്നിദ്ധ്യപുഷ്പമായാണ് നിലപ്പന കാണുന്നത്. നിലത്തോട് ചേര്‍ന്നാണ് ഈപുഷ്പം കാണുന്നത്. ഔഷധമായും നിലപ്പന ഉപയോഗിക്കുന്നു. ഭൂമിപൂജയ്‌ക്ക് ഇവ നിര്‍ബന്ധമാണ്. ഔഷധ ഗുണമുളള നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ ഒരുപാട് ഔഷധഗുണങ്ങളുള്ള സസ്യമാണ് നിലപ്പന. പനയുടെ ഇലകളുടെ പോലെ രൂപ സാദൃശ്യമുള്ള ഇലകളോട് കൂടിയ ഇവ ഒരു പുല്‍ച്ചെടിയാണ്. കറുത്ത മുസ്ലി എന്ന പേരിലും ഇവ അറിയപ്പെടുന്നു. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം തുടങ്ങിയ അസുഖങ്ങള്‍ക്കും ഉള്ള ഉത്തമമായ പ്രതിവിധിയാണ് ഇത്. മഞ്ഞപിത്തം ഇല്ലാതാക്കുവാന്‍ ഇവയുടെ കിഴങ്ങ് പാലില്‍ അരച്ച് ചേര്‍ത്തു കഴിച്ചാല്‍ മതി. ചുമ മാറുന്നതിനായി നിലപ്പനയുടെ ഇല കഷായം വെച്ച് കഴിച്ചാല്‍ മതി.

കൈയോന്നി
മഹാദേവന്റെ സാന്നിദ്ധ്യപുഷ്പമാണ് കൈയോന്നി. ഇത് ഉപയോഗിച്ചുള്ള മാലകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഉഷ്ണരാജ്യങ്ങളില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് കൈയോന്നി. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈര്‍പ്പമുള്ള സമതലങ്ങളിലും വയല്‍ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഉപയോഗിച്ചുവരുന്നു. കാഴ്ച വര്‍ദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം ഗുണങ്ങള്‍ മുടി വളര്‍ച്ച. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ. എണ്ണ കാച്ചി തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കരളിനു നല്ല ടോണിക് ആയും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും ഫലപ്രദം

പൂവാംകുറുന്നില
ബ്രഹ്‌മദേവന്റെ സാന്നിദ്ധ്യപുഷ്പമാണ് പൂവാംകുറുന്നില. കാട്ടുചെടി പോലെ ഇവ സമതലങ്ങളിലും, കുന്നുകളിലും റോഡ് വക്കിലും യഥേഷ്ടം വളരുന്നു. ഏകവര്‍ഷിയായ ഈ സസ്യത്തിന് ഒരേസമയം ചെറുതും, വലുതുമായ പല തരത്തിലുള്ള ഇലകളണുള്ളത്. ഈ സസ്യത്തിന് സംസ്‌കൃതത്തില്‍ ‘സഹവേദി’ എന്നും ഉത്തമ കന്യാപത്രം എന്നും, ആഷ്‌കളേഡ് എന്നും പേരുണ്ട്. പണ്ട് സ്ത്രീകളും, പെണ്‍കുട്ടികളും മംഗള സൂചകമായി ചൂടിയിരുന്ന ദശപുഷ്പാംഗമാണ് പൂവാം കുറുന്തല്‍. പണ്ട് വീടുകളില്‍ മുത്തശ്ശിമാര്‍ പൂവാംകുറുന്നില വിളക്കിന്റെ തീയില്‍ കാണിച്ച്, കരി ഉണ്ടാക്കി വെളിച്ചെണ്ണയും ചേര്‍ത്ത് കണ്മഷിയായി ഉപയോഗിച്ചിരുന്നു.

മുക്കുറ്റി
പാര്‍വതിദേവിയുടെ സാന്നിദ്ധ്യപുഷ്പമാണ് മുക്കുറ്റി. അതിനാല്‍ ഏറെ പ്രാധാന്യമുള്ള പൂവാണിത്. മഹാഗണപതിയും വാമന മൂര്‍ത്തിയുടെയും ഏറെ പ്രിയമുള്ള പൂവാണിത്. ഓണത്തിന് അത്തപ്പൂക്കളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം തുമ്പപൂവിനെ പോലെ തന്നെ മുക്കുറ്റിക്കും ഉണ്ട്. പിങ്ക്, മഞ്ഞ എന്നീ വര്‍ണങ്ങളാല്‍ പ്രകൃതിദത്തമായി അലങ്കരിക്കപ്പെട്ട ഈ പുഷ്പം, ഓണപ്പൂക്കളില്‍ വൈവിധ്യത്തിന്റെ പ്രതീകമായി വാഴുന്നു. ”മുക്കുറ്റി ഇല്ലാതെ പൂക്കളം പൂര്‍ണമാകില്ല” എന്ന് കേരളക്കാര്‍ വിശ്വസിക്കുന്നത് അതിന്റെ സാംസ്‌കാരിക പ്രാധാന്യം വ്യക്തമാക്കുന്നു.

ഉഴിഞ്ഞ
ഇന്ദ്രനാണ് ഉഴിഞ്ഞയിലെ ദേവതാസ്ഥാനം. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ഉഴിഞ്ഞക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ആയുര്‍വ്വേദത്തില്‍ ഉള്ളത്. ആയുര്‍വ്വേദത്തില്‍ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കാലതാമസം നേരിടുന്നതാണ് പലപ്പോഴും ഈ ചികിത്സാ രീതിയില്‍ നിന്ന് പിന്‍വലിക്കുന്നത്. പക്ഷേ പൂര്‍ണമായ ആശ്വാസമാണ് ഏത് രോഗത്തില്‍ നിന്നും ലഭിക്കുന്നത് ആയുര്‍വ്വേദത്തിലൂടെ.ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും ഉഴിഞ്ഞയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

Tags: DevotionalAyurvedic medicineദശപുഷ്പങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്‌

നോയിഡയിലെ തൊഴിലാളി സമരം; പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്നു

ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് ഫീസിൽ 500 രൂപ ഇളവ് ; പ്രഖ്യാപിച്ച് കാർഡിയോളജിസ്റ്റ് പ്രകാശ് കുമാർ ഹസ്ര

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

അമയ് ഖുറാസിയയുടെ പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രകാശനം ചെയ്യുന്നു

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

ദിലീപ് കാവ്യയുമായി സംസാരം;മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.